Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കറ്റാര്‍വാഴയിലെ സൗന്ദര്യ രഹസ്യങ്ങള്‍

21 NOVEMBER 2016 08:18 PM IST
മലയാളി വാര്‍ത്ത

പ്രകൃതി നമുക്കായി അനുഗ്രഹിച്ച് നല്‍കിയ ചില മരുന്നുകളുണ്ട്. അത് നമ്മുടെ ആരോഗ്യത്തിനെയും സൗന്ദര്യത്തിനെയും നിലനിര്‍ത്തുന്നു. പ്രകൃതി നമുക്ക് നല്‍കിയ കറ്റാര്‍ വാഴയെ കുറിച്ചാണ് ഇവിടെ പറയുന്നത്. ചര്‍മ്മത്തിന് നിറം വര്‍ധിപ്പിക്കാന്‍ നമ്മളില്‍ പലരും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ തേടി അലയാറുണ്ട്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. കറ്റാര്‍വാഴ ഉപയോഗിച്ച് നമുക്ക് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സാധിക്കും. പല രീതിയില്‍ നമുക്ക് കറ്റാര്‍വാഴ ഉപയോഗിക്കാം.

കറ്റാര്‍ വാഴയുടെ ജെല്‍, തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കും. ഇതിനൊപ്പം മഞ്ഞള്‍ ചേര്‍ക്കുന്നതും ഏറെ ഗുണം ചെയ്യും. കറ്റാര്‍ വാഴയുടെ ജെല്ലില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി മുഖത്തു പുരട്ടാം. ചര്‍മത്തിന്റെ നിറം വര്‍ദ്ധിയ്ക്കും. ഇവ രണ്ടും ചേരുമ്‌ബോള്‍ ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിക്കുന്നത്. കറ്റാര്‍ വാഴയുടെ ജെല്‍, കടലമാവ് എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു തേയ്ക്കുന്നതും ഗുണം ചെയ്യും.

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടേബിള്‍ സ്പൂണ്‍ അരിപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. അല്‍പം ഉണങ്ങുമ്‌ബോള്‍ പതുക്കെ ചര്‍മത്തില്‍ സ്‌ക്രബ് ചെയ്തു കഴുകിക്കളയാം. കറ്റാര്‍ വാഴയ്‌ക്കൊപ്പം അല്‍പം പാല്‍ തുല്യഅളവില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ചര്‍മം വെളുക്കും. ക്യാബേജ് ഇല അല്‍പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഇതിനൊപ്പം 1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കാം. ഇതു ചേര്‍ത്തിളക്കി മുഖത്തു പുരട്ടി ഉണങ്ങുമ്‌ബോള്‍ കഴുകിക്കളയാം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 1 ടേബിള്‍ സ്പൂണ്‍ ഓറഞ്ച് ജ്യൂസമായി ചേര്‍ത്തു പുരട്ടാം. ആഴ്ചയില്‍ രണ്ടോമൂന്നോ തവണ ചെയ്യുക.

കറ്റാര്‍വാഴ ജെല്‍, ആര്യവേപ്പില അരച്ചതോപൊടിച്ചതോ തേന്‍ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്‌ബോള്‍ കഴുകിക്കളയാം. കറ്റാര്‍വാഴയുടെ ജെല്‍ ഫ്രഷായി എടുക്കണം. ഇതിനൊപ്പം വരുന്ന മഞ്ഞനിറത്തിലെ ദ്രാവകം ഒഴിവാക്കി വേണം ജെല്‍ എടുക്കാന്‍. മഞ്ഞ നിറത്തിലെ ആ ദ്രാവകം വിഷാംശമുള്ളതാണ്. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്കു ജെല്‍ പുരട്ടുമ്‌ബോള്‍ ചെറുതായി ചൊറിയും. ഇത്തരക്കാര്‍ നേരിട്ടു മുഖത്തു പുരട്ടാതെ അല്‍പം വെള്ളം ചേര്‍ത്തു പുരട്ടുക. മുകളില്‍ പറഞ്ഞ വഴികള്‍ ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ചെയ്താലേ ഗുണം ലഭിക്കൂ. ദിവസവും ഇത് ചെയ്യുന്നത് ഏറെ നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ്  (3 minutes ago)

ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതലാണ് മത്സരം  (24 minutes ago)

കാത്തിരിക്കുന്നു മറുപടി നൽകി മോദി  (25 minutes ago)

രാജകുടുംബം തിരിച്ചെത്തുമോ  (45 minutes ago)

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം  (56 minutes ago)

സൊഹാറില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി....  (1 hour ago)

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു .....  (1 hour ago)

മെസി ഇല്ലാതെ.... അര്‍ജന്റീനയ്ക്കും തോല്‍വി  (1 hour ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (1 hour ago)

തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ സാധ്യത  (2 hours ago)

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

ബൈക്ക് അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്ക്....  (2 hours ago)

പത്തിടങ്ങളില്‍ സ്‌ഫോടനം... ഹമാസ് നേതാക്കളെ ....  (2 hours ago)

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ .... മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു.  (3 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

Malayali Vartha Recommends