Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.എ.എസുകാര്‍ സമരത്തിലേയ്‌ക്ക്‌; ഭരത്‌ഭൂഷണ്‌ ഐ.എം.ജിയില്‍ കസേര ഒരുങ്ങുന്നു

19 JUNE 2014 04:03 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കേരളത്തില്‍ ഐ.എ.എസ്‌ ഉദ്ദ്യോഗസ്ഥര്‍ സമരത്തിലേക്കെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഐ.എ.എസുകാര്‍ കൂട്ട അവധിയെടുക്കുമെന്നും ഭരണം സ്‌തംഭനത്തിലേക്ക്‌ നീങ്ങുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശയവിനിമയം നടത്തി. വേണ്ടിവന്നാല്‍ ചീഫ്‌സെക്രട്ടറി ഭരത്‌ഭൂഷനെ ഐ.എം.ജി ഡയറക്‌ടറായി നിയമിച്ച്‌ കലാപം ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായേക്കും. കഴിഞ്ഞ ടേമില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ ചീഫ്‌സെക്രട്ടറിയെ ഐ.എം.ജി ഡയറക്‌ടറാക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത ചീഫ്‌സെക്രട്ടറിമാരേയും ഡി.ജി.പിമാരേയും ഒതുക്കുന്ന തസ്‌തികയാണ്‌ തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ ഇന്‍ ഗവണ്‍മെന്റ്‌ എന്ന സ്വയംഭരണസ്ഥാപനം. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്‌.
ഭരത്‌ഭൂഷനെ മാറ്റുന്നതിനോട്‌ ഉമ്മന്‍ചാണ്ടിക്ക്‌ വ്യക്തിപരമായ താല്‌പര്യം ഇല്ലെങ്കിലും അദ്ദേഹത്തെ മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവാനാണ്‌ സാധ്യത. ഐ.എ.എസുകാര്‍ ഭരത്‌ഭൂഷനെ ഘരാവോ ചെയ്യുന്നതുള്‍പ്പടെയുളള സമരമുറകളിലേയ്‌ക്ക്‌ നീങ്ങുകയാണ്‌. ഐ.എ.എസുകാര്‍ ഫയല്‍ നോക്കാതിരുന്നാല്‍ ഭരണസ്‌തംഭനം ഉണ്ടാകും. സിവില്‍ സര്‍വ്വീസ്‌ ഉദ്ദോഗസ്ഥന്‍മാരുടെ കോണ്‍ഫിഡഷ്യല്‍ റിപ്പോര്‍ട്ടില്‍ ചീഫ്‌സെക്രട്ടറി തോന്നുന്നതെല്ലാം എഴുതിപിടിപ്പിച്ചിരിക്കുകയാണെന്നാണ്‌ ആരോപണം. ഇതിനെതിരെ ശക്തമായി രംഗത്തുവന്ന രാജുനാരായണസ്വാമിക്കെതിരെ ചീഫ്‌സെക്ക്രട്ടറി മുഖ്യമന്ത്രിയെ കൊണ്ട്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌ ഐ.എ.എസുകാരെ പ്രകോപിപ്പിച്ചു. അരുണാസുന്ദര്‍ദാസിന്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പദവി നിരസിച്ചതും വിവാദമായി. ഐ.എ.എസില്‍ ഒന്നാം റാങ്ക്‌ നേടിയ സ്വാമിയെ പ്രന്റിംഗ്‌ ആന്റ്‌ സ്റ്റേഷനറി സെക്രട്ടറിയാക്കിയത്‌ ഭരത്‌ഭൂഷനാണെന്നും ആരോപണമുണ്ട്‌. ഇഷ്‌ടമില്ലാത്ത ഉദ്ദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച്‌ ഉപദ്രവിക്കാന്‍ ചീഫ്‌ സെക്രട്ടറിക്ക്‌ ഹരമാണത്രേ. ചോര കുടിക്കുന്ന യക്ഷിയെ പോലെയാണ്‌ ചീഫ്‌ സെക്രട്ടറിയെന്ന്‌ ഐ.എ.എസുകാര്‍ പറയുന്നു.
ഐ.എ.എസുകാരെ കൂട്ടത്തോടെ പിണക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇതിനെതിരെ രാജുനാരായണ സ്വാമിക്കും ടോം ജോസിനുമെതിരെ വിജിലന്‍സ്‌ അന്വഷണം നടത്തണമെന്ന ചീഫ്‌സെക്രട്ടറിയുടെ ഉപദേശം രമേശ്‌ ചെന്നത്തല തളളി. ഭരത്‌ഭൂഷന്‍ ഉമ്മന്‍ചാണ്ടിയുടെ ആളാണെന്നാണ്‌ രമേശ്‌ ചെന്നിത്തലയുടെ വിശ്വാസം. അതുകൊണ്ട്‌തന്നെ ഭരത്‌ഭൂഷനോട്‌ രമേശിന്‌ പ്രതിപത്തതയില്ല. ഭരത്‌ഭൂഷനെ ഒതുക്കണമെന്ന്‌ രമേശ്‌ അടുത്ത സഹപ്രവര്‍ത്തകരോട്‌ പറയുന്നുണ്ട്‌. കൂടതെ രമേശിന്റെ പ്രൈവറ്റ്‌ സെക്രട്ടറി ഐ.എ.എസുകാരനായ പ്രശാന്തിനും ഭരത്‌ഭൂഷനോട്‌ താല്‌പര്യമില്ല. ഐ.എ.എസുകാരുടെ രോഷം ശമിപ്പിച്ചിട്ടില്ലെങ്കില്‍ അവര്‍ മന്ത്രിമാര്‍ക്ക്‌ പാരപണിയും. ഫയലുകളില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതിവിട്ടാല്‍ ഭാവിയില്‍ മന്ത്രിമാര്‍ വിജിലന്‍സ്‌ കേന്ദ്രങ്ങളില്‍ തൂങ്ങേണ്ടിവരും. ഏതായും ഐ.എ.എസുകാരെ പിണക്കി ബഹളമുണ്ടാക്കാന്‍ ചീഫ്‌സെക്രട്ടറിയെ അനുവദിക്കരുതെന്നാണ്‌ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക്‌ നല്‍കിയ ഉപദേശം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends