നടന്‍ സുരാജ് വെഞ്ഞാറമൂട് ഭൂമി തട്ടിപ്പ് നടത്തിയതായി പരാതി

നടന്‍ സുരാജ് വെഞ്ഞാറമൂട് ഭൂമി തട്ടിപ്പ് നടത്തിയതായി പരാതി. സുരാജിന്റെ മുന്‍ മാനേജര്‍ രാജേഷ് ഇത് സംബന്ധിച്ച് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആലുവയിലുള്ള ബ്‌ളേഡ് മാഫിയകളുടെ ഒത്താശയോടെയാണ് സുരാജ് വീടും സ്ഥലവും തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരമന്ത്രിക്കും നേരിട്ട് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് രാജേഷ് പറഞ്ഞു.
തൃപ്പൂണിത്തുറയിലെ തന്റെ വീട്ടില്‍ ആളില്ലാത്ത സമയത്ത് സാബുഖാന്‍ എന്നയാള്‍ അതിക്രമിച്ച് കയറി താമസിക്കുകയാണ്. ഇയാള്‍ക്കെതിരെ ഭൂമി കയ്യേറ്റം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ട്. സുരാജിന്റെ കയ്യില്‍നിന്ന് രാജേഷ് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈടായി വീടിന്റെ ആധാരം നല്‍കി. എന്നാല്‍ പണം തിരികെ കൊടുത്തിട്ടും ആധാരം മടക്കി കൊടുത്തില്ല. പകരം സാബുഖാന്റെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്‌തു കൊടുക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സാബുഖാന്‍ വീട്ടില്‍ അതിക്രമിച്ചു കയറി താമസിച്ചത്.
സാബു ഖാന്റെയും ഗുണ്ടകളുടെയും ആക്രമണം ഭയന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലാണ് രാജേഷും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. കുറച്ച് ദിവസം മുമ്പ് സുരാജും സാബുഖാനും രാജേഷിന്റെ ഭാര്യവീട്ടിലെത്തി ഭൂമി രജിസ്റ്റര്‍ ചെയ്‌ത് തരണമെന്ന് ഭീഷണിപ്പെടുത്തി. അല്ലെങ്കില്‍ രാജേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























