Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്നം അനൂപിന്‌ അന്യമാവും പകരം കാര്‍ത്തികേയന്‍ ?

14 JULY 2014 03:40 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

സ്‌പീക്കര്‍ സ്ഥാനം രാജിവെയ്‌ക്കുന്ന ജി കാര്‍ത്തികേയന്‌ ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തത്വത്തില്‍ ധാരണ. നേരത്തേയും ഭക്ഷ്യമന്ത്രിയായിരുന്നു കാര്‍ത്തികേയന്‍. അന്ന്‌ അദ്ദേഹം മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവച്ചത്‌. അനൂപ്‌ ജേക്കബ്‌ സിവില്‍ സപ്ലൈസ്‌ വകുപ്പിനെ കുട്ടിച്ചോറാക്കി എന്നാണ്‌ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പൊതുവികാരം. ഇതിനിടെ ആരോപണങ്ങള്‍ക്ക്‌ ആക്കം കൂട്ടി ഭക്ഷ്യധാന്യങ്ങളുടെ കള്ളക്കച്ചവടം സംസ്ഥാനത്ത്‌ പൊടിപൊടിക്കുന്നതിന്റെ വാര്‍ത്ത ഒരു ദൃശ്യമാധ്യമം തെളിവുസഹിതം പുറത്തുവിട്ടു.
സ്‌പീക്കര്‍ സ്ഥാനത്ത്‌ നിന്നും രാജിവയ്‌ക്കാനുള്ള തീരുമാനം പുറത്തുവന്നയുടനെ ഭക്ഷ്യവകുപ്പ്‌ തങ്ങളില്‍ നിന്നും മാറ്റരുതെന്ന പ്രസ്‌താവനയുമായി കേരളകോണ്‍ഗ്രസ്‌ -ജേക്കബ്‌ നേതാവ്‌ ജോണിനെല്ലൂര്‍ രംഗത്തു വന്നിരുന്നു. അഴിമതിയുടെ പേരില്‍ ജോണി നെല്ലൂര്‍ അനൂപിനേയും തിരിച്ചും വിഷമവൃത്തത്തിലാക്കിയിരുന്നു. അനൂപിന്റെ ഭരണം തുടരരുതെന്ന അഭിപ്രായക്കാരാണ്‌ മന്ത്രിസഭയിലെ ബഹുഭൂരിപക്ഷവും. അനൂപന്റെ കഴിവില്ലായ്‌മയെക്കാള്‍ കൂടുതല്‍ പകലില്‍ നടക്കുന്ന അഴിമതിയാണ്‌ മന്ത്രിയുടെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്‌. അഴിമതി നിയന്ത്രിക്കാന്‍ മന്ത്രിക്കാവുന്നില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചിലര്‍ക്ക്‌ റേഷന്‍ കരിഞ്ചന്തയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ്‌ ആരോപിക്കുന്നു.
അതേസമയം അനൂപില്‍ നിന്നും ഭക്ഷ്യവകുപ്പ്‌ എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്നാണ്‌ പാര്‍ട്ടിയുടെ നിലപാട്‌. എന്നാല്‍ മികവു തെളിയിക്കാനാകാത്ത ഒരു വകുപ്പ്‌ തനിക്ക്‌ വേണ്ടെന്നാണ്‌ അനൂപിന്റെ അഭിപ്രായമെന്നും അറിയുന്നു. തന്റെ പ്രായത്തിനും പക്വതയ്‌ക്കും ചേരുന്ന ഒരു ചെറിയ വകുപ്പാണ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പ്രതീക്ഷിക്കുന്നത്‌.
മന്ത്രി നിശബ്‌ദനായതോടെ അദ്ദേഹത്തിന്റെ വകുപ്പില്‍ ഉദ്യോഗസ്ഥരുടെ ഗൂഢസംഘങ്ങളും പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്‌. മന്ത്രിയോ സെക്രട്ടറിയോ അറിയാതെയാണ്‌ അഴിമതി പൊടിപൊടിക്കുന്നത്‌. മന്ത്രിയാകട്ടെ ഒന്നിനും നിയന്ത്രണമില്ലാത്ത അവസ്ഥയിലുമാണ്‌. മന്ത്രിക്ക്‌ വകുപ്പില്‍ വേണ്ടത്ര പിടുത്തമില്ലെന്ന ആരോപണവും ഇതിനിടെ ശക്തമായിട്ടുണ്ട്‌.
വകുപ്പ്‌ മാറ്റുന്ന കാര്യം ഉമ്മന്‍ചാണ്ടിയും അനൂപും അനൗപചാരികമായി സംസാരിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. റ്റി എം ജേക്കബിനെപ്പോലെ പ്രഗല്‌ഭനായ ഒരാള്‍ കൈകാര്യം ചെയ്‌തിരുന്ന വകുപ്പ്‌ ഒരിക്കലും മോശമാകാന്‍ പാടില്ലെന്ന അഭിപ്രായമാണ്‌ ഉമ്മന്‍ചാണ്ടിക്കുള്ളത്‌. കാര്‍ത്തികേയനെപ്പോലെ സീനിയറായ ഒരാള്‍ക്ക്‌ ഭക്ഷ്യവകുപ്പ്‌ നന്നായി ഭരിക്കാനാകുമെന്നും മുഖ്യമന്ത്രി അനൂപിനെ ഉപദേശിച്ചത്രേ. ഇതിന്‌ അനൂപ്‌ എന്തു മറുപടി നല്‍കിയെന്ന്‌ സൂചനയില്ല.
ഏതായാലും മറ്റേതെങ്കിലും മന്ത്രിയുടെ കൈവശം ഇരിക്കുന്ന ഒരു ചെറിയ വകുപ്പ്‌ അനൂപിന്‌ നല്‍കും. പകരം ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ കാര്‍ത്തികേയനും. പകരം വകുപ്പ്‌ ഏറ്റെടുക്കാന്‍ അനൂപ്‌ തയ്യാറാകാതിരുന്നാല്‍ അനൂപിന്‌ മന്ത്രിസ്ഥാനം ലഭിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (27 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (39 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (45 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (49 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends