Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശമ്പളം 50,000 - കാര്‍ഡ്‌ ബിപിഎല്‍ ; പിടിക്കാനുളള ശ്രമം ജീവനക്കാര്‍ അട്ടിമറിച്ചു

10 JUNE 2014 03:53 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ബി.പി.എല്‍ റേഷന്‍കാര്‍ഡ്‌ കൈവശം വയ്‌ക്കുന്ന പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ സംരക്ഷിക്കുന്നതിനുവേണ്ടി, താന്‍ ബിപിഎല്‍ കാര്‍ഡ്‌ ഉടമയല്ല എന്ന സത്യപ്രസ്‌താവന എഴുതി വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഐ.എ.എസ്‌ ഉദ്യോഗസ്ഥര്‍ ഇടപെട്ട്‌ അട്ടിമറിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സത്യപ്രസ്‌താവന എഴുതി നല്‍കണമെന്ന ഉത്തരവാണ്‌ അട്ടിമറിച്ചത്‌. സത്യപ്രസ്‌താവന നല്‍കിയിട്ടും ബിപിഎല്‍ കാര്‍ഡ്‌ കൈവശം വയ്‌ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടിയും സ്വീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ മന്ത്രി പോലുമറിയാതെ ഉത്തരവ്‌ നടപ്പിലാക്കേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു.
ആദ്യം പോലീസിലായിരുന്നു നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസ വകുപ്പിലും. എന്നാല്‍ പോലീസ്‌ വകുപ്പില്‍ നിന്നു തന്നെ ഉത്തരവിന്‌ വീരചരമം അടയാനായിരുന്നു വിധി. ബിപിഎല്‍ കാര്‍ഡ്‌ കൈവശം വയ്‌ക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നത്‌ അവരുടെ മേലധികാരികള്‍ തന്നെയാണ്‌. സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്‍ കാര്‍ഡ്‌ കൈവശം വയ്‌ക്കുന്നുണ്ടെങ്കില്‍ എപിഎല്ലാക്കി മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറങ്ങിയത്‌ 2011 ലാണ്‌. ബിപിഎല്‍ കാര്‍ഡ്‌ കൈയിലുണ്ടെങ്കില്‍ ശിക്ഷ കിട്ടുമെന്നും പ്രസ്‌തുത ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവിറങ്ങി മൂന്നു കൊല്ലം കഴിഞ്ഞിട്ടും ബിപിഎല്‍ കാര്‍ഡ്‌ കൈയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പതിനായിരത്തിലധികം വരുമെന്ന്‌ ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ ശേഖരിച്ച കണക്കുകളില്‍ പറയുന്നു. 20,000 മുതല്‍ 50,000 വരെ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ബിപിഎല്‍ കാര്‍ഡ്‌ കൈവശം വയ്‌ക്കുന്നുണ്ട്‌. അവരും സര്‍ക്കാര്‍ കണക്കില്‍ ദരിദ്രരാണ്‌.
കെഎസ്‌എഫ്‌ഇ മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ വരെ ജോലി ചെയ്യുന്നവര്‍ ബിപിഎല്‍ കാര്‍ഡ്‌ കൈയില്‍ വയ്‌ക്കുന്നുണ്ട്‌. ബിപിഎല്‍ കാര്‍ഡ്‌ കൈയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എന്നാല്‍ ബിപിഎല്‍ കാര്‍ഡുള്ള രണ്ടുപേര്‍ക്കെതിരെ പരാതിയുടെ പുറത്ത്‌ നടപടിയെടുത്തു. കാര്‍ഡ്‌ കൈയിലുള്ളവര്‍ റേഷന്‍കടകളില്‍ പോയി സാധനം വാങ്ങാറില്ല. എന്നാല്‍ കാര്‍ഡ്‌ വഴി ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റും. പലര്‍ക്കും കാര്‍ഡ്‌ പുറത്തു കാണിക്കുന്നത്‌ നാണക്കേടാണ്‌.
അതേസമയം കാര്‍ഡ്‌ ഉടമകളുടെ സര്‍വേ എടുക്കണമെന്ന നിര്‍ദ്ദേശവും വകുപ്പ്‌ അട്ടിമറിച്ചു. സിവില്‍ സപ്ലൈസ്‌ വകുപ്പില്‍ ഇത്തരം ജനോപകാരപ്രദമായ മാറ്റങ്ങള്‍ക്കൊന്നും സമയമില്ലെന്നാണ്‌ അറിയുന്നത്‌. എല്ലാവരും കൈക്കൂലി വാങ്ങാനും കരിഞ്ചന്തക്കാരെ സംരക്ഷിക്കാനുമുള്ള നെട്ടോട്ടത്തിലാണത്രേ. മന്ത്രിക്ക്‌ ഇത്തരം കാര്യങ്ങളിലൊന്നും താത്‌പര്യം ഇല്ലെന്നും അറിയുന്നു. മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്ന പരാതി വകുപ്പില്‍ അതിശക്തമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends