Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹീമോഗ്ലോബിന്‍ കൂട്ടാന്‍ ആയുര്‍വേദം

18 AUGUST 2016 01:29 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനു ആരോഗ്യകരമായ അളവിലുള്ള ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഇത് പുരുഷന്മാരില്‍ 14 18 മില്ലി ഗ്രാമും സ്ത്രീകളില്‍ 12 16 മില്ലിഗ്രാമും ആണ് . ക്ഷീണം ,തളര്‍ച്ച ,ചെറിയ ശ്വസനം ,വിളറിയ ചര്‍മ്മം ,വിശപ്പ് കുറവ് ,ഹൃദയമിടിപ്പ് കൂടുതല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹീമോഗ്ലോബിന്‍ കുറവാണു എന്നര്‍ത്ഥം. വളരെയധികം ഹീമോഗ്ലോബിന്‍ കുറഞ്ഞാല്‍ അനീമിയ എന്ന അവസ്ഥയില്‍ എത്തിച്ചേരും .

ഗര്‍ഭധാരണം ,അമിതമായ ആര്‍ത്തവം,ഫോളിക് ആസിഡിന്റെ കുറവ് ,ഇരുമ്പു ,വിറ്റാമിന്‍ ബി 12 ,തുടര്‍ച്ചയായ രക്തദാനം ,മജ്ജ ,ക്യാന്‍സര്‍ ,ദഹന വ്യവസ്ഥയിലെ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഹീമോഗ്ലോബിന്‍ കുറയാന്‍ കാരണമാകും .പ്രകൃതിയിലെ വസ്തുക്കളിലൂടെ ഇവ പരിഹരിക്കാമെന്ന് ആയുര്‍വേദം പറയുന്നു . ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ചില ആയുര്‍വേദ സസ്യങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു.

നെല്ലിക്ക

ഹീമോഗ്ലോബിന്‍ കൂട്ടാനായുള്ള ഏറ്റവും മികച്ച ഉപാധിയാണ് നെല്ലിക്ക. ഇതില്‍ ധാരാളം വിറ്റാമിന്‍ ,മിനറല്‍ ,ഇരുമ്പ് ,വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു 35 40 മിനിറ്റിനു മുന്‍പ് ഇത് കഴിക്കുക .

                                                           ഗുഗുല്‍
ആയുര്‍വേദത്തിലെ ചരക് സംഹിതയില്‍ പരാമര്‍ശിച്ചിട്ടുള്ള അത്ഭുത ഗുണങ്ങളുള്ള ഒന്നാണ് ഗുഗുല്‍. ഹീമോഗ്ലോബിന്‍ കൂട്ടാനും, വിളര്‍ച്ച മാറ്റാനും ഇതിനു കഴിവുണ്ട്.
                                                         ഹരിതകി 
വളരെയധികം ഔഷധഗുണമുള്ള ഒന്നാണ് ഹരിതകി. ആര്‍ ബി സി ഹീമോഗ്ലോബിന്‍ എന്നിവയുടെ കുറവ് ഹരിതകിക്ക് മാറ്റാന്‍ കഴിയും. തേനും നെയ്യും ചാലിച്ചു കഴിച്ചാല്‍ ഹീമോഗ്ലോബിന്‍ കുറവ് മാറും.


                                                       അശ്വഗന്ധ
ആയുര്‍വേദ സംഹിതകളില്‍ വളരെയധികം പരാമര്‍ശിച്ചിട്ടുള്ള ഒരു ഔഷധമാണിത് .ഇത് ഇരുമ്പിനാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ അശ്വഗന്ധ കഴിച്ചാല്‍ ആര്‍ ബി സി ,ഡബ്ല്യൂ ബി സി ,ഹീമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കും. ഇത് രക്തം ശുദ്ധീകരിക്കാനും ,ആന്റി ഓക്‌സിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു.

                                                         മഞ്ജിഷ്ട
രക്തം ദുഷിക്കുന്നതു മൂലം ഹീമോഗ്ലോബിന്‍ കുറയുന്നത് മഞ്ജിഷ്ട തടയുന്നു. ദുര്‍ബലമായ കരള്‍ ,മോശം ഭക്ഷണ ശീലം ,പുകവലി ,പ്രതിരോധ ശേഷിക്കുറവ് എന്നിവയാണ് രക്തം ദുഷിക്കാനുള്ള കാരണങ്ങള്‍.ആയുര്‍വേദം പറയുന്നത് മഞ്ജിഷ്ട രക്തം ശുദ്ധീകരിച്ചു ഹീമോഗ്ലോബിന്റെ അളവ് കൂട്ടും എന്നാണ്.

 

                                                        ബീറ്റ്‌റൂട്ട്
ആയുര്‍വേദം പരാമര്‍ശിക്കുന്നത് ബീറ്റ്‌റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിന്‍ ,ഫോളിക് ആസിഡ് ,മഗ്‌നീഷ്യം ,ഫോസ്ഫറസ്,മറ്റു പോഷകങ്ങള്‍ എന്നിവ പ്രദാനം ചെയ്യും എന്നാണ്. അങ്ങനെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (3 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (24 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (25 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (45 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (56 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends