തന്നെ തോല്‍പ്പിച്ചത് പിണറായി ആണെന്ന് ബേബിക്ക് സംശയം, ഇരുവരും പിണക്കത്തില്‍

പോളിറ്റ്‌ബ്യൂറോ അംഗം എം.എ.ബേബിയും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കടുത്ത ഭിന്നതയില്‍ . പിണറായിയുടെ കെടുകാര്യസ്ഥതയാണ് തന്റെ തേല്‍വിക്ക് പിന്നിലെന്നാണ് ബേബിയുടെ അഭിപ്രായം. എന്‍കെ പ്രമചന്ദ്രനെ പരനാറിയെന്ന് വിളിച്ചതിലൂടെ പതിനായിരകണക്കിന് വോട്ടുകള്‍ തനിക്ക് നഷ്‌ടപെട്ടതായി ബേബി പറയുന്നു. ഇതെല്ലാം ചെയ്‌തത് തന്നെ തോല്‍പിക്കാന്‍ വേണ്ടിയായിരുന്നോ എന്നും ബേബി സംശയിക്കുന്നു. തന്റെ ജനപിന്തുണക്ക് കുറവില്ലെന്നും പിണറായിയുടെ ജനപിന്തുണയാണ് കുറഞ്ഞതെന്നും ബേബി വിശ്വസിക്കുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന പിണറായിയുടെ അന്ത്യശാസനം പുച്ഛിച്ച് തളളുമെന്നും ബേബിയുടെ വിശ്വസ്‌തര്‍ പറയുന്നു. ബേബിയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരിട്ട് പറയണുമെന്നാണ് ചിന്താഗതി. താന്‍ കുണ്ടറ നിയമസഭാംഗത്വം രാജിവയ്‌ക്കുമെന്ന് കാരാട്ടിനെ സംശയത്തിന് ഇടനല്‍കാത്ത വിധത്തില്‍ അറിയിച്ചിട്ടുണ്ടെന്നാണ് ബേബി പറയുന്നത്.
കാരാട്ടും ബേബിയും തമ്മില്‍ കുണ്ടറയെ ചൊല്ലി ഒരുപാട് പോര് തന്നെ ഉണ്ടായതായി പറയപ്പെടുന്നു. കുണ്ടറയില്‍ നിന്നും ബേബി രാജിവെച്ചാല്‍ യു.ഡി.എഫിന് ഒരു സീറ്റ് കൂടി വര്‍ദ്ധക്കുമെന്നാണ് കാരാട്ടിന്റെ പക്ഷം. കേരളത്തില്‍ സി.പി.എമ്മിന്റെ അവസ്ഥ പരിതാമകരമാണെന്നും കാരാട്ട് പറയുന്നു. ഇതിനെല്ലാം കാരണം പിണറായിയുടെ എടുത്തു ചാട്ടമാണെന്ന് ബേബി പറഞ്ഞു. എന്നാല്‍ പിണറായിയെ കുറ്റം പറയാന്‍ കാരാട്ടിന് ആവില്ല. സി.പി.എമ്മിന് ആശ്വാസമുണ്ടായത് കേരളത്തില്‍ മാത്രമാണ്.
എം.എ.ബേബി കുണ്ടറ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുമെന്ന പിടിവാശിയിലാണ്. സംസ്ഥാനസമതി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നാണ് കേന്ദ്രനേതൃത്ത്വം പറഞ്ഞത്. ആരു ചര്‍ച്ചചെയ്‌താലും തനിക്കിനി കുണ്ടറ വേണ്ടെന്നാണ് ബേബി പറയുന്നത്. കുണ്ടറയിലെ ജനങ്ങള്‍ക്ക് തന്നെ വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്നാണ് ബേബിയുടെ ചിന്താഗതി. ഇത്തരം പിടിവാശികളാണ് സി.പി.എമ്മിനെ കേരളത്തില്‍ നിന്നും ആട്ടിയോടിച്ചതെന്ന് പിണറായി പക്ഷം പറയുന്നു. അതേസമയം പാര്‍ട്ടി സമ്മതിച്ചില്ലെങ്കില്‍ ബേബിക്ക് രാജി നല്‍കാനാകില്ല. രാജി നല്‍കിയാല്‍ പാര്‍ട്ടിയെ അനുസരിച്ചില്ലെന്ന പഴികേള്‍ക്കണം. രാജി നല്‍കിയില്ലെങ്കില്‍ അത് സ്വന്തം മനസാക്ഷിയെ കുത്തിനോവിക്കലാകും.
ബേബിയുടെ കാറിലുളള എംഎല്‍എ ബോര്‍ഡ് ഇളക്കിമാറ്റി. താന്‍ ഇപ്പോള്‍ എംഎല്‍എ അല്ലെന്നാണ് അടുപ്പക്കാരോട് പറയുന്നത്. അങ്ങനെ പറയരുതെന്ന് പറയുന്നവരോട് തനിക്ക് എംഎല്‍എ സ്ഥാനം ത്യജിക്കാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ അധികാരമുണ്ടെന്നാണ് ബേബിയുടെ പക്ഷം. പിണറായിക്ക് ബേബി എംഎല്‍എ സ്ഥാനം രാജിവയ്‌ക്കുന്നതിനോട് യോജിപ്പില്ല. ഇനിയൊരു തോല്‍വികൂടി ഏറ്റുവാങ്ങാനുളള കരുത്ത് പാര്‍ട്ടിക്കല്ലെന്നാണ് പിണറായിയുടെ നിലപാട്. ഇതേനിലപാടാണ് കേന്ദ്രം ശരിവയ്‌ക്കുന്നത്. ബേബി രാജിവെച്ചാല്‍ സീതാറാം യെച്ചൂരിയും തോല്‍വിയുടെ ഉത്തരവാദമേറ്റെടുത്ത് ഒഴിയേണ്ടിവരും. അത് കാരാട്ടിന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























