Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

ത്രിഫലയുടെ ഗുണം

23 JULY 2018 03:19 PM IST
മലയാളി വാര്‍ത്ത

കഫം, പിത്തം, മേഹം, കുഷ്ഠം, അര്‍ശ്ശസ്സ്, വിഷജ്വരം, മുഖരോഗം, ഗളകുണ്ഡം, വ്രണം, നാളീവ്രണം, ചൊറി, രക്തദോഷം, മേദസ്, ഇവയെ ശമിപ്പിക്കാൻ വളരെ സഹായിക്കുന്നു.

വളരെ ഗുണങ്ങളേറിയ ഒരു ഔഷധമാണ് ത്രിഫല ഇവ അഗ്നിയെ വര്‍ദ്ധിപ്പിക്കുകയും രുചിയുണ്ടാക്കുകയും ചെയ്യുന്നു.ത്രിഫല കണ്ണിനു നല്ലതാകുന്നു. മലത്തെ ഇളക്കും, ശുക്‌ളത്തെ വര്‍ദ്ധിപ്പിക്കും. ഹൃദയപ്രസാദത്തെ ഉണ്ടാക്കും. ബലത്തെ കൊടുക്കും. ബുദ്ധിപ്രസാദത്തെയും ഓര്‍മ്മയെയും വരുത്തും. വ്രണത്തെ വരട്ടും. രസായനങ്ങളില്‍വച്ചു ശ്രേഷ്ഠമായിരിക്കും ഇവ. ഇങ്ങനെ അനവധി ഗുണങ്ങള്‍ ത്രിഫല്‌യ്ക്കുണ്ട്. വ്രണങ്ങളില്‍ ത്രിഫലപ്പൊടിയിട്ടു കെട്ടിയാല്‍ വളരെ വേഗം വ്രണം ഉണങ്ങുന്നതാണ്. ത്രിഫലയും ഇരട്ടിമധുരവും കൂടി പൊടിച്ചു പടവലാദിനെയ്യിലല്‍ കുഴച്ചു സേവിക്കുന്നതു നേത്രരോഗങ്ങളില്‍ വളരെ വിശേഷം ചെയ്യുന്നതാണ്.

ത്രിഫല ഏതു പ്രായത്തിലും തരത്തിലും ഉള്ളവര്‍ക്കും സ്ത്രീക്കും, പുരുഷനും നിത്യവും ശീലിക്കാവുന്ന ഔഷധമാണ്. ഇതു ശീലിച്ചാല്‍ മിക്കവാറും രോഗങ്ങള്‍ വരാതിരിക്കതന്നെ ചെയ്യും. നിഷ്പ്രയാസം ലഭിക്കുന്ന ഈ ഔഷധത്തെ നമുക്കു ബഹുമാനമില്ല.

നരച്ച രോമം കറുപ്പിക്കുന്നതിനും അകാലത്തിലുള്ള നരയെ ഇല്ലാതാക്കുന്നതിനും മറ്റും ത്രിഫല പ്രയോഗങ്ങള്‍ അനവധിയുണ്ട്.

(കരിമ്പിന്‍ നീരില്‍ ഉരുക്കുപൊടി, കയ്യൊന്നി, ത്രിഫല, കറുത്ത മണ്ണ് ഇവ സമം ഇട്ട് ഒരു മാസം വച്ചിരുന്നതിനുശേഷം എടുത്തു പുരട്ടിയാല്‍ നര ശമിക്കും.)

നെല്ലിക്കാ എണ്ണം മൂന്ന്, കടുക്കാ രണ്ട്, താന്നിക്കാ ഒന്ന്, മാങ്ങയണ്ടിപ്പരിപ്പ് അഞ്ച്, ഉരുക്കുപൊടി മൂന്ന് കഴഞ്ച് ഇവയെല്ലാം കൂടി അരച്ച് ഇരുമ്പു പാത്രത്തിലാക്കിവച്ചു പിറ്റേ ദിവസം എടുത്തു തേച്ചാല്‍ അകാലത്തിലുണ്ടാകുന്ന നര ശമിക്കും.

വായിലെ രോഗങ്ങള്‍ക്ക് ത്രിഫലക്കഷായത്തില്‍ തേന്‍ ചേര്‍ത്ത് ഗണ്ഡൂഷം ( കവിള്‍ക്കൊള്ളുന്നത് ) വളരെ ഗുണകരമാകുന്നു.

