Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

ഓട്‌സും ചെറുപയറും ശീലമാക്കൂ

09 SEPTEMBER 2017 10:25 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ശരീരത്തില്‍ ഒരുപാട് ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. ആയുര്‍വേദത്തില്‍ 'യകൃത്' എന്ന് സൂചിപ്പിക്കുന്ന കരളിന് ചുവപ്പ് കലര്‍ന്ന ഇരുണ്ട തവിട്ട് നിറമാണുള്ളത്. കരള്‍വീക്കം അഥവാ ലിവര്‍ സിറോസിസ് കരളിനെ എന്നന്നേക്കുമായി തകര്‍ക്കുന്ന മാരകമായ അസുഖമാണ്. കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ സ്‌കാര്‍സ് രൂപപ്പെടുന്ന അവസ്ഥയാണ് ലിവര്‍ സിറോസിസ്. ഇതുമൂലം കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ഞരമ്പുകളില്‍ തടസ്സം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ച് പ്ലീഹയുടെ വലുപ്പം വര്‍ദ്ധിക്കുകയും അതുമൂലം അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. അമിതമായ തോതിലുള്ള മദ്യപാനത്തെ തുടര്‍ന്നാണ് സാധാരണയായി കരള്‍രോഗങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇത്തരക്കാരില്‍ ആദ്യമത്തെുന്ന കരള്‍ രോഗമാണ് ഫാറ്റി ലിവര്‍.

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കരളിന്റെ സ്വാഭാവിക തവിട്ടുകലര്‍ന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നടത്തുകയും മദ്യപാനം പൂര്‍ണമായി നിര്‍ത്തുകയും ചെയ്താല്‍ ഈ അസുഖത്തില്‍ നിന്നും രക്ഷനേടാന്‍ കഴിയും. എന്നാല്‍ പരിഹരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ കരളിനെ ബാധിക്കുന്ന കോശനാശമാണ് സിറോസിസ്. മദ്യപാനം തന്നെയാണ് ഇതിന്റേയും പ്രധാനകാരണം. ഈ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ വയര്‍ വീര്‍ക്കുക, തൂക്കം കുറയുക, വായിലൂടെയും മൂക്കിലൂടെയും മലത്തിലൂടെയും രക്തം വരുക, വയറില്‍ വെള്ളം കെട്ടിനില്‍ക്കുക എന്നീ ലക്ഷണങ്ങളുണ്ടാകും. ഈ അവസ്ഥ മസ്തിഷ്‌കത്തെ ബാധിക്കുകയും തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. സിറോസിസ് ബാധിക്കുന്നതോടെ എല്ലാ കഴിവുകളും കരളിന് നഷ്ടപ്പെടുകയും ചെയ്യും.

ഇത്തരം രോഗികള്‍ക്ക് ഔഷധങ്ങളുടെ കൂടെ നസ്യം, ലേപനം, അഞ്ജനം, തളം എന്നിങ്ങനെയുള്ള വിശേഷ ചികിത്സകളും വിവിധ ഘട്ടങ്ങളിലായി നല്‍കാറുണ്ട്. അതോടൊപ്പം തന്നെ വിവിധ തരം ഔഷധക്കഞ്ഞികളും ചികിത്സയുടെ ഭാഗമായി നല്‍കും. തിപ്പലി, ബ്രഹ്മി, ചിറ്റമൃത്, നന്നാറി, പ്ലാശ്, കൊന്ന,തഴുതാമ, തകരവേര്, കിരിയാത്ത്, നെല്ലിക്ക, മഞ്ഞള്‍, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി,പര്‍പ്പടകപ്പുല്ല്, ഇരട്ടിമധുരം തുടങ്ങിയവയും ഇത്തരം അസുഖമുള്ളവര്‍ക്ക് നല്‍കുന്ന ഔഷധങ്ങളാണ്. ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. അതുകൊണ്ടു തന്നെ മദ്യപാനം ഒഴിവാക്കാതെയാണ് ഈ ചികിത്സകളെല്ലാം നടത്തുന്നതെങ്കില്‍ അത് കരളിന് ഫലപ്രദമാകില്ല.

മുന്തിരി, രാമച്ചം, പിപ്പലി, അത്തിമരത്തിന്റെ തളിരിലകള്‍, നാഗപുഷ്പം, കരിങ്കൂവളക്കിഴങ്ങ്, കായം, കുരുമുളക്, ഏലക്ക, കുമ്പളങ്ങ, തഴുതാമ,താമരത്തണ്ട്, ചന്ദനം എന്നിവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയാണ്. പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും ഔഷധത്തോടൊപ്പം കരള്‍രോഗികള്‍ക്ക് കൊടുക്കേണ്ടതാണ്. നന്നായി ദഹിക്കുന്ന ഭക്ഷണം പലതവണയായി കഴിക്കാന്‍ ശ്രമിക്കണം. റാഗി, ഓട്‌സ്, ചെറുപയര്‍, കഞ്ഞി, പച്ചക്കറി സൂപ്പുകള്‍, മലര്, പഴച്ചാറുകള്‍, പടവലം, വാഴപ്പിണ്ടി, വെള്ളരി, കുമ്പളം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍ എന്നിവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ന്ന ഭക്ഷണം, കാപ്പി, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കടുപ്പം കൂടിയ ചായ, അച്ചാറുകള്‍, പപ്പടം എന്നിവ ഒഴിവാക്കണം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (2 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (4 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (16 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (16 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends