എല്ലാം കെട്ടടങ്ങി... പക്ഷെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ? ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്കും പരാതി

കലാഭവന്‍ മണിയുടെ അന്വേഷണം എന്തായെന്ന് ചോദിച്ചാല്‍ ആര്‍ക്കുമറിയില്ല. സംഭവം അന്വേഷിച്ച പ്രത്യേക അന്വേഷസംഘത്തിനും മണിയുടെ മരണത്തെപ്പറ്റി ഒരു വ്യക്തതയും നല്‍കാനായില്ല. അസ്വഭാവിക മരണം എന്ന നിലയില്‍ അന്വേഷണം ആരംഭിച്ച പോലീസ് അവസാനം സാധാരണ മരണമെന്ന നിഗമനത്തിലാണ് എത്തിയത്. വേണ്ടത്ര തെളിവുകള്‍ കിട്ടാത്തതാണ് പോലീസിനെ കുഴച്ചത്.
ആദ്യം വിഷം ഉള്ളില്‍ ചെന്നെന്നും പിന്നെ ആത്മഹത്യയാണെന്നും കീടനാശിനായാണെന്നും പണത്തിന്റെ പേരിലാണെന്നും ഗുണ്ടാ പേരിലാണെന്നും അവിഹിതത്തിന്റെ പേരിലാണെന്നുമൊക്കെ പറഞ്ഞ പോലീസ് അവസാനം എത്തിച്ചേര്‍ന്നത് സലാഡിലെ വിഷമാണ് മരണകാരണമെന്നാണ് കണ്ടെത്തിയത്. ഇത് സാധാരണ ജനം വിശ്വസിക്കില്ലെന്നായപ്പോഴാണ് ധൃതിപിടിച്ച് അന്വേഷണ വിവരം പുറത്തു വിടില്ലെന്ന് ഡിജിപി സെന്‍കുമാര്‍ പറഞ്ഞത്.
ഇതോടെയാണ് മണിയുടെ മരണം വീണ്ടും അന്വേഷിക്കാനായി ബന്ധുക്കള്‍ ശ്രമിക്കുന്നത്. മണിയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചെന്ന് ആര്‍എല്‍വി രാമകൃഷ്ണനും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. മണിയുടെ മരണം സ്വാഭാവികമല്ലെന്നും നിലവിലുള്ള അന്വേഷണം കൊണ്ട് തെളിയിക്കാനാകുന്നില്ലെങ്കില്‍ ഉയര്‍ന്ന ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
പോലീസ് ഇപ്പോള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ശരിയല്ലെന്നാണ് മണിയുടെ അടുത്ത ബന്ധുക്കള്‍ വിശ്വസിക്കുന്നത്.
അതേസമയം മണിയുടെ മരണം സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പോസ്റ്ററുകളും ഇറങ്ങി.
മണിയുടെ മരണത്തെ സംബന്ധിച്ച് നിര്‍ണായകമായ ചില കണ്ടെത്തലുകളാണ് അന്വേഷണ സംഘത്തെ പിന്നോട്ട് വലിച്ചതെന്നാണ് മണിയുടെ ആരാധകരുടെ വിശ്വാസം. അതിനാല്‍ തന്നെ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിടുകയാണ് വേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























