Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?


'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..

പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നമ്മിൽ പലരും ..പക്ഷെ ഈ ശീലത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ് ...

19 MAY 2019 10:51 AM IST
മലയാളി വാര്‍ത്ത

രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിപ്പ് ആയുസ് കുറയ്‌ക്കുമോ ?
പുതിയ തൊഴില്‍ സാഹചര്യങ്ങളും യാത്രകളും മൂലം രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരാണ് നമ്മിൽ പലരും ..പക്ഷെ ഈ ശീലത്തിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമാണ് ..രാത്രി വൈകി കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തില്‍ കൊഴുപ്പ് രൂപത്തില്‍ സംഭരിക്കപ്പെടും..ഇത് അമിതവണ്ണത്തിനും കൊളസ്‌ട്രോൾ ഉണ്ടാകാനും കാരണമാകും.

സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണെങ്കിൽ രാത്രി ഭക്ഷണത്തിനു ശേഷം ഇടവേളകളില്‍ ഉറക്കം വരാതിരിക്കാന്‍ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, , സ്‌നാക്‌സ് എന്നിവ കഴിക്കുന്നത് പതിവാണ്. ഇത് ശരീരത്തില്‍ കൊഴുപ്പടിയാണ് കാരണമാകും .രാത്രിയിലെ ഉറക്കമില്ലായ്മയും പകലുറക്കവും ഏറെ വൈകിയുള്ള ഭക്ഷണവും വ്യായാമമില്ലായ്മയുമെല്ലാം നിങ്ങളെ കൊണ്ടെത്തിക്കുന്നത് പൊണ്ണത്തടിയിലേക്കും അനുബന്ധ രോഗങ്ങളിലേക്കും ആയിരിക്കും.

രാത്രി ജോലിക്കാര്‍ വൈകിട്ട് ജോലിക്ക് കയറുന്നതിന് മുന്‍പ് വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതാണ്. ഇതിനുശേഷം കുളിച്ച് ഫ്രഷായി ജോലിക്ക് കയറാം. രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്‌സ് എന്നിവ കഴിക്കുന്നതും ഒഴിവാക്കണം.

ഒമ്പത് മണിയോടെ ചെറിയ അളവില്‍ രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഇടവേളകളിൽ നിർബന്ധമാണെങ്കിൽ ചെറിയ പഴങ്ങളോ ഫ്രൂട് ജ്യൂസോ കഴിക്കാം ..ചായ ,കാപ്പി എന്നിവ നിർബന്ധമായും ഒഴിവാക്കണം. രാത്രി ജോലിക്ക് ശേഷം പകൽ കൃത്യമായി ഉറങ്ങണം..എന്നാൽ കൂടുതൽ നേരം പകലുറങ്ങുന്നതും നല്ലതല്ല

നൈറ്റ് ഈറ്റിങ്ങ് സിന്‍ഡ്രോം എന്ന ഒരു രോഗം തന്നെയുണ്ട്. ഇവർക്ക് കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും ഉയര്‍ന്ന അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരണയുണ്ടാകും. ഇത്തരക്കാര്‍ അത്താഴത്തിന് കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതൽ അതിന് ശേഷം സ്നാക്കായി കഴിക്കും. ഇവര്‍ പകല്‍ സമയത്ത് കുറവായേ ഭക്ഷണം കഴിക്കുകയുള്ളുവെങ്കിലും രാത്രിയില്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കും.

അമിത ക്ഷീണത്തിനും, പ്രമേഹത്തിനും ഈ ശീലം കാരണമാകും.രാത്രി വൈകിയുളള ഭക്ഷണം കഴിപ്പ് ഇൻസുലിൻ, കൊളസ്ട്രോൾ ഇവ കൂട്ടുകയും ഹൃദ്രോഗം, പ്രമേഹം ഇവയ്‌ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്ന് മെക്‍സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനത്തിൽ പറയുന്നു.
ആയുസില്‍ കുറവ് വരുമെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട് .

പകൽ കഴിക്കുന്ന അതേ കലോറിയിലുള്ള ഭക്ഷണം രാത്രി കഴിച്ചാൽ അത്​ അമിത ഭാരത്തിന്​ ഇടവെക്കും. രാത്രി എപ്പോഴും മിതമായി മാത്രമേ ഭക്ഷണം കഴിക്കാവൂ. അതും ഉറങ്ങുന്നതിന് രണ്ട്- മൂന്ന് മണിക്കൂര്‍ മുമ്പ് എങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.

കാരണം രാത്രി നമ്മുടെ ശരീരം വിശ്രമിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ രാത്രി അധികം കലോറി ശരീരത്തിന് ആവശ്യമില്ല.
രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലം എങ്ങനെ ഒഴിവാക്കാം?

1. വൈകി ഭക്ഷണം കഴിക്കുന്നതിന്​ കാരണം കണ്ടെത്തി അതിന്​ പ്രേരകമാകുന്ന ഘടകങ്ങളെ തിരിച്ചറിയണം.

2. നല്ല ഉറക്കം ലഭിക്കുന്നത്​ ഭക്ഷണം നിയന്ത്രിക്കുന്നതിന്​ സഹായിക്കും. ഉറക്കം കുറഞ്ഞാൽ കൂടുതൽ കലോറി ഭക്ഷണം കഴിക്കുന്നതിനും അത്​ വഴി അമിത ഭാരത്തിനും ഇടവെക്കും.

3.എന്ത്​ കഴിക്കണം എന്ന്​ തീരുമാനിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കു​മ്പോൾ അമിത ഭക്ഷണത്തിന്​ സാധ്യത കുറയും. വിശപ്പ്​ കുറയുന്നതിനാൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കാൻ സാധിക്കും.

4. പകല്‍ നന്നായി ഭക്ഷണം കഴിക്കുക. അങ്ങനെയാണെങ്കില്‍ രാത്രി വിശപ്പ് ഉണ്ടാകില്ല.

5. ജങ്ക്​ ഫുഡുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാട  (7 minutes ago)

അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?  (10 minutes ago)

'ഷൂ ബോംബർ? ടെലിഗ്രാം ഗ്രൂപ്പുകളിൽ പങ്കുവച്ച രഹസ്യ വീഡിയോ: ഉമർ നബിയുടെ ‘ചാവേർ’ പ്രസംഗം പുറത്ത്  (18 minutes ago)

സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ ധിക്കരിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നൽകി; മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്  (26 minutes ago)

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (46 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (1 hour ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (2 hours ago)

SIR നിർത്തിവയ്ക്കണം  (2 hours ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (2 hours ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (2 hours ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (2 hours ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (2 hours ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (3 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (3 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (3 hours ago)

Malayali Vartha Recommends