ഹിജാമ എന്ന രോഗത്തെക്കുറിച്ചുള്ള ആ അറിവ് ഇന്‍ഫോ ക്ലിക്കില്‍ നിന്ന് മാറ്റിയതാര് ?; ദുരൂഹത തുടരുന്നു

ഹിജാമ എന്ന ചികിത്സാ രീതിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. ഹിജാമയെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഫേസ്ബുക്ക് ഗ്രൂപ്പായ ഇന്‍ഫോ ക്ലിനിക്കില്‍ ചിലര്‍ മാസ് റിപ്പോര്‍ട്ട് ചെയ്ത് നീക്കം ചെയ്യിപ്പിച്ചതോടെയാണ് ഹിജാമ ചര്‍ച്ചകള്‍ വൈറലായത്. ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. കിരണ്‍ നാരായണന്‍, ഡോ. ജമാല്‍, ഡോ. ജിനേഷ് പി എസ് എന്നിവരാണ് ലേഖനം എഴുതിയത്. പൂട്ടിക്കാന്‍ മാത്രം എന്തുണ്ട് ഈ ലേഖനത്തില്‍ എന്ന് ചോദിച്ചുകൊണ്ട് ആളുകള്‍ ഈ ലേഖനം പലരും ഷെയര്‍ ചെയ്യുകയാണ്. എന്താണ് ഹിജാമ എന്ന് വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ലേഖനം. ഇന്‍ഫോ ക്ലിനിക്കില്‍ പ്രത്യക്ഷപ്പെട്ട്, ഡിലീറ്റായിപ്പോയ ആ ലേഖനം ഇങ്ങനെയാണ്..
സ്‌കൂളില്‍ വെച്ച് സയന്‍സ് പുസ്തകം ബയോളജിയും കെമിസ്ട്രിയും ഫിസിക്‌സുമായി തല്ലിപ്പിരിയുന്നതിന് മുന്‍പ് തന്നെ ഹൃദയത്തിന് നാല് അറകളുണ്ടെന്നും വലത് ഭാഗത്ത് അശുദ്ധരക്തവും ഇടത് ഭാഗത്ത് ശുദ്ധരക്തവുമെന്ന് പഠിച്ചെന്ന് തോന്നുന്നു. ഓക്‌സിജനില്ലാത്ത രക്തത്തിലേക്ക് ശ്വാസകോശം കാര്‍ബണ്‍ ഡൈഓക്‌സൈഡ് കളഞ്ഞ് ഓക്‌സിജന്‍ കലര്‍ത്തുന്നത് ഏതാണ്ട് സോഡയടിക്കുന്നത് പോലൊരു പരിപാടിയായിട്ടാണ് കുഞ്ഞുമനസ്സ് അന്ന് സങ്കല്‍പിച്ചത്.
കാലം ഇരുണ്ടും വെളുത്തും മെഡിക്കല്‍ കോളേജിലെ തടിയന്‍ പുസ്തകങ്ങളിലേക്ക് തള്ളിയിട്ടപ്പോള്‍ മനസ്സിലായി ഹൃദയവും ശ്വാസകോശവും വൃക്കയും കൂടി ജനനം തൊട്ട് മരണം വരെ ഒരു നിമിഷം നിര്‍ത്താതെ പണിയെടുത്താണ് ശരീരത്തില്‍ നിന്നും പുറന്തള്ളേണ്ട വസ്തുക്കള്‍ പുറന്തള്ളുന്നതെന്ന്. എത്രയോ ഘടകങ്ങള്‍ ചേര്‍ന്നാല്‍ മാത്രം കാര്യക്ഷമമായി നടക്കുന്ന ഈ പ്രക്രിയയിലേക്ക് ചില പോക്കറ്റ് റോഡുകള്‍ ചെയ്യുന്ന ഫലം മാത്രമാണ് ചെറിയ സിരകളും ധമനികളും രണ്ട് പേര്‍ ചേര്‍ന്ന് കൈകോര്‍ക്കുന്ന കാപില്ലറികളും ചെയ്യുന്നതെന്ന് ശരീരശാസ്ത്രം വഴി പഠിച്ചു.
ഇപ്പോള്‍ കേള്‍ക്കുന്നു 'ഹിജാമ' എന്ന മായാചികിത്‌സ വഴി പുറത്ത് മുറിവുണ്ടാക്കി 'കെട്ടിക്കിടക്കുന്ന അശുദ്ധരക്തം' ഒഴുക്കിക്കളഞ്ഞാല്‍ ഒരുപാട് രോഗങ്ങള്‍ അകലുമെന്ന്. പൊളിച്ച്. ഇതെങ്ങനെ സാധ്യമാകുമെന്ന് ഇത് ചെയ്യുന്നവരോട് ചോദിച്ചിട്ട് പോലും വ്യക്തമായൊരു മറുപടി നേടാന്‍ സാധിച്ചിട്ടില്ല. ഗവേഷണമോ പഠനമോ ഉണ്ടോ? ഏത് തരം രക്തക്കുഴലില്‍ നിന്നാണു ബ്ലീഡിങ്ങ്? അവിടെ രക്തം എങ്ങനെയാണു കെട്ടിനില്‍ക്കുന്നത്? നോ റിപ്ലൈ.
ആര്‍ട്ടറിയിലെ/വെയിനിലെ രക്തം തിരിച്ചറിയാന്‍ പോലും അതിലെ ഓക്‌സിജന്റെയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെയും അളവ് പരിശോധിച്ചാല്‍ സാധിക്കുമെന്നിരിക്കേ, തൃപ്തികരമായൊരു വിശദീകരണത്തിന്റെ അഭാവം വിശദീകരണമില്ലാതെ വിശ്വാസം മാത്രം അടിസ്ഥാനമാക്കിയ കാലഹരണപ്പെട്ട രീതി മാത്രമാണിത് എന്നുള്ളതിന്റെ ആദ്യ തെളിവാണ്. ഇനിയൊരു വാദത്തിന് സിരയിലുള്ള ഓക്‌സിജന്‍ അളവ് കുറഞ്ഞ രക്തം 'അശുദ്ധരക്തം' എന്ന് കരുതാം.
https://www.facebook.com/Malayalivartha