ത്രിഫലാമധുര ഗണ്ഡൂഷ :
കഫാസൃക്പിത്തനാശന :

എന്നതുകൊണ്ടു കഫം, രക്തം, പിത്തം ഇവകൊണ്ടുള്ള ദോഷങ്ങളെയും ശമിപ്പിക്കുന്നതാണ്.

ത്രിഫലയും അമൃതും കൂടി കഷായം വച്ച് അതില്‍ ലോഹഭസ്മം ചേര്‍ത്തു സേവിച്ചാല്‍ ഉദരവൃദ്ധിയെ ശമിപ്പിക്കുന്നതാണ്.ത്രിഫലക്കഷായത്തില്‍ ത്രികോല്പക്കൊന്നയുടെ പൊടി ചേര്‍ത്തു സേവിച്ചാല്‍ കാമിലയുടെ ശമനം ലഭിക്കുമെന്നാണ് വിധി.

നെല്ലിക്കായോ, താന്നിക്കായോ, കടുക്കായോ പൊടിച്ച് എള്ളിനോടുചേര്‍ത്ത് ഭക്ഷിച്ചാല്‍ അവന്‍ സുന്ദരനായും യുവത്വം നശിക്കാത്തവനായും ഇരിക്കും. ത്രിഫലത്തോട്, ചുക്ക്, മുളക്, തിപ്പലി, ഇന്തുപ്പ് ഇവ പൊടിച്ച് എണ്ണയില്‍ കുഴച്ചു സേവിക്കുക. ഇങ്ങനെ ആറുമാസം ഉപയോഗിച്ചാല്‍ കഫം, മേദസ്സ്, വായു ഇവ ശമിക്കും.

തിമിരരോഗി ത്രിഫലക്കഷായം ശീലിക്കണം. തിമിരം വാതജമാണെങ്കില്‍ എണ്ണയിലും, പിത്തജമാണെങ്കില്‍ നെയ്യിലും, കഫജമാണെങ്കില്‍ തേനിലും ചേര്‍ത്തു ത്രിഫല സേവിക്കണമെന്നു പ്രത്യേകം വിധിയുണ്ട്.

ഇതുപോലെതന്നെ അന്ധന്‍മാര്‍ക്കും കണ്ണിനു കാഴ്ചയുണ്ടാകുന്ന ഒരു പ്രയോഗം ത്രിഫലകൊണ്ടു പറയുന്നു.
ത്രിഫല ഇരുമ്പു പാത്രത്തില്‍ കഷായംവെച്ചു പിഴിഞ്ഞരിച്ച് ആറ്റിക്കുറുക്കി നെയ്യ് മേമ്പൊടി ചേര്‍ത്തു രാത്രി അത്താഴം കഴിച്ചതിനുശേഷം സേവിക്കുക.

ത്രിഫല, ഇരട്ടിമധുരം, ഉരുക്കുഭസ്മം ഇവ സമം ശീലപ്പെടിയാക്കിച്ചേര്‍ത്തു തേനും നെയ്യും കൂട്ടിക്കുഴച്ചു സേവിക്കുകയും പശുവിന്‍പാല്‍ അനുപാനമായി കുടിക്കുകയും വേണം. ഛര്‍ദ്ദി, തിമിരം, ശൂലം, അമ്‌ളപിത്തം, പനി, തളര്‍ച്ച, മേല്‍വയറു വീര്‍ക്കുക, മൂത്രകുഛ്രം, നീര് ഇവ ശമിക്കും.

ത്രിഫലക്കഷായം കൊണ്ടു കണ്ണു കഴുകുകയോ, കഷായം കണ്ണിലൊഴിക്കുകയോ ചെയ്താല്‍ നേത്രരോഗം ശമിക്കും. വായില്‍ ആ കഷായം കവിള്‍കൊണ്ടാല്‍ മുഖരോഗങ്ങള്‍ ശമിക്കും. സേവിച്ചാല്‍ കാമില സുഖപ്പെടും.

ത്രിഫലക്കുരു

സാധാരണ ത്രിഫലയുടെ തോലാണു ഗ്രാഹ്യാംശമായി അംഗീകരിച്ചിട്ടുള്ളതെങ്കിലും അതിന്റെ കുരുവും ചില പ്രത്യേക ഘട്ടങ്ങളില്‍ ഉപയോഗിച്ചുവരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (10 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (34 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

Malayali Vartha Recommends