ഋഷിരാജിന് പിന്നാലെ ശ്രീജിത്തിന് പണിവരുന്നു; മര്യാദക്കാര്‍ക്ക് കാലമില്ല

മനുഷ്യാവകാശ കമ്മീഷന്റെ മുഖ്യഅന്വേഷണോദ്യോഗസ്ഥന്‍ എസ്.ശ്രീജിത്തിനെതിരെ മുസ്ലീംലീഗ് പണ് തുടങ്ങി. മുക്കം ഓര്‍ഫനേജില്‍ കുട്ടികടത്തിനിടെ പെണ്‍കുട്ടികളെ ഭയപ്പെടുത്തി എന്ന കേസിലാണ് അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങിയത്. നേരത്തെ മുസ്ലീംലീഗ് നേതൃത്വം ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയും വി.എസ്.അച്യുതാനന്ദന്റെ വിശ്വസ്‌തനുമായ റൗഫുമായുളള ബന്ധത്തിന്റെ പേരില്‍ നേരത്തെ ശ്രീജിത്തിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനിലെത്തിയ ശ്രീജിത്ത് വീണ്ടും മുക്കം ഓര്‍ഫനേജ് വിഷയത്തില്‍ വീണ്ടും ലീഗിനെ പ്രകോപിപ്പിക്കുകയായിരുന്നു.
സത്യസന്ധനായ ഒരു ഉദ്ദ്യോഗസ്ഥന്‍ കൂടി ക്രൂശിക്കപ്പെടുന്നു. മുക്കം ഓര്‍ഫനേജില്‍ ഝാര്‍ഖണ്‌ഡില്‍ നിന്നെത്തിയ പെണ്‍കുട്ടികളെ ശ്രീജിത്ത് ഭയപ്പെടുത്തിയെന്നാണ് ആരോപണം. മുക്കം ഓര്‍ഫനേജാണ് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി കൈമാറിയത് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്. പരാതി കിട്ടിയ വേഗത്തില്‍ അന്വേഷണത്തിനായി രമേശ് ഇന്റലിജന്‍സ് മേധാവിയെ ഏല്‍പ്പിക്കുകയായിരുന്നു. ഝാര്‍ഖണ്‌ഡ് സര്‍ക്കാര്‍ സംഘം കുട്ടികളെ മൊഴിയെടുക്കുമ്പോള്‍ അവിടുത്തെ ഡി.വൈ.എസ്.പി യെ ഫോണില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ചതായാണ് ആരോപണം.
കുട്ടികള്‍ അനാഥാലയത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ ഡി.ഐ.ജി.യെ പ്രകോപിപ്പിച്ചെന്നും ആരോപണമുണ്ട്. അനാഥാലയത്തിനെതിരെ മൊഴിനല്‍കാന്‍ ഡി.ഐ.ജി. കുട്ടികളെ പ്രരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മുക്കം ഓര്‍ഫനേജ് നല്‍കിയ പരാതി. മറ്റൊരു സംസ്ഥാനത്തെ പോലീസ് ഉദ്ദ്യോഗസ്ഥനെ സ്വന്തം താല്‌പര്യത്തിനനുസരിച്ച് മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. ശ്രീജിത്തിന്റെ ശ്രമങ്ങള്‍ ഒരു പോലീസ് ഉദ്ദ്യോഗസ്ഥനില്‍ നിന്നും പ്രതീക്ഷിക്കാന്‍ പാടില്ലാത്തതാണെന്നും ലീഗിനോടുളള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ലീഗിന്റെ ഉയര്‍ന്ന നേതാക്കള്‍ക്കിടയില്‍ വിമര്‍ശനമുണ്ട്. ഇതിനിടെ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ശ്രീജിത്ത് ചര്‍ച്ച നടത്തിയെന്ന് അറിയുന്നു. ശ്രീജിത്ത് തന്നെ കണ്ടിരുന്നതായി കുഞ്ഞാലിക്കുട്ടിയും സമ്മതിക്കുന്നു. എന്നാല്‍ എന്താണ് സംസാരിച്ചതെന്ന് കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തിയിട്ടില്ല.
കുഞ്ഞാലിക്കുട്ടിയെ കണ്ടശേഷമാണ് ശ്രീജിത്തിനെതിരെ അന്വേഷണം വന്നിരിക്കുന്നത്. ഇതിനു പിന്നില്‍ ഇ.ടി. മുഹമ്മദ്‌ബഷീറിന്റെ നേതൃത്വത്തിലുളള കുഞ്ഞാലിക്കുട്ടി വിദഗ്‌ധ ഗ്രൂപ്പിന് കൈയ്യുണ്ടെന്ന് വിശ്വസിക്കാം. എന്തായാലും ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന മുക്കം ഓര്‍ഫനേജീന്റെ പരാതി ഗൗരവത്തോടെ കാണാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. മുന്നണി ഭരണം നടക്കുന്ന കേരളത്തില്‍ നിര്‍ണായക ശക്തിയായ ലീഗിനെ മോശമാക്കാന്‍ രമേശ് ചെന്നിത്തല ശ്രമിക്കുകയില്ല. മാത്രവുമല്ല കുഞ്ഞാലിക്കുട്ടിയും രമേശും തമ്മില്‍ അടുത്ത ബന്ധവുമുണ്ട്. ശ്രീജിത്തിനെ രക്ഷിക്കാന്‍ രമേശ് ശ്രമിക്കില്ലെന്ന് ചുരുക്കം. ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍ രമേശിന്റെ വിശ്വസ്ഥനാണ്. ലീഗിന്റെ പരാതി വിശദമായി അന്വേഷിക്കണമെന്ന് രമേശ് തന്നെയാണ് ഹേമചന്ദ്രന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹേമചന്ദ്രന്റെ കൈയ്യിലാണ് ഇനി ഡി.ഐ.ജി എസ്. ശ്രീജിത്തിന്റെ ഭാവി. അതേസമയം ശ്രീജിത്ത് നല്‍കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ അതേപടി സ്വീകരിച്ചുട്ടുമുണ്ട്. ഇതു സംബന്ധിച്ച് മനുഷ്യാവകാക കമ്മീഷന്‍ സര്‍ക്കാരിന് ഇടക്കാല ഉത്തരവും നല്‍കിയുട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























