Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്കൗട്ടിന് ശേഷം എന്ത് ഭക്ഷണം കഴിക്കണം..!? ഈ ആറ് ഭക്ഷണങ്ങള്‍ ഏറെ ഗുണകരം

13 SEPTEMBER 2021 10:35 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ആരോഗ്യത്തിനേറെ ആവശ്യമായ ഒന്നാണ് വ്യയാമം. അതുപോലെ തന്നെ വ്യായാമത്തിന് ശേഷം നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വര്‍ക്കൗട്ടുകള്‍ മാത്രം എപ്പോഴും കഠിനമായി ചെയ്തത് കൊണ്ട് മാത്രം കാര്യമായില്ല. അതോടൊപ്പം ആവശ്യമായ പോഷകാഹാരങ്ങള്‍ ശരീരത്തിന് നല്‍കിയെങ്കില്‍ മാത്രമേ ഇത് പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വഴിയൊരുക്കുകയുള്ളൂ. ആരോഗ്യകരമായ പോഷകങ്ങള്‍ അനവധി അടങ്ങിയ ഭക്ഷണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ് നമ്മുടെ ശാരീരിക ആരോഗ്യ കാര്യത്തില്‍ ഏറ്റവും മികച്ച ഗുണങ്ങളെ നല്‍കുന്നത്.

പലരും ജിമ്മില്‍ പോയി കഠിനമായ വ്യായാമങ്ങളും മറ്റും ചെയ്ത ശേഷം പ്രോട്ടീന്‍ ബാറുകളെയും ഷെയ്ക്കുകളെയും മാത്രമാണ് കഴിക്കാന്‍ ആശ്രയിക്കുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന് അനുബന്ധമായ ഒരു മാര്‍ഗ്ഗമല്ല. ചില ഇനം ഭക്ഷണങ്ങളില്‍ മാത്രം സ്വയം പരിമിതപ്പെടുത്തുന്നത് ശരീരത്തിന് ദോഷം വരുത്തിവയ്ക്കും. പകരം ജീവിതശൈലിയും ശരീരവും ആരോഗ്യകരമാക്കി മാറ്റുന്നതിന് വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിനു സഹായകമായ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

മുട്ട

ശാരീരിക വ്യായാമത്തിനു ശേഷം കഴിക്കാന്‍ ഏറ്റവും നല്ലത് പ്രോട്ടീന്‍ പോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആണ്. പ്രോട്ടീന്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യ വിഭവങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീനുകള്‍ നിങ്ങളുടെ പേശികളിലെ നഷ്ടപ്പെട്ട കരുത്ത് വേഗത്തില്‍ തിരികെ കൊണ്ടുവരും. നിങ്ങളുടെ വ്യായാമത്തിന് ശേഷം കുറഞ്ഞത് മൂന്ന് മുട്ടകള്‍ വരെ കഴിക്കുക. പേശികളുടെ വീണ്ടെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്താന്‍ ഇതുവഴി നിങ്ങള്‍ക്ക് കഴിയും. മുട്ടകളില്‍ പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ എ, ഡി, ഇ, ബി 12, ബി 6, കെ തുടങ്ങിയ വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇതും നിങ്ങളുടെ ഫിറ്റ്‌നസ് യാത്രയില്‍ ഏറ്റവും ഗുണം ചെയ്യുന്നതാണ്.

കോട്ടേജ് ചീസ് / പനീര്‍

ഇതില്‍ രണ്ട് തരം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. - വേ പ്രോട്ടീന്‍, കെയ്‌സിന്‍ എന്നിവയാണ് അവ രണ്ടും. വ്യായാമത്തിന് ശേഷം പേശി ബലം വേഗത്തില്‍ തിരികെ കൊണ്ടുവരുന്നതിനുള്ള കഴിവുകള്‍ക്ക് പ്രസിദ്ധമാണ് ഇതില്‍ ആദ്യത്തേത്. മറുവശത്ത്, നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലും ശരീരത്തിന്റെ വീണ്ടെടുക്കല്‍ ഉറപ്പാക്കുന്ന സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോട്ടീനാണ് രണ്ടാമത്തേത്. അത്തരം പോഷകഗുണങ്ങള്‍ രണ്ടും അടങ്ങിയ കോട്ടേജ് ചീസ് ഒരു മികച്ച പ്രീ അല്ലെങ്കില്‍ പോസ്റ്റ് വര്‍ക്കൗട്ട് ലഘുഭക്ഷണമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ഭക്ഷണം രുചികരമാക്കാന്‍ നിങ്ങള്‍ക്ക് ഇത് ധാന്യങ്ങളോടൊപ്പം ചേര്‍ത്ത് അല്ലെങ്കില്‍ ടോസ്റ്റുമായോ വറുത്ത പച്ചക്കറികളുമായോ ഒക്കെ ചേര്‍ത്ത് കഴിക്കാം

സാല്‍മണ്‍

ജിമ്മില്‍ പോകുന്ന ആളുകളുടെ പ്രിയ ഭക്ഷണമാണ് സാല്‍മണ്‍ ഫിഷ്. പ്രോട്ടീന്റെ ഉയര്‍ന്ന ഉറവിടമായ ഈ മത്സ്യം സാല്‍മണ്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം, സെലിനിയം എന്നിവയുടെ സ്രോതസ്സു കൂടിയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ശരീരത്തിലെ വീക്കം കുറയ്ക്കുകയും കൂടാതെ, വ്യായാമത്തിലൂടെ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ മാറ്റിസ്ഥാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ സമ്പന്നമായ പൊട്ടാസ്യം ഉള്ളടക്കം വ്യായാമത്തിന് ശേഷം പേശികള്‍ നന്നാക്കാനും പുനര്‍നിര്‍മ്മിക്കാനും സഹായിക്കുന്നു. പ്രോട്ടീന്റെ മികച്ച ഉറവിടമായ സാല്‍മണ്‍ നിങ്ങളുