Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.എ.എസുകാരെ തമ്മിലടിപ്പിക്കുന്നത്‌ ആഭ്യന്തരമന്ത്രിയുടെ പി.എസ്‌; ലക്ഷ്യം രമേശിന്റെ മുഖ്യമന്ത്രി പദം

26 JUNE 2014 04:55 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ചന്തപെണ്ണുങ്ങളെ തോല്‍പിക്കുന്ന മട്ടില്‍ കലാപം തുടരുന്ന ഐ.എ.എസുകാരെ പ്രകോപിപ്പിക്കുന്നത്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ അറിവോടെ അദ്ദേഹത്തിന്റെ ഓഫീസ്‌. ഐ.എ.എസുകാരെ രണ്ട്‌ ചേരിയില്‍ നിര്‍ത്തി യുദ്ധത്തിന്‌ തേരാളിയാകാന്‍ രമേശ്‌ തീരുമാനിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ ഭരണം അട്ടിമറിക്കാന്‍. ഭരത്‌ഭൂഷന്‍, കെ.എം. എബ്രഹാം, സോമസുന്ദരം എന്നങ്ങനെയുളള സീനിയര്‍ സെക്രട്ടറിമാര്‍ക്കെതിരെയാണ്‌ രമേശ്‌ കരുക്കള്‍ നീക്കുന്നത്‌. രമേശിന്‌ പിന്നിലുളളത്‌ ഐ.എ.എസ്‌ ഉദ്ദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ പ്രൈവറ്റ്‌ സെക്രട്ടറി പ്രശാന്ത്‌. കഴിഞ്ഞദിവസം ജഗതിയിലെ മില്ലേനിയം ഹാളില്‍ നടന്ന ഐ.എ. എസ്‌ഉദ്ദ്യോഗസ്ഥരുടെ യോഗത്തില്‍ തെറിവിളിക്കും തായ്‌ക്കൊണ്ടയ്‌ക്കും ചുക്കാന്‍ പിടിച്ചത്‌ അട്ടിമറിക്കാരാണെന്നാണ്‌ സൂചന. ധനകാര്യ സെക്രട്ടറി സോമസുന്ദരം വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു ഐ.എ.എസുകാര്‍ അടിയുടെ വക്കിലെത്തിയത്‌. ഐ.എ.എസുകാര്‍ ഇംഗ്ലീഷിലും മലയാളത്തിലും വിളിച്ച പുളിച്ചതെറി കേട്ട്‌ മില്ലേനിയം അപ്പാര്‍ട്‌സ്‌മെന്റിലെ താമസക്കാര്‍ ടെലിവിഷന്റെ ശബ്‌ദം കൂട്ടിയെന്നാണ്‌ പരദൂഷണം.
ഐ.എ.എസുകാരെ ചേരിതിരിപ്പിച്ച്‌ ഭരണം തകര്‍ക്കാനുളള നിഗൂഢമായ ആശയം സരിതാനായര്‍ സമ്മാനിച്ച പുകിലുകള്‍ അവസാനിച്ചപ്പോഴാണ്‌ ചിലര്‍ ആസൂത്രണം ചെയ്‌തു. സരിതയെ ഇറക്കി ഉമ്മന്‍ചാണ്ടിയെ അട്ടിമറിക്കാന്‍ രംഗത്തിറങ്ങിയ രമേശ്‌ ചെന്നിത്തലയുടെ ഗ്രൂപ്പ്‌ സരിത തണുത്തതോടെ അസഹ്യരാവുകയായിരുന്നു. സരിതാവിഷയത്തില്‍ ഉമ്മന്‍ചാണ്ടി തോല്‍ക്കില്ലെന്ന്‌ കണ്ടപ്പോള്‍ ഇവര്‍ ആവനാഴിയില്‍ പുതിയ അമ്പുകള്‍ ശേഖരിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ്‌ രാജുനാരായണസ്വമി ഭരത്‌ഭൂഷനെതിരെ കത്ത്‌ കൊടുക്കുന്നത്‌. ഇത്‌ ശ്രദ്ധയില്‍പ്പെട്ടയുടനെ രമേശ്‌ കയറിപിടിക്കുകയായിരുന്നു. രമേശിന്റെ പ്രൈവറ്റ്‌ സെക്രട്ടറി പ്രശാന്ത്‌ സ്വാമിയെ കൈയ്യിലെടുത്തു. ഇതിനിടെ ടോം ജോസിനും സ്വാമിക്കും എതിരെ ഭരത്‌ഭൂഷന്‍ ആവശ്യപ്പെട്ട വിജിലന്‍സ്‌ അന്വേഷണം ആഭ്യന്തരമന്ത്രി അട്ടിമറിച്ചു.
