Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാലു മടങ്ങിയെത്തി നൃത്തശില്‌പവുമായി… സരിതക്ക്‌ വേണ്ടി കേരളം കാത്തിരിക്കുന്നു! കുച്ചുപ്പൊടിയോ കഥക്കോ?

14 JULY 2014 09:29 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സോളാര്‍ കഥയിലൂടെ വിഖ്യാതയായ ശാലുമേനോന്‍ നൃത്തത്തില്‍ സജീവമാകുന്നു. നൃത്തത്തിന്‌ പുറമേ അവശത അനുഭവിക്കുന്ന സ്‌ത്രീകള്‍ക്ക്‌ സഹായം ചെയ്യുന്നതിനായി ഒരു ഫണ്ട്‌ രൂപീകരിക്കാനും ശാലു മേനോന്‍ ആലോചിക്കുന്നു. എന്നാല്‍ തന്റെ പുതിയ സംരഭത്തില്‍ മന്ത്രിമാരേയും രാഷ്‌ട്രീയക്കാരേയും സഹകരിപ്പിക്കില്ലെന്നും ശാലുമേനോന്‍ പറഞ്ഞു. സോളാര്‍ കേസിന്റെ ഹാങ്ക്‌ ഓവര്‍ അവസാനിപ്പിക്കുന്നതിന്‌ കൂടിയാണ്‌ ശാലുമേനോന്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്‌.
ശാലു മേനോന്‍ നൃത്തത്തില്‍ സജീവമായതോടെ സരിത നായര്‍ ഏത്‌ കലാരൂപത്തില്‍ സജീവമാകുമെന്ന്‌ അറിയാന്‍ സാംസ്‌കാരിക കേരളം കാത്തിരിക്കണം. ശാലുമേനോന്‍ നൃത്തത്തിലേക്ക്‌ മടങ്ങിയെങ്കിലും അവരുണ്ടാക്കിയ പുകിലില്‍ നിന്നും തിരുവഞ്ചൂര്‍ ഇതുവരേയും രക്ഷപ്പെട്ടിട്ടില്ല. പുതിയ കാലത്തില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്ന വേദനകളാണ്‌ ശാലു മേനോന്റെ നൃത്ത ശില്‍പ പ്രമേയം. പുരാണ കഥാപാത്രങ്ങളെ സ്വന്തം കാഴ്‌ചപ്പാടോടെ അവതരിപ്പിക്കുന്നു. നൃത്തം കോ ബാങ്ക്‌ ടവറില്‍ വെള്ളിയാഴ്‌ച വൈകിട്ടാണ്‌ അരങ്ങേറിയത്‌. നാടോടി നര്‍ത്തകിയായ മായയും മായയിലേക്ക്‌ പരകായ പ്രവേശനം നടത്തുന്ന പഞ്ചാലിയുമാണ്‌ ശാലുവിന്റെ വേഷം. മൂര്‍ത്തിദേവി പുരസ്‌കാര ജേതാവായ ഒറിയ നോവലിസ്റ്റ്‌ പ്രതിഭാ റായിയുടെ ദ്രൗപതിയെന്ന നോവലാണ്‌ നൃത്തശില്‌പത്തിന്‌ പ്രചോദനം നല്‍കിയതെന്ന്‌ ശാലുമേനോന്‍ പറയുന്നു. പരിപാടിയില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ 25 ശതമാനം അവശത അനുഭവിക്കുന്ന സ്‌ത്രികള്‍ക്കു വേണ്ടി ചെലവഴക്കും. ശാലുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു നൃത്തശല്‌പം.
സോളാര്‍ കേസ്‌ ശാലു മറന്ന മട്ടാണ്‌. ബിജു ബാലകൃഷ്‌ണന്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ്‌ ശാലുമേനോന്റെ പക്ഷം. എല്ലാവരും ചേര്‍ന്ന്‌ തന്നെ ക്രൂരമായി ദ്രോഹിച്ചു. ഇത്രയും മോശപ്പെട്ട പ്രതികരണം പ്രതീക്ഷിച്ചില്ലെന്നും ശാലുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇനി അതെല്ലാം കെട്ടു കഥ. നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം.
സോളാര്‍ കേസ്‌ ശാലുവിന്റെ സാമ്പത്തികാടിത്തറയെ ഉലച്ചെന്നാണ്‌ വിവരം. കേസില്‍ കുടിങ്ങിയതോടെ അഭ്യുദയകാംക്ഷികള്‍ പോലും തന്നെ കൈവിട്ടെന്നാണ്‌ ശാലുവിന്റെ പരാതി. തിരുവഞ്ചൂരും കൊടിക്കുന്നിലുമൊക്കെ ശാലുവിന്റെ പേരില്‍ ചര്‍ച്ചയായതോടെ വിഷമം വര്‍ധിച്ചു. അവര്‍ തന്നെ സഹായിക്കുന്നവരായിരുന്നു. എന്നാല്‍ അനാവശ്യ വിവാദം അവരെ തന്നില്‍ നിന്നും അകറ്റി. തിരുവഞ്ചൂരും കൊടിക്കുന്നിലുമൊക്കെ കണ്ടാല്‍ മിണ്ടാത്ത മട്ടാണ്‌. കണ്ടാലും കണ്ടില്ലെന്ന്‌ നടിക്കും.
സോളാര്‍ കേസില്‍ നഷ്‌ടം സംഭവിച്ചത്‌ ശാലു മേനോന്‌ മാത്രമാണെന്നാണ്‌ അവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്‌. കാരണം ബാക്കിയുള്ളവരൊക്കെ സോളാര്‍ കേസില്‍ നിന്നും ലാഭമുണ്ടാക്കി. ശാലുവാകട്ടെ ഉള്ള പണം ബിജു രാധാകൃഷ്‌ണനു നല്‍കി. എന്നാല്‍ ഇതില്‍ എത്ര വാസ്‌തവമുണ്ടെന്ന്‌ അറിയില്ല. ബിജുവിന്റെ പണമെല്ലാം ശാലു കൊണ്ടു പോയെന്നാണ്‌ സരിത പറയുന്നത്‌. മാത്രമല്ല ആ പണം കൊണ്ടാണ്‌ പുതിയ വീട്‌ പണിതതെന്നും പറയുന്നുണ്ട്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ബിജുരാധാകൃഷ്‌ണന്‍ ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. നൃത്തശില്‌പം സോളാര്‍ കഥയാണോ എന്ന ചോദ്യത്തിന്‌ അല്ലെന്നായിരുന്നു മറുപടി. എന്നാല്‍ വേദന അനുഭവിക്കുന്ന സ്‌ത്രീകളെല്ലാം ഇക്കഥയില്‍ നായികമാരാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (26 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (38 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (44 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (48 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends