മഞ്ജു-ദിലീപ് വേര്‍പിരിയല്‍ ഉടന്‍

മഞ്ജു വാര്യരും ദീലീപും തമ്മിലുള്ള വിവാഹമോചനം ഉടനുണ്ടാകും. ജീവനാംശമായി ആവശ്യപ്പെട്ട 15 കോടി രൂപ വേണ്ടെന്ന് മഞ്ജു തീരുമാനിച്ചതോടെ് കോടതി നടപടികള്‍ വേഗത്തി ലായത്. കേസ് തീര്‍പ്പാകുന്നതിന് പ്രധാന തടസ്സമായി നിന്നത് 15 കോടിയുടെ ജീവനാംശമായിരുന്നു. മഞ്ജുവിന്റെ പേരില്‍ എറണാകുളത്തും പരിസരത്തുമായി ദിലീപ് വാങ്ങിയിട്ടുള്ള സ്ഥലങ്ങള്‍ തിരിച്ചെഴുതി നല്‍കാനും ധാരണയായി.
ഏകദേശം 80 കോടിയോളം ഈ സ്വത്തുക്കള്‍ക്ക് വിലമതിക്കുമെന്നറിയുന്നു. ഇക്കാര്യം അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിക്കാന്‍ തീരുമാനമായി.
ഈ മാസം 23നാണ് കേസ് കോടതി പരിഗണിക്കുന്നത്. അന്നു ഹാജരാകണമെന്നു രണ്ടു പേരോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് ഒഴിവാക്കാന്‍ രഹസ്യ വിചാരണ വേണമെന്നു ദിലീപ് കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്ന് കോടതി തീരുമാനമെടുക്കും. അതേസമയം ഭാര്യയ്ക്ക് ജോലിയോ മറ്റ് വരുമാനമോ ഉണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടന്ന് അടുത്തിടെ സുപ്രീംകോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അതേ തുടര്‍ന്നാണ് മഞ്ജു ജീവനാംശം വേണ്ടെന്ന് വച്ചതെന്നറിയുന്നു. പരസ്യ ചിത്രങ്ങള്‍ക്ക് രണ്ട് കോടിയോളം രൂപയാണ് മഞ്ജു വാങ്ങുന്നത്. സിനിമയ്ക്ക് ഒരു കോടിയും.
ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് മഞ്ജുവിന്റെ പല ചിത്രങ്ങളും മുടങ്ങുന്നുണ്ട്. ഇത് മഞ്ജുവിനെ വിഷമിപ്പിക്കുന്നുണ്ട്. അതിനാല്‍ സാമൂഹ്യ കാര്യങ്ങളില്‍ കൂടുതലായി ഇടപെട്ട് സജീവമായി നില്‍ക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്ത്രീകള്‍ക്കായുള്ള 'മട്ടുപ്പാവില്‍ ജൈവകൃഷി' പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറായത്. ഷീ ടാക്‌സിയുടെ ഗുഡ് വില്‍ അംബാസിഡറുമാണ്. മകള്‍ മീനാക്ഷിക്ക് ദിലീപിന്റെ കൂടെ കഴിയാനാണ് താല്‍പര്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