ജൂനിയര്‍ ഐ.എ.എസ്‌ ഉദ്ദ്യോഗസ്ഥരെല്ലാം രമേശ്‌ ചെന്നിത്തലയുടെ പോക്കറ്റിലാണ്‌. ഇവര്‍ സീനിയര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ എതിരുമാണ്‌. മുഖ്യമന്ത്രി ജൂനിയര്‍ ഉദ്ദ്യോഗസ്ഥന്‍മാരുടെ വാക്കുകള്‍ ചെവികൊടുക്കുന്നില്ല. എന്നാല്‍ രമേശാകട്ടെ ഇവരെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തുന്നു. പ്രൈവറ്റ്‌ സെക്രട്ടറി പ്രശാന്താണ്‌ ഐ.എ.എസുകാര്‍ക്കും മന്ത്രിക്കുമിടയ്‌ക്കുളള പ്രധാന പാലം. അതേസമയം വിവധ വിഷയങ്ങളില്‍ ആരോപണവിധേയനായ ടോം ജോസ്‌ രമേശിന്റെ ഗുഡ്‌ബുക്കിലാണ്‌. രമേശിന്റെ കരുനീക്കങ്ങള്‍ അറിഞ്ഞയുടനെയാണ്‌ ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ വിശ്വസ്‌തരായ കെ.എം. ചന്ദ്രശേഖരനെയും സോമസുന്ദരനേയും രംഗത്തിറക്കിയത്‌. ഇത്‌ കൂടുതല്‍ വിനയായി. തനിക്കൊപ്പം നില്‍ക്കുന്ന സീനിയര്‍ ഉദ്ദ്യോഗസ്ഥരെ എന്തുവില കൊടുത്തും സംരക്ഷിക്കാനാണ്‌ ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
രമേശിനെ മുഖ്യമന്ത്രിയാക്കുകയാണ്‌ പ്രൈവറ്റ്‌ സെക്രട്ടറിയുടെ ലക്ഷ്യം. ഇതിനിടെ ഐ.എ.എസ്‌ അസോസിയേഷന്റെ തലപ്പത്തെത്താനും പി.എസ്‌ ശ്രമിക്കുന്നുണ്ട്‌. ഇതിനിടെ മില്ലേനിയം അപ്പാര്‍ട്ട്‌മെന്റില്‍ ഒരി സീനിയര്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വെറ്റനറി സര്‍വകലാശാലയുടെ വൈസ്‌ചാന്‍സലര്‍ ഡോ.അശോകിനെ അടിക്കാന്‍ ഒരുമ്പിട്ട സംഭവത്തില്‍ അശോകിനോട്‌ ക്രിമിനല്‍ കേസ്‌ ഫയല്‍ ചെയ്യാന്‍ ഉമ്മന്‍ചാണ്ടിയെ എതിര്‍ക്കുന്ന പ്രബല ഗ്രൂപ്പ്‌ ആവശ്യപ്പെടുന്നത്‌. ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുളള ഉദ്ദ്യോഗസ്ഥനെതിരെ അതേ വകുപ്പില്‍ ജോലിചെയ്യുന്ന വൈസ്‌ചാന്‍സിലര്‍ പരാതി കൊടുക്കാനിടയില്ല. ഏതായാലും ഭരണത്തിന്റെ ഉന്നതതലങ്ങളില്‍ നടക്കുന്ന ശീതസമരം സാധാരണക്കാരന്റെ മൗലീകാവകാശങ്ങളാണ്‌ ലംഘിക്കുന്നത്‌.  

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends