പട്ടിക തള്ളാന്‍ ഓരോ കാരണങ്ങള്‍...ബിജെപി പട്ടിക തള്ളിച്ചത് സുരേഷ് ഗോപി

ബിജെപി സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപട്ടിക കേന്ദ്ര നേതൃത്വം നിരാകരിച്ച സുരേഷ്‌ഗോപിക്ക് സീറ്റില്ലാത്തതു കാരണമാണെന്ന് അറിയുന്നു. തനിക്ക് സീറ്റ് സിഷേധിച്ച കാര്യം സുരേഷ്‌ഗോപി നേരിട്ട് ബിജെപി അധ്യക്ഷന്‍ അമിത്ഷയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കുമ്മനവും വി.മുരളീധരനും ചേര്‍ന്ന് നല്‍കിയ പട്ടിക കേന്ദ്ര നേതൃത്വം നിഷ്‌ക്കരുണം തള്ളികളഞ്ഞത്.
സ്ഥാനാര്‍ത്ഥിപട്ടികയുമായി ചെന്ന നേതാക്കളോട് ഇവരല്ലാതെ മറ്റാരുമില്ലേ എന്നാണ് ബിജെപി നേതാക്കള്‍ ചോദിച്ചത്. ജനപിന്തുണയുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ നടന്‍ സുരേഷ്‌ഗോപിക്ക് എവിടെയാണ് സീറ്റ് നല്‍കിയിരിക്കുന്നതെന്ന് അമിത്ഷാ ചോദിച്ചു. സുരേഷ്‌ഗോപിക്ക് പകരം സംവിധായകന്‍ രാജസേനനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാമെന്നു പറഞ്ഞപ്പോഴാണ് പട്ടികയുമായി വണ്ടി കയറിക്കൊള്ളാന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചത്.
വി.മുരളീധരനാണ് സുരേഷ്‌ഗോപിയുടെ പേരു വെട്ടിയത്. പരാജയപ്പെടുമെന്ന് കേന്ദ്ര നേതൃത്വത്തിന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയാണ് വി മുരളീധരന്‍. കേരളത്തില്‍ സാധ്യതയുള്ള ഒരേ ഒരു സ്ഥാനാര്‍ത്ഥി നേമത്ത് മത്സരിക്കുന്ന ഒ രാജഗോപാല്‍ മാത്രമാണ്.
കുമ്മനത്തെ കുറിച്ച് കേന്ദ്ര നേതൃത്വത്തിന് മതിപ്പില്ലാതാക്കിയ സംഭവമാണ് കുമ്മനം സംസ്ഥാന പ്രസിഡന്റായെങ്കിലും ഭരണം നടത്തുന്നത് വി മുരളീധരനാണെന്നാണ് പരക്കെ ആക്ഷേപമുണ്ട് സുരേഷ്‌ഗോപി തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മത്സരിക്കും. മന്ത്രി ശിവകുമാറാണ് എതിര്‍ സ്ഥാനാര്‍ത്ഥി. സുരേഷ്‌ഗോപിക്ക് ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം സെന്‍ട്രല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























