ബാറിന് ശേഷം പ്ലസ്‌ടൂ; ലീഗ് പിടിവാശി ജയിക്കാന്‍ സാധ്യത

പുതിയ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ അനുവദിക്കണമെന്ന മുസ്ലീം ലീഗിന്റെ പിടിവാശി ജയിക്കാന്‍ സാധ്യത. തിങ്കളാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗം ഇതു സംബന്ധിച്ച് തീരുമാനം എടുത്തിരുന്നില്ല. പുതിയ പ്ലസ്‌ടു സ്‌കൂള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്ന വകുപ്പിന്റെ അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭ തീരുമാനം എടുക്കാതിരുന്നത്. അതേസമയം പുതിയ പ്ലസ്‌ടു സ്‌കൂളുകള്‍ അനുവദിക്കണമെന്ന നിലപാടാണ് മന്ത്രി പി.കെ.അബ്‌ദുറബ് മന്ത്രിസഭായോഗത്തില്‍ സ്വീകരിച്ചത്. മന്ത്രി കെ.ബാബുവും മന്ത്രി പി.കെ.ജോസഫും ഇതിനോട് യോജിച്ചില്ല. പ്ലസ്‌ടു സ്‌കൂള്‍ സംബന്ധിക്കുന്ന മന്ത്രിസഭസമതിയില്‍ ഇവര്‍ അംഗങ്ങളായിരുന്നു.
സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലും 200 സീറ്റ് വര്‍ധിപ്പിച്ചതിനാല്‍ തത്‌കാല പ്രതിസന്ധി ഒഴിഞ്ഞതായി മറ്റ് മന്ത്രിമാര്‍ വാദിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ഇതിനോട് യോജിച്ചില്ല.6800 സീറ്റുകള്‍ ഇതുവഴി ലഭ്യമായി. അണ്‍എയ്‌ഡിലടക്കം 3,35,400 സീറ്റുകളാണ് സംസ്ഥാനത്തുളളത്. 2 ശതമാനം വര്‍ധന അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമുളളവര്‍ സീറ്റ് വര്‍ധിപ്പിച്ചാല്‍ മതിയാകും. 2% വര്‍ധന നിലവില്‍ വരുന്നതോടെ 50 പേരുടെ ബാച്ചില്‍ 10 പേരെക്കൂടി പ്രവേശിപ്പിക്കാം. അതേസമയം പ്ലസ്‌വണ്‍ കോഴ്‌സിന് 4,87,336 അപേക്ഷകളാണ് നിലവിലുളളത്. സംസ്ഥാനത്തിതുവരെ 3.80 ലക്ഷത്തിനുമേല്‍ കുട്ടികള്‍ ഇതിനകം പ്ലസ്‌വണ്‍ പ്രവേശനം നേടികഴിഞ്ഞു.
ആവശ്യമുളള സ്‌കൂളികളില്‍ പുതിയ പ്ലസ്‌വണ്‍ സീറ്റുകളും ബാച്ചുകളും തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി റബ് ചൊവ്വാഴ്‌ച നിയമസഭയില്‍ പറഞ്ഞു. പ്ലസ്‌ടൂ സ്‌കൂള്‍ ഇനിയും ആവശ്യമുണ്ടെന്ന് പറയാന്‍ മന്ത്രി മറന്നില്ല.
പുതിയ സ്‌കൂള്‍ അനുവദിച്ചാല്‍ എയ്‌ഡഡ് മേഖലയില്‍ പുതിയ അധ്യാപകരെ നിയമിക്കാം. മലബാറില്‍ സ്‌കൂള്‍ നടത്താനാണ് മന്ത്രിക്ക് ആഗ്രഹം. മലബാറില്‍ തുടങ്ങിയാല്‍ സ്‌കൂളില്‍ പ്രദേശിക ഭേദം സംഭവിക്കുമെന്നാണ് ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മലബാറില്‍ മതിയെന്ന നിലപാടാണ് ഒരു കൂട്ടം മന്ത്രിമാര്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് മന്ത്രിമാരാണ് ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് എതിര്‍പ്പുണ്ട്. പാര്‍ട്ടി പ്രസിഡന്റ് പി.എം. സുധീരനും ഇതിനോട് യോജിക്കുന്നില്ല.
ബാറിനു ശേഷം കോണ്‍ഗ്രസിന് കീറാമുട്ടിയായി മാറിയിരിക്കുകയാണ് പ്ലസ്‌ടു പുതിയ വിദ്യലയങ്ങള്‍. പുതിയ സ്‌കൂളുകള്‍ക്ക് വേണ്ടി ചില മാനേജ്‌മെന്റുകള്‍ അര്‍ഹരായവര്‍ക്ക് പ്രവേശനം നല്‍കുന്നുല്ലെന്ന പരാതിയും വ്യാപകമാണ്. പുതിയ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആരംഭിച്ചാല്‍ കേരളത്തില്‍ കോടികള്‍ മറിയും. മന്ത്രി പി.ജെ.ജോസഫ് ഇത്തരത്തില്‍ വിവാദത്തില്‍ കുടുങ്ങിയതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























