Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാണിയെ മുഖ്യമന്ത്രിയാക്കുന്നത്‌ സി പി എമ്മിന്റെ അടവു നയം; നേതാക്കളെ വിലക്കെടുത്ത്‌ പുതിയ തന്ത്രം

16 JUNE 2014 04:32 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

യു ഡി എഫ്‌ സര്‍ക്കാരിന്റെ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ജനപ്രീതി കണ്ട്‌ ഭയന്ന്‌ കെ എം മാണിയെ സ്വന്തം തട്ടകത്തിലെത്തിക്കാന്‍ വീണ്ടും സി പി എം ശ്രമം. കേരള കോണ്‍ഗ്രസ്‌ നേതാക്കളെ കൈയ്യിലെടുത്ത്‌ സി പി എം നടത്തുന്ന ശ്രമങ്ങളെ കെ എം മാണി മുളയിലേ നുള്ളി. തനിക്ക്‌ മുഖ്യമന്ത്രിയാകാന്‍ ആരുടേയും അച്ചാരം വേണ്ടെന്ന്‌ മാണി തുറന്നടിച്ചു. തനിക്കതിന്‌ മോഹവുമില്ല, അതിമോഹവുമില്ല.
കെ എം മാണിയെ മുഖ്യമന്ത്രിയാക്കിയ പുതിയ വിവാദത്തിന്‌ പിന്നില്‍ സി പി എമ്മിന്റെ രഹസ്യ അജണ്ടയാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇതിനകം മനസിലാക്കി കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും കെ സി ജോസഫുമൊക്കെ ചേര്‍ന്നു നല്‍കിയ അകമഴിഞ്ഞ പിന്തുണ ജോസ്‌ കെ മാണിയെ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തിച്ചതില്‍ മാണി കോണ്‍ഗ്രസിനോട്‌ കൃതാര്‍ത്ഥനാണ്‌. ജോസ്‌ കെ മാണിയുടെ കഴിവും ചെറുപ്പവും വിനയവും ഭാവിയിലും തങ്ങള്‍ക്ക്‌ ഗുണകരമാകുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ കണക്ക്‌ കൂട്ടുന്നു. ഇതിനിടയില്‍ സി പി എമ്മുകാര്‍ നടത്തുന്ന കുതന്ത്രങ്ങളൊന്നും തന്റെ മുന്നില്‍ വിലപ്പോവില്ലെന്നും മാണി കരുതുന്നു.
മുന്‍പും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി പി എം ശ്രമിച്ചിരുന്നു. ഇതും സി പി എമ്മിന്റെ അടവുനയമായിരുന്നു. 9 നിയമസഭാംഗങ്ങളുള്ള കെ എം മാണി തങ്ങള്‍ക്കൊപ്പം വന്നാല്‍ കേരളത്തില്‍ മന്ത്രിസഭ തട്ടിക്കൂട്ടാനാകുമെന്ന്‌ സി പി എം കരുതുന്നു. നേരാവണ്ണം ഒരു മന്ത്രിസഭയുണ്ടാക്കാന്‍ അടുത്തകാലത്തൊന്നും സി പി എമ്മിന്‌ സാധിക്കുകയില്ല. കാരണം സി പി എമ്മിന്റെ ജനപ്രീതി അനുദിനം കുറഞ്ഞു വരികയാണ്‌.
ഇതിനിടെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വന്നു. അതിലും സി പി എമ്മിന്‌ അടിതെറ്റി. ഉമ്മന്‍ചാണ്ടിയെ കയറൂരി വിട്ടാല്‍ തങ്ങളുടെ അടിസ്ഥാനം ഇളകുമെന്ന്‌ സി പി എം ഭയക്കുന്നു. നന്നായി ചിരിക്കുകയും ഭംഗിയായി സംസാരിക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന നേതാക്കള്‍ സി പി എമ്മില്‍ ഇല്ല. ടി പി വധം സി ബി ഐ അന്വേഷിച്ചാല്‍ സംസ്ഥാന നേതാക്കള്‍ കുടുങ്ങുമെന്നും സി പി എം വിശ്വസിക്കുന്നു. എങ്ങനെയെങ്കിലും ഇതിനെയൊക്കെ അതിജീവിക്കാനാണ്‌ സി പി എം ശ്രമിക്കുന്നത്‌. അതിനുവേണ്ടി എത്ര നാറിയ കളിയും സി പി എം കളിക്കും.
മാണിസാറിന്റെ മുഖ്യമന്ത്രി വിവാദത്തോട്‌ ആരും പ്രതികരിക്കരുതെന്ന്‌ സുധീരന്‍ നേതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അങ്ങനെയൊരു സംഭവം മാണിസാറിന്റെ അജണ്ടയില്‍ ഇല്ലാത്തപ്പോള്‍ തങ്ങള്‍ പ്രതികരിക്കരുതെന്നാണ്‌ സുധീരന്റെ നിലപാട്‌. തങ്ങളുടെ തട്ടകത്തില്‍ തോല്‍വി ഭയക്കുന്ന ചില നേതാക്കളാണ്‌ ഇത്തരം വിവാദങ്ങള്‍ക്ക്‌ പിന്നിലെന്നും സുധീരനും ഉമ്മന്‍ചാണ്ടിയും വിശ്വസിക്കുന്നു. അവര്‍ കളിച്ച കളികളെല്ലാം പരാജയപ്പെട്ടു. ഇനി ഇത്തരം ഗിമിക്കുകളുമായി രംഗത്തെത്തും. ഇതിനിടെ ഉമ്മന്‍ചാണ്ടി മാറേണ്ട സാഹചര്യമില്ലെന്ന്‌ പറഞ്ഞ്‌ ലീഗും രംഗത്തെത്തി. എന്നാല്‍ ജനിക്കാത്ത കുഞ്ഞിന്റെ ജാതകം എഴുതുന്നതെന്തിനാണെന്നാണ്‌ നേതാക്കള്‍ ചോദിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends