Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്ന കെ.ബാബുവിന്റെ പിന്നിലാര്‌ ?

02 JULY 2014 04:27 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

പൂട്ടിയ ബാറുകള്‍ തുറക്കാന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബു വാശിപിടിക്കുന്നതെന്തിന്‌? ബാബുവിന്റെ ആവേശം അട്ടിമറിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ശ്രമിക്കുന്നതെന്തിന്‌?
രണ്ടിനും പിന്നിലുള്ള രഹസ്യം ഇതാ മലയാളി വാര്‍ത്ത പുറത്തു വിടുന്നു. സാക്ഷാല്‍ വെള്ളാപ്പള്ളി നടേശന്‍ !
നടേശാനുഗ്രഹമാണ്‌ ബാബുവിനെയും ഉമ്മന്‍ചാണ്ടിയെയും മുന്നോട്ടു നയിക്കുന്നത്‌. സുധീരനാകട്ടെ വെള്ളാപ്പള്ളി നടേശന്റെ ഒന്നാം നമ്പര്‍ ശത്രുവും. നടേശന്‍ മുതലാളിയുടെ നിര്‍ബന്ധമാണ്‌ ബാര്‍ തുറപ്പിക്കലിന്‌ പിന്നിലെന്ന്‌ ബാബു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളെ അറിയിച്ചെങ്കിലും സുധീരന്‍ ഒരു വിട്ടു വീഴ്‌ചയ്‌ക്കും തയ്യാറല്ല. എന്തു സംഭവിച്ചാലും ബാര്‍ തുറക്കാന്‍ അനുവദിക്കില്ലെന്നു തന്നെയാണ്‌ സുധീരന്റെ നിലപാട്‌.
ചുരുക്കത്തില്‍ ബാര്‍ വിവാദം കൊഴുത്തതോടെ കെ. ബാബു മദ്യകച്ചവടക്കാരുടെ വക്താവായി മുദ്രകുത്തപ്പെട്ടിരിക്കുന്നു. മദ്യവില്‌പനക്കാര്‍ ബാബുവിനെ കാണേണ്ട രീതിയില്‍ കണ്ടതായും ആരോപണങ്ങള്‍ ഉയരുന്നു. സോഷ്യല്‍ മീഡിയയില്‍ ബാബു ഒന്നാന്തരം ഒരു ബാര്‍മാനായി . സുധീരന്റെ ഫേസ്‌ബുക്കില്‍ ലൈക്കുകളുടെ എണ്ണം കൂടുന്നു. മദ്യത്തിനെതിരെ പ്രചാരണം നടത്തിയ മന്ത്രി കെ ബാബു മദ്യത്തിനു വേണ്ടി പ്രചരണം തുടങ്ങിയത്‌ അദ്ദേഹത്തിനെ അറിയുന്നവരെയെല്ലാം ഞെട്ടിച്ചുകളഞ്ഞു. ബാറുകള്‍ പൂട്ടിയ ശേഷം മദ്യവില്‌പന കുറഞ്ഞെന്ന്‌ സുധീരനും കൂടിയെന്ന്‌ ബാബുവും കണക്കുകള്‍ ഉദ്ധരിച്ചു പറയുന്നു.
ബിവറേജസ്‌ കോര്‍പ്പറേഷന്‍ കള്ളം പറയുന്നുവെന്നാണ്‌ ബാബുവിന്റെ ഓഫീസ്‌ പറയുന്നത്‌. അതേസമയം കോര്‍പ്പറേഷന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ്‌ മദ്യഉപയോഗം കുറഞ്ഞതിന്റെ സത്യാവസ്ഥ ചില ചാനലുകള്‍ പുറത്തു വിട്ടത്‌. മദ്യ വിരുദ്ധ സമിതി പിന്നീട്‌ ഇതിന്റെ പിതൃത്വം ഏറ്റെടുക്കുകയും വന്‍ വിവാദം ഉണ്ടാവുകയും ചെയ്‌തു. അപ്പോഴും ബാര്‍ അടച്ചിട്ടും മദ്യവില്‌പന കൂടിയതായാണ്‌ ബാബു വാദിയായത്‌. തന്റെ സുഹൃത്തുക്കളായ കോണ്‍ഗ്രസുകാര്‍ വികാരപരമായാണ്‌ സംസാരിക്കുന്നതെന്ന്‌ നിയമസഭയില്‍ പറയാനും മന്ത്രി മറന്നില്ല. ബീവറേജസ്‌ കോര്‍പ്പറേഷന്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്‌ കള്ള കണക്കാണെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെന്റ്‌ ചെയ്യേണ്ടതല്ലേ എന്നാണ്‌ ബാബു വിരുദ്ധ പക്ഷത്തിന്റെ ആവശ്യം.
വെള്ളാപ്പള്ളിയാണ്‌ ബാബുവിന്റെ പിന്നിലെന്ന്‌ എല്ലാവര്‍ക്കും അറിയാമെങ്കിലും അക്കാര്യം ആരും മിണ്ടുന്നില്ല. വെള്ളാപ്പള്ളിയെ സഹായിക്കാന്‍ ചില മന്ത്രിമാര്‍ക്ക്‌ താത്‌പര്യമുണ്ടെങ്കിലും സഹായിച്ചാല്‍ നാറും എന്ന സാഹചര്യമാണുള്ളത്‌. ഉമ്മന്‍ചാണ്ടി തന്റെ നിസഹായത നടേശനെ അറിയിച്ചിട്ടുണ്ട്‌. സുധീരനെതിരെ ഹൈക്കമാന്റ്‌ ലോകമാന്റ്‌ ആയതോടെ സംസ്ഥാനത്തേക്ക്‌ നേതൃത്വത്തില്‍ നിന്നും നിര്‍ദ്ദേശങ്ങളൊന്നും വരുന്നില്ല. ആകെയുള്ള ആന്റണി കേരളത്തിലെത്തി സുധീരനെ കെട്ടിപിടിച്ചതോടെ ഡല്‍ഹിയില്‍ എന്തെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ അസ്‌തമിച്ചു.
പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള വാക്‌പോര്‍ മുറുകുമ്പോള്‍ മന്ത്രി ബാബു നിസഹായനാവുകയാണ്‌. ഉമ്മന്‍ചാണ്ടിയാകട്ടെ സുധീരനെയും ആന്റണിയെയും പിണക്കാതെ മുന്നോട്ടു പോകുന്നു. ഒടുവില്‍ ബാബു രക്തസാക്ഷിയാകാനാണ്‌ സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (27 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (39 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (45 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends