Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊച്ചിയില്‍ മാത്രമല്ല തിരുവനന്തപുരത്തും ഡാന്‍സ്‌ ബാറുകള്‍; ഹോട്ടലുകള്‍ക്ക്‌ പുറമേ ഫ്‌ളാറ്റുകളും സജീവം

08 JULY 2014 09:49 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന പാര്‍ട്ടിക്കിടയില്‍ മയക്കുമരുന്ന്‌ ഉപയോഗം വ്യാപകമാണെന്ന്‌ കണ്ടെത്തിയ പോലീസ്‌ തിരുവനന്തപുരം നഗരത്തിലും ഇത്തരം നിശാപാര്‍ട്ടികള്‍ വ്യാപകമാണെന്ന വിവരം മറച്ചുവയ്‌ക്കുന്നു. നഗരത്തിലെ ചില പഞ്ച നക്ഷത്ര ഹോട്ടലുകളിലും ടെക്‌നോപാര്‍ക്കിന്‌ സമീപമുള്ള ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും മയക്കുമരുന്ന്‌ പാര്‍ട്ടികള്‍ സജീവമാണ്‌. അതേസമയം കൊച്ചിയില്‍ സംഭവിച്ചതു പോലെ റെയ്‌ഡ്‌ നടത്തിയാല്‍ പോലീസിന്‌ ഇവരെ പിടിക്കാനാവില്ല. കാരണം ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുമായി ഹോട്ടലുടമകള്‍ക്ക്‌ കാര്യമായ ബന്ധമുണ്ട്‌. ലോക്കല്‍ പോലീസിന്‌ പടി നല്‍കുന്നതിനാല്‍ അവരും നിശബ്‌ദരാകും. ഇത്തരം പാര്‍ട്ടികളില്‍ അധികവും പങ്കെടുക്കാറുള്ളത്‌ മുന്തിയ ശമ്പളം കിട്ടുന്ന ടെക്കികളും ബിസിനസുകാരുമാണ്‌. ഹോട്ടലുകളില്‍ പഞ്ചനക്ഷത്ര സ്യൂട്ട്‌ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ രണ്ടുപേരെ ഡാന്‍സ്‌ ഫ്‌ളോറിലേക്ക്‌ കൊണ്ടുപോകാം.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തിരുവനന്തപുരം നഗരത്തില്‍ നിര്‍ബാധം അരങ്ങേറാറുണ്ടായിരുന്ന കാബറേ നൃത്തത്തിന്റെ പുതിയ രൂപമാണ്‌ ഇത്‌. നേരത്തെ മദ്യം മാത്രമാണ്‌ ലഹരിയായി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ കഞ്ചാവും സരസും തുടങ്ങിയ മുന്തിയ ഇനം ലഹരികളുമുണ്ട്‌.
ഡാന്‍സ്‌ ബാറില്‍ പ്രവേശിക്കുന്നവര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഹോട്ടല്‍ കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്നാണ്‌ ചട്ടം. ഡാന്‍സ്‌ ബാറുകളിലെ പെണ്‍കുട്ടികളെ ഇഷ്‌ടപ്പെടുകയാണെങ്കില്‍ ആവശ്യാനുസരണം പണം നല്‍കിയാല്‍ അവര്‍ സ്യൂട്ടിലെത്തും. ഇടപാടുകാര്‍ വിശ്വസ്ഥരാകണമെന്നു മാത്രം. പെണ്‍കുട്ടികള്‍ മലയാളികള്‍ ആകണമെന്നില്ല. ബാംഗ്ലൂരില്‍ നിന്നും കൊച്ചിയിലേയും തിരുവനന്തപുരത്തോയും ഹോട്ടലുകളില്‍ പെണ്‍കുട്ടികളെ എത്തിക്കാറുണ്ട്‌. ആവസ്യാനുസരണം പണവുമായി പിറ്റേന്ന്‌ പ്രഭാതത്തില്‍ മടങ്ങാം. ഹോട്ടലുകളില്‍ എത്തുന്നവര്‍ക്ക്‌ വിമാന ടിക്കറ്റ്‌ നല്‍കേണ്ടത്‌ ഇടപാടുകാരാണ്‌. പെണ്‍കുട്ടികളേയും ഹോട്ടലുകാരേയും വിരട്ടാമെന്ന്‌ കരുതരുത്‌. എങ്കില്‍ ഹോട്ടലില്‍ നിന്നും ജീവനോടെ മടങ്ങില്ല.
ഉന്നത അധികാര കേന്ദ്രങ്ങളുമായി ഇവര്‍ക്ക്‌ അടുത്ത ബന്ധമുണ്ട്‌. പുതിയ സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക്‌ അടുത്ത ബന്ധമുണ്ട്‌. കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകന്‍ ഡാന്‍സ്‌ ബാറില്‍ സ്ഥിരമായി വരാറുണ്ടെന്നാണ്‌ വിവരം. ആ മകന്‍ വഴിയാണ്‌ ഹോട്ടലുകാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ അധികാര കേന്ദ്രങ്ങളിലേക്ക്‌ ചരട്‌ വലിച്ചത്‌.
കൊച്ചിയില്‍ നടന്ന പോലീസ്‌ റെയ്‌ഡിന്റെ വിവരം നേരത്തേ തന്നെ ചോര്‍ന്നിരുന്നു. അതീവ രഹസ്യമായാണ്‌ പരിപാടി ആസൂത്രണം ചെയ്‌തതെങ്കിലും എ.എസ്‌.പിയുടെ ക്യാമ്പില്‍ നിന്നു തന്നെയാണ്‌ വിവരം ചോര്‍ന്ന്‌ കിട്ടിയത്‌. ഒന്നും കിട്ടാതെ നിരാശയോടെ മടങ്ങുമ്പോള്‍ ഒരുപൊതി കഞ്ചാവ്‌ കിട്ടി.
കൊച്ചിയിലെ നിശാ ബാറിനെതിരെ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒരു പൊതി കഞ്ചാവിന്റെ പേരില്‍ ഹോട്ടലുകാര്‍ക്കെതിരെ കേസെടുത്തെങ്കിലും ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല. ഹോട്ടലില്‍ കഞ്ചാവ്‌ കണ്ടതിന്‌ താനെന്ത്‌ ചെയ്യുമെന്നാണ്‌ ഹോട്ടലുടമയുടെ ചോദ്യം.
ഹോട്ടലുകളില്‍ റെയ്‌ഡ്‌ ഭീതി ഉണ്ടായതോടെ ഹോട്ടലുകാര്‍ തന്നെ നഗരത്തിലെ ചില മുന്തിയ ഫ്‌ളാറ്റുകള്‍ ഇതേ ആവശ്യത്തിന്‌ വാടകയ്‌ക്കെടുത്തിട്ടുണ്ട്‌. തിരുവനന്തപുരത്തും ഇതേ മട്ടിലാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌. ഇതുവരെ ബാംഗ്ലൂരിലും മുംബൈയിലും മാത്രമാണ്‌ ഡാന്‍സ്‌ ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. മദ്യവും മയക്കുമരുന്നും സുലഭമായതോടെ ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നതിലൊന്നും ആര്‍ക്കും വിരോധമില്ലാതായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (28 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (40 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (46 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (50 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends