പെൻസിൽ കൊണ്ട് തലവേദന മാറ്റാം

നമ്മുക്ക് എന്തായാലും ടെൻഷൻ വരും ടെൻഷൻ വന്നാൽ തല വേദനയും വരും. എന്നാൽ ഇനി ഈ ടെൻഷൻ കൊണ്ട് വരുന്ന തല വേദനയെ കുറിച്ച് ഓർത്തു ടെൻഷൻ അടിക്കണ്ട എന്നാണ് ഇപ്പോൾ ഗവേഷകർ പറയുന്നത് . ഇങ്ങനെ വരുന്ന തലവേദനയെ നമ്മുക്ക് വെറും ഒരു പെൻസിൽ കണ്ട് മാറ്റം അത്രേ .
ഒരു പെൻസിൽ കൊണ്ട് എങ്ങനെ തലവേദന മാറ്റം എന്നാണോ ആലോചിക്കുന്നത്. വെറും സിമ്പിൾ പെൻസിൽ എടുത്തു പല്ല് കൊണ്ട് കടിച്ചു പിടിച്ചാൽ മതി. പെന്‍സില്‍ കടിച്ചു പിടിക്കുന്നത് താടിയെല്ലുകള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കറയുകയും വേദന കുറയുകയും ചെയ്യുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്. ടെൻഷൻ വരുമ്പോൾ തലയോട്ടിക്ക് ചുറ്റും വലിച്ചു കെട്ടിയ പോലെ തോന്നുന്ന വേദന മണികൂറുകൾ വരെ നിൽകാറുണ്ട്. മുഖം, കഴുത്ത്, താടി, തലയോട് എന്നിവയുടെ മസിലുകള്‍ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ടെന്‍ഷന്‍ മൂലമുള്ള തലവേദനയാണ് ഇത്തരത്തില്‍ ഉണ്ടാകുന്നത്. ഇതിന് പെന്‍സില്‍ ഉപയോഗം സഹായകമാണെന്നാണ് പറയുന്നത് പെന്‍സില്‍ കടിച്ചു പിടിക്കുന്നതാണ് ടെന്‍ഷന്‍ തലവേദനയ്ക്ക് ആശ്വാസം പകരുന്ന ഒരു എളുപ്പമാര്‍ഗം. ഒപ്പം, മറ്റുചില ട്രിക്കുകളും ഉണ്ട്. അവകൂടി പറയാം. നെറ്റിക്കിരുവശവും താടിയും മൃദുവായി മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും. സ്ട്രച്ചിംഗ് എക്‌സര്‍സൈസുകളും ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും തലവേദനയ്ക്ക് ഗുണകരമാണ്.
https://www.facebook.com/Malayalivartha