Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുധീരന്‍ അയഞ്ഞു; ഹൈക്കോടതി മറയായി 200 ബാറുകള്‍ ഉടന്‍

03 JUNE 2014 02:44 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സുധീരന്‍ ഒഴിച്ചുള്ള ഭരണപക്ഷവും അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും ഒത്തുകളിച്ചതിന്റെ ഫലമായി ഇരുന്നൂറോളം ബാറുകള്‍ തുറക്കുന്നു. നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകളില്‍ നിന്നാണ്‌ 200 എണ്ണം തുറക്കുന്നത്‌. നിലവാരം ഉയര്‍ത്തിയ ബാറുകളാണ്‌ തുറക്കാന്‍ പോകുന്നത്‌. ഹൈക്കോടതി ഉത്തരവ്‌ മറയാക്കിയാണ്‌ ബാര്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌. ഒരു മാസത്തിനകം ബാര്‍ ലൈസന്‍സ്‌ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരുന്നു,
ബാര്‍ തുറക്കുന്നതിന്‌ സര്‍ക്കാര്‍ ഒരു വിദഗ്‌ധ സമിതിയെ നിയോഗിക്കും. അവരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിലവാരം ഉയര്‍ത്തിയ ബാറുകള്‍ തുറക്കുക. നിലവാരം എന്നാല്‍ എന്താണെന്ന്‌ വ്യക്തമാക്കിയിട്ടില്ല. ചില ബാറുകളില്‍ ടൈലുകള്‍ പതിക്കാനും മറ്റും ആരംഭിച്ചിട്ടുണ്ട്‌. ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തുകയാണ്‌ ലക്ഷ്യം. നിലവാരം ഭൗതികസൗഹചര്യമാണെങ്കില്‍ പൂട്ടിക്കിടക്കാന്‍ സാധ്യതയുള്ള ബാക്കി ബാറുകളും ഉടന്‍ തുറക്കും. ഇതിനിടെ ബാര്‍ പ്രശ്‌നത്തില്‍ കര്‍ക്കശ നിലപാട്‌ തുടരരുതെന്ന്‌ അഭ്യുദയകാംക്ഷികള്‍ സുധീരനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മുസ്ലീംലീഗ്‌ സുധീരനൊപ്പമാണെങ്കില്‍ കേരള കോണ്‍ഗ്രസ്‌ എം നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന അഭിപ്രായക്കാരാണ്‌.
ബാറുകള്‍ പൂട്ടിയതോടെ ഇരുപതിനായിരത്തിലധികം പേരുടെ ജോലി നഷ്‌ടപ്പെട്ടു. പകുതി ബാറുകള്‍ തുറന്നാല്‍ അത്രയും പേര്‍ക്ക്‌ തൊഴില്‍ കിട്ടുമെന്നാണ്‌ പ്രതീക്ഷ. തൊഴില്‍ നഷ്‌ടം സര്‍ക്കാരിന്റെ ഇമേജ്‌ കുറയ്‌ക്കുമെന്നും അഭിപ്രായമുണ്ട്‌. ഇതൊക്കെക്കൊണ്ടാണ്‌ സുധീരന്‍ തന്റെ നിലപാടില്‍ അയവുവരുത്താന്‍ തീരുമാനിച്ചത്‌. അതേസമയം സുധീരന്റെ നിലപാടാണ്‌ ശരിയെന്ന്‌ ലീഗ്‌ നേതൃത്വം ആവര്‍ത്തിക്കുന്നു. ക്രിസ്‌തീയ സഭകളും സുധീരനൊപ്പമാണ്‌ നിലകൊള്ളുന്നത്‌. എന്നാല്‍ ആദര്‍ശം പറഞ്ഞിരുന്നാല്‍ വയറു വീര്‍ക്കില്ലെന്നാണ്‌ ഒദ്യോഗികപക്ഷത്തിന്റെ നിലപാട്‌.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്‌. ബാര്‍ തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുന്നതോടെ ഇവരരുടെ കുടുംബങ്ങള്‍ സര്‍ക്കാരിനെതിരാകും. ബാര്‍ തൊഴിലാളികള്‍ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകരാണ്‌. ഒരു ചെറിയ ശതമാനം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുണ്ട്‌. എന്നാല്‍ യു ഡി എഫ്‌ സര്‍ക്കാര്‍ തങ്ങളുടെ തൊഴില്‍ കളഞ്ഞെന്ന പരാതി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
അതേസമയം ബാര്‍ തുറക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഇത്തരം രാഷ്‌ട്രീയ പരിഗണനകള്‍ മാത്രമല്ല ഉള്ളത്‌. കോടിക്കണക്കിന്‌ രൂപയാണ്‌ ബാര്‍ തുറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മറിഞ്ഞത്‌. രാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും പണം വാങ്ങിയിട്ടുണ്ട്‌. ഇതാണു സാഹചര്യമെന്നിരിക്കെ സുധീരന്‍ മാത്രം സമരം ചെയ്‌തിട്ടെന്തു പ്രയോജനം?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends