Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരത്ത്‌ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി; രാജഗോപാലും ബിജെപിയും സജീവമായി

04 JULY 2014 03:16 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരത്ത്‌ ഉപതിരഞ്ഞെടുപ്പിന്‌ കളമൊരുങ്ങി. ഒ രാജഗോപാല്‍ മണ്‌ഡലത്തില്‍ വീണ്ടും സജീവമാകുന്നു. ഹൈക്കോടതി ബഞ്ച്‌, എയിംസ്‌ വിഷയങ്ങളില്‍ ബി.ജെ.പി തിരുവനന്തപുരത്ത്‌ സജീവ ചര്‍ച്ചക്കാണ്‌ ബി.ജെ.പി തുടക്കം കുറിച്ചിരിക്കുന്നത്‌. മുന്‍കേന്ദ്രമന്ത്രി ഡോ.ശശിതരൂരിനെതിരെ സിബിഐ അന്വേഷണത്തിന്‌ ഉടന്‍ ഉത്തരവാകും. ഇത്‌ സംബന്ധിക്കുന്ന ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ജീവന്‍ വച്ചു കഴിഞ്ഞു. സിബിഐ അന്വേഷണം വന്നാല്‍ തരൂര്‍ കുറ്റക്കാരനാവുമെന്നും രാജി അനിവാര്യമായി മാറുമെന്നും ബിജെപി സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നു. ഡോ. സുധീര്‍ ഗുപ്‌തയെ തരൂരിനെതിരെ രംഗത്തിറക്കിയത്‌ ബിജെപിയാണ്‌. ഗുപ്‌തയാണ്‌ എയിംസ്‌ ഡയറക്‌ടറുടെ നിര്‍ദ്ദേശപ്രകാരം തരൂരിനെ രക്ഷിച്ചത്‌. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ പൂര്‍ണമായും അദ്ദേഹം തിരുത്തിയെഴുതിയിരുന്നു. ബിജെപി സര്‍ക്കാരില്‍ നിന്നും പണി വരുമെന്ന്‌ മനസിലാക്കിയപ്പോഴാണ്‌ സത്യാവസ്ഥ തുറന്നു പറയാന്‍ ഡോ. ഗുപ്‌ത തയ്യാറായത്‌.
എയിംസ്‌ തിരുവനന്തപുരത്ത്‌ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. എസ്‌.സുരേഷ്‌ രംഗത്തെത്തിയതിന്‌ പിന്നിലുള്ള ലക്ഷ്യം തലസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പാണെന്ന്‌ കരുതുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണെന്ന്‌ സുരേഷ്‌ ആരോപിച്ചു.
തിരുവനന്തപുരത്ത്‌ ഹൈക്കോടതി ബഞ്ച്‌ വേണമെന്ന ആവശ്യം താന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി രാജഗോപാലും പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ച വച്ച സ്ഥാനാര്‍ത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ്‌ താന്‍ ഹൈക്കോടതി ബഞ്ച്‌ എന്ന ആവശ്യം മുന്നോട്ടു വച്ചതെന്നും രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ്‌ പങ്കെടുത്ത യോഗത്തിലാണ്‌ ഇക്കാര്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. എയിംസ്‌ തോന്നയ്‌ക്കലില്‍ സ്ഥാപിക്കണമെന്ന്‌ താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനനോട്‌ ആവശ്യപ്പെട്ടതായും രാജഗോപാല്‍ പറഞ്ഞു. 270 ഏക്കര്‍ സ്ഥലം ഇവിടെ ലഭ്യമാണെന്നും സ്ഥലം വിട്ടു തരാന്‍ നാട്ടുകാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന്‌ സാധ്യതയുണ്ടോയെന്ന്‌ ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടില്ലെങ്കിലും മുന്‍കാലങ്ങളില്‍ ഇല്ലാത്തവിധം തിരുവനന്തപുരത്ത്‌ ബിജെപി സജീവമാവുകയാണ്‌. സുനന്ദയുടെ മരണം സിബിഐ അന്വേഷിക്കുമെന്നും ശശിതരൂരിന്റെ എം.പി സ്ഥാനം നഷ്‌ടമാകുമെന്നും ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌ത മാധ്യമം മലയാളി വാര്‍ത്തയാണ്‌. ഇത്‌ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക്‌ വഴി തെളിച്ചിരുന്നു.
നരേന്ദ്രമോഡി നേരിട്ടാണ്‌ തരൂരിനെതിരായ അന്വേഷണം കൈകാര്യം ചെയ്യുന്നത്‌. രാജ്‌നാഥ്‌സിംഗും മോഡിയും ഇതുസംബന്ധിച്ച്‌ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഡോ.സുധീര്‍ഗുപ്‌തയില്‍ നിന്നും രാജ്‌നാഥ്‌സിംഗും ഹര്‍ഷവര്‍ദ്ധനും വ്യക്തിപരമായി വിശദീകരണവും തേടിയിരുന്നു. സുനന്ദ കൊല്ലപ്പെട്ടതാണെങ്കില്‍ ശശിതരൂരിനൊപ്പം ഗുലാംനബി ആസാദും കേസില്‍പെടും.
അതേസമയം തിരുവനന്തപുരത്ത്‌ തിരഞ്ഞെടുപ്പ്‌ നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ ബിജെപി ജില്ലാ നേതാക്കള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രേഖകള്‍ നശിപ്പിക്കരുതെന്നും ഇക്കുറി രാജേട്ടന്‍ പാര്‍ലമെന്റിലെത്തുമെന്നും ബിജെപി വിശ്വസിക്കുന്നു. രാജഗോപാലിനെ ഗവര്‍ണറാക്കുന്ന കാര്യം ഉപതിരഞ്ഞെടുപ്പിന്റെ സാധ്യത പരിശോധിച്ച ശേഷം മാത്രമേ നടക്കാനിടയുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (3 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (3 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (3 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (4 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (4 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends