Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗണേശിനെ മന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി സുകുമാരന്‍ നായരെ രംഗത്തിറക്കും

09 JUNE 2014 05:05 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ഉമ്മന്‍ ചാണ്ടിക്കും വിഎം സുധീരനുമെതിരെ രമേശ്‌ ചെന്നിത്തല ഡല്‍ഹിയില്‍ പരിദേവനങ്ങളുടെ കെട്ടഴിക്കും. ഉമ്മന്‍ ചാണ്ടിക്കും സുധീരനുമിടയില്‍ അസ്ഥിത്വം നഷ്‌ടപ്പെട്ടതിന്റെ വേദനയായിരിക്കും രമേശ്‌ ഹൈക്കമാന്‍ഡിന്റെ മുമ്പാകെ സമര്‍പ്പിക്കുക. കേരള രാഷ്‌ട്രീയത്തില്‍ തനിക്കുള്ള പ്രസക്തി നഷ്‌ടപ്പെട്ടതായ തോന്നല്‍ രമേശിനുണ്ട്‌. ഇതിനോടുള്ള വിരോധം ഏറെ നാളായി അദ്ദേഹം കൊണ്ടു നടക്കുകയായിരുന്നു.
രമേശ്‌ ആഭ്യന്തര മന്ത്രിയായതോടെ കെപിസിസിക്ക്‌ അനഭിമതനായി. ഇന്നലെവരെ പാര്‍ട്ടിയെ നിയന്ത്രിച്ചയാളിന്‌ പണ്ട്‌ കെ. മുരളീധരന്‌ സംഭവിച്ചതിന്‌ സമാനമായ സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. കെ മുരളീധരന്‍ മന്ത്രിസഭയിലും പരാജയപ്പെട്ടു. രമേശിന്‌ അതുണ്ടായില്ല. സ്വതസിദ്ധമായ കഴിവോടെ അദ്ദേഹം ആഭ്യന്തര വകുപ്പിലെ പ്രവര്‍ത്തനം തിളക്കമുള്ളതാക്കി.
രമേശിന്റെ ഡല്‍ഹിയിലെ പിടി അയഞ്ഞിരിക്കുകയാണ്‌. രമേശ്‌ മന്ത്രിയാകുന്നതിനോട്‌ രാഹുലിനും സോണിയയ്‌ക്കും താത്‌പര്യമുണ്ടായിരുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന രമേശ്‌ പാര്‍ട്ടി നേതൃത്വത്തിലുണ്ടാവുന്നതിനോടായിരുന്നു സോണിയയ്‌ക്ക്‌ താത്‌പര്യം. എന്നാല്‍ ആഭ്യന്തരമന്ത്രിയായാലേ അടങ്ങൂ എന്ന രമേശിന്റെ വാശിക്ക്‌ മുമ്പില്‍ ഹൈക്കമാന്‍ഡ്‌ അടിയറവ്‌ പറയുകയായിരുന്നു.
തന്നോട്‌ ആലോചിക്കാതെ മന്ത്രിസഭാ പുനസംഘടനെ കുറിച്ച്‌ തീരുമാനിച്ച ഉമ്മന്‍ ചാണ്ടിക്കെതിരേയാണ്‌ രമേശിന്റെ നീക്കം. മന്ത്രിസഭ പുനസംഘടിക്കുകയാണെങ്കില്‍ സിഎന്‍ ബാലകൃഷ്‌ണനേയോ വിഎസ്‌ ശിവകുമാറിനേയോ ബലി കൊടുക്കേണ്ടി വരും. രണ്ടിനോടും രമേശിന്‌ താത്‌പര്യമില്ല. രമേശാണ്‌ അവസാനം മന്ത്രിസഭയിലേക്ക്‌ വന്നത്‌. അത്‌ ഗണേശിന്റെ ഒഴിവിലായിരുന്നു. ഗണേശിന്റെ ഒഴിവില്‍ രമേശ്‌ വരുമ്പോള്‍ ഗണേശിന്‌ വീണ്ടും മന്ത്രിയാവണമെങ്കില്‍ രമേശോ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോ ഒഴിഞ്ഞുകൊടുക്കണം. കെസി ജോസഫ്‌ ഒഴിഞ്ഞുകൊടുക്കാമെന്ന്‌ പറഞ്ഞെങ്കിലും ഉമ്മന്‍ ചാണ്ടി സമ്മതിച്ചില്ല. ഗണേശിന്റെ ഭാരം രമേശ്‌ അനുഭവിക്കട്ടെ എന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ നിലപാട്‌.
അതേസമയം ഗണേശിനെ മന്ത്രിസഭയിലേക്ക്‌ മടക്കിക്കൊണ്ടുവരാന്‍ തന്നെയാണ്‌ ഉമ്മന്‍ ചാണ്ടിക്ക്‌ താത്‌പര്യം. ഗണേശിന്റെ മടങ്ങി വരവുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹം മികച്ച മന്ത്രിയാണെന്നാണ്‌ ഉമ്മന്‍ചാണ്ടിയുടെ പക്ഷം. ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ എന്‍എസ്‌എസ്‌ ഇടപെടുമെന്നറിയുന്നു. ആര്‍ ബാലകൃഷ്‌ണ പിള്ള എന്‍എസ്‌എസിന്റെ സമുന്നത നേതാവുമാണ്‌. അദ്ദേഹത്തിന്റെ പ്രതിസന്ധിയില്‍ എന്‍എസ്‌എസ്‌ സഹായിക്കാനുണ്ടാകും. ഗണേശിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ജി. സുകുമാരന്‍ നായരെ ഇടപെടുവിക്കാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. സുകുമാരന്‍ നായര്‍ പറഞ്ഞാല്‍ രമേശിന്‌ അനുസരിക്കേണ്ടി വരും. ഗണേശിന്റെ കാര്യം തന്ത്രപൂര്‍വം കൈകാര്യം ചെയ്യാനാണ്‌ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. അതേസമയം ഹൈക്കമാന്‍ഡ്‌ രമേശിന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ അറിയുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (53 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (1 hour ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (1 hour ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (2 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (2 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 hours ago)

Malayali Vartha Recommends