Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗര്‍ഭനിരോധന ഗുളികകൾ കഴിക്കുന്നത് ശരീരത്തെ ബാധിക്കുമോ?? ഇനിയുമുണ്ടോ സംശയങ്ങൾ.... പരിഹാരമിതാ!!

08 SEPTEMBER 2021 07:47 AM IST
മലയാളി വാര്‍ത്ത

 


വളരെ ഫലപ്രദവും പരാജയനിരക്ക് കുറവുമാണ് എന്നതാണ് ഗര്‍ഭനിരോധന ഗുളികകളുടെ പ്രത്യേകത. എന്നാല്‍ ഇവ കൃത്യമായി കഴിക്കാതിരിക്കുന്നത് പരാജയനിരക്ക് കൂടാന്‍ ഇടയാക്കും. ഗര്‍ഭനിരോധന ഗുളികകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഇവയാണ്.

ഒന്നാം തലമുറ ഗര്‍ഭനിരോധന ഗുളികകള്‍ താത്ക്കാലികമായി ശരീരഭാരം കൂട്ടാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ പുതിയ തലമുറ ഗുളികകള്‍ക്ക് ഈ പ്രശ്‌നം ഇല്ല. മാത്രമല്ല, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉള്ളവര്‍ക്ക് മറ്റു ഗുണഫലങ്ങള്‍ കൂടാതെ ഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും.

പുതിയ ഗര്‍ഭനിരോധന ഗുളികകളുടെ ഫോര്‍മുലയില്‍ പ്രൊജസ്റ്റിറോണ്‍ ഘടകങ്ങള്‍ വ്യത്യസ്തമാണ്. ഇത് ടെസ്റ്റോസ്റ്റിറോണ്‍ ഗാഢത കുറയ്ക്കുകയും മുഖക്കുരു പ്രശ്‌നങ്ങളും പി.സി.ഒ.എസ്. പ്രശ്‌നങ്ങളും കുറയ്ക്കുകയും ചെയ്യും.

ഇതുമൊരു തെറ്റിദ്ധാരണയാണ്. ആര്‍ത്തവചക്രത്തിനിടയില്‍ ഗുളിക കഴിക്കുന്നത് മുടങ്ങിപ്പോയാല്‍ അത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് ഇടയാക്കും. മാത്രവുമല്ല, ഇത് ചെറിയ ബ്ലഡ് സ്‌പോട്ടിങ്ങിനോ ആര്‍ത്തവചക്രത്തിനിടയിലെ രക്തസ്രാവത്തിനോ കാരണമാകും. കഴിക്കേണ്ട ഗുളികകളില്‍ നിന്ന് ഒന്നോ രണ്ടോ ഗുളികകള്‍ വിട്ടുപോയാല്‍ ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇതുവഴി അപ്രതീക്ഷിത ഗര്‍ഭധാരണം തടയാനാകും.

ഗര്‍ഭനിരോധന ഗുളികകള്‍ പ്രത്യുത്പാദനത്തിനുള്ള കഴിവിനെ ബാധിക്കും എന്നത് തെറ്റിദ്ധാരണയാണ്. ഇവ അണ്ഡവിസര്‍ജനത്തെയും ഗര്‍ഭധാരണത്തെയും മാത്രമേ തടയൂ.

ഗര്‍ഭനിരോധന ഗുളികകള്‍ പൊതുവേ സുരക്ഷിതമാണ്. എന്നാല്‍ ചില അപകടഘടകങ്ങള്‍ ഉള്ളവരില്‍ ഇത് ചില പ്രശ്‌നങ്ങളുണ്ടാക്കും. രക്തം കട്ടപിടിക്കുന്ന ജനിതകപ്രശ്‌നമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പുകവലിക്കുന്നവര്‍ തുടങ്ങിയവര്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറെ കണ്ട് അഭിപ്രായം തേടി അപകടസാധ്യതകളുണ്ടോയെന്ന് പരിശോധിച്ച ശേഷം ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends