പല്ലുകളുടെ ആരോഗ്യത്തിന്

മുഖസൗന്ദര്യത്തിലെ ഒരു പ്രധാനഘടകമാണ് വെണ്മയേറിയ പല്ലുകൾ. മനോഹരമായി തുറന്നു ചിരിക്കാൻ കഴിയുന്നവർക്ക് ആത്മവിശ്വാസവും കൂടും.പല്ലിന്റെ വെണ്മയും സൗന്ദര്യവും ഇതിനു മാറ്റ് കൂട്ടും . പലരും പല്ലിന്റെ നിലനിൽപ്പിനും ആരോഗ്യത്തിനുമായി രാവിലെയും രാത്രിയും പല്ലു വൃത്തിയാക്കുന്നവരാണ്. ഇത് അത്യാവശ്യവും ആണ് എന്നാൽ ദന്ത സംരക്ഷണത്തിനായി പുതിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം. ഇത് പരിശീലിക്കുന്നതുകൊണ്ടുണ്ടാവുന്ന ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. പല മോണരോഗങ്ങളെയും തടുക്കുക മാത്രമല്ല ,ആരോഗ്യമുള്ള പല്ലുകൾ. എന്ന ലക്ഷ്യവും ഇത് കൊണ്ട് നിങ്ങൾക്ക് കൈവരിക്കാം.
പല്ലുകളിൽ ദ്വാരം ഉണ്ടാവുക ,പല്ലുകൾ പൊഴിയുക ,കഠിനമായ പല്ലു വേദന ,മോണവേദന ,മോണവീക്കം എന്നീ രോഗങ്ങൾക്ക് ശാശ്വത പരിഹാരമായി ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക എന്നത് മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ക്രൗണിങ് ,റൂട്ക്കനാൽ തുടങ്ങിയ രോഗങ്ങൾ വരാതെ സൂക്ഷിക്കാൻ ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ..
സാധാരണയായി ഉപയോഗിക്കുന്ന ടൂത്ബ്രഷുകൾ ഇടയ്ക്കിടെ മാറ്റണം. പല്ലിന്റെ വിടവുകളിൽ അടിഞ്ഞുകൂടുന്ന ഭക്ഷ്യവസ്ത്തുക്കളെ ഒരു നേരിയന്യ ലിന്റെ സഹായത്താൽ വൃത്തിയാക്കുക. പ്രധാനപ്പെട്ട ഭക്ഷണം കഴിച്ച ശേഷം പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുകയും ചെയ്യുക.
സലാഡുകൾ ഭക്ഷണത്തോടൊപ്പം ഉൾപ്പെടുത്തുന്നത് നല്ലതാണ് . ഇതോടൊപ്പം കോള പോലുള്ള പാനീയങ്ങൾ ഒഴിവാക്കുന്നതാവും നല്ലത്. ഏറ്റവുംഉത്തമമായ പാനീയം. ബിസ്ക്കറ്റ് ,പേസ്ട്രി ,മധുരപലഹാരങ്ങൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കി പകരം പച്ചയായ പച്ചക്കറികൾ കഴിക്കാം. മധുരം തീർത്തും ഉപേക്ഷിക്കണമെന്നല്ലഅല്പംകഴിക്കുന്നതിൽ തെറ്റില്ല
മോണരോഗങ്ങളെ ചെറുക്കാൻ ഭക്ഷണശീലത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് .സമീകൃതാഹാരം ,ധാരാളം കാൽസ്യം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുക .കഴിയുന്നതും വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്ത്തുക്കൾ ഒഴിവാക്കുക.
.
പല്ലിന്റെ മഞ്ഞ നിറവും കറകളും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് സാധാരണമാണ്. ഇതൊഴിവാക്കാൻ ബേക്കിംഗ് പൌഡർ ഉപയോഗിച്ചോ പേസ്റ്റിനു പകരം ഉപ്പു ഉപയോഗിച്ചോ പല്ലുകൾ വെണ്മയുള്ളതാക്കാം. ഇതൊക്കെ പാലിച്ചാലും വർഷത്തിൽ ഒരിക്കലെങ്കിലും ദന്തഡോക്ടറെ കാണേണ്ടത് ആവശ്യമാണ്.പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ കളയാനും ,വെണ്മയെ കാത്തുസൂക്ഷിക്കാനും ഇതാവശ്യമാണ്. മനോഹരമായി ചിരിക്കാൻ കഴിയുന്നത് ഒരനുഗ്രഹം ആണ്. വെണ്മയേറിയ പല്ലുകളാണെങ്കിൽ അതിന്റെ ഭംഗി ഒന്ന് വേറെത്തന്നെയാണ്.
https://www.facebook.com/Malayalivartha