Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഐപികളുടെ പിടലിക്ക്‌ പിടി വീഴുന്നു; കഞ്ഞിയും കറിയും വയ്‌ക്കാന്‍ ഇനി ഹോംഗാര്‍ഡ്‌!

11 JUNE 2014 04:44 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും അതുപോലുള്ള തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കൊഴിച്ച്‌ സെക്യൂരിറ്റി ആവശ്യപ്പെടുന്ന വിഐപികള്‍ക്ക്‌ ഹോംഗാര്‍ഡ്‌ മാതൃകയില്‍ ഉദ്യോഗസ്ഥരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സര്‍വീസില്‍ നിന്നും വിരമിച്ച മിലിറ്ററി, പോലീസ്‌ ഉദ്യോഗസ്ഥരെയാണ്‌ ഹോംഗാര്‍ഡുമാരായി നിയമിക്കാറുള്ളത്‌. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളെ വിഐപി സെക്യൂരിറ്റിക്ക്‌ നിയമിക്കാനും ആലോചനയുണ്ട്‌. സെക്യൂരിറ്റി റിവ്യൂ കമ്മറ്റിയുടേതാണ്‌ തീരുമാനം.
1980 ല്‍ വിരമിച്ച ജഡ്‌ജിമാര്‍ക്കുപോലും പോലീസ്‌ സെക്യൂരിറ്റി നല്‍കുന്നുണ്ടെന്നാണ്‌ റിവ്യൂകമ്മറ്റിയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ 700 ലധികം പോലീസുകാര്‍ വിരമിച്ച പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ജഡ്‌ജിമാര്‍ക്കും സംരക്ഷണം നല്‍കുന്നുണ്ട്‌. ഇവര്‍ സംരക്ഷണം മാത്രമല്ല, സംരക്ഷണം നല്‍കുന്നയാളിന്റെ വീട്ടുജോലിയും ചെയ്യേണ്ടിവരുന്നു. സംസ്ഥാനത്ത്‌ കടുത്ത പോലീസ്‌ ക്ഷാമം നേരിടുമ്പോഴാണ്‌ വിഐപികള്‍ക്കു വേണ്ടി ഇത്രയധികം സെക്യൂരിറ്റികളെ നിയമിക്കുന്നത്‌. 55,000ലധികം പോലീസുകാരാണ്‌ സേനയിലുള്ളത്‌. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഒരു മിസ്‌ഡ്‌ കോള്‍ വന്നാല്‍ പോലും ചിലര്‍ക്ക്‌ പോലീസ്‌ സംരക്ഷണം നല്‍കാറുണ്ട്‌.
സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ യോഗത്തില്‍ പരിദേവനങ്ങളുടെ ഭാണ്‌ഡക്കെട്ടാണ്‌ തുറന്നത്‌. കേസന്വേഷണം നടത്താനും ക്രമസമാധാനം ഉറപ്പു വരുത്താനും പോലീസുകാരെ കിട്ടാതിരിക്കുമ്പോള്‍ വിരമിച്ച ഉദ്യോഗസ്ഥരുടെ വീടു പണി ചെയ്യാന്‍ പോലീസുകാര്‍ നിയോഗിക്കപ്പെടുന്നത്‌ നിര്‍ഭാഗ്യകരമാണെന്ന്‌ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്മിറ്റിയുടെ അനുമതിയില്ലാതെ പോലീസ്‌ സംരക്ഷണം നല്‍കുന്നതും കമ്മിറ്റിയുടെ വിമര്‍ശനത്തിന്‌ വിധേയമായി. സര്‍ക്കാര്‍ അനുമതിയില്ലാതെ പോലീസ്‌ സംരക്ഷണം നല്‍കുന്നവരുടെ വിശദവിവരങ്ങള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കമ്മിറ്റി സംസ്ഥാന പോലീസ്‌ മേധാവിക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
മൂന്നുവര്‍ഷത്തിലൊരിക്കല്‍ സെക്യൂരിറ്റി ജീവനക്കാരെ മാറ്റണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്‌. സെക്യൂരിറ്റി ജോലിയിലുള്ള മുഴുവന്‍ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ്‌ ആസ്ഥാനത്ത്‌ നടപടി തുടങ്ങി. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സംരക്ഷണം നല്‍കപ്പെടുന്നയാളിന്റെ സ്വന്തക്കാരനാകുന്നതോടെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്നാണ്‌ സര്‍ക്കാരിന്റെ കണ്ടെത്തല്‍.
ഇതിന്‌ പരിഹാരമായാണ്‌ സെക്യൂരിറ്റി ചുമതലയിലുള്ള പോലീസുകാരെ ഒഴിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാടകയ്‌ക്ക്‌ എടുക്കാനോ ഹോംഗാര്‍ഡുമാരെ നിയമിക്കാനോ ഉള്ള പദ്ധതി പിടിവീഴുന്ന വിഐപികള്‍ അനുവദിക്കുമോ എന്ന്‌ കണ്ടറിയാം!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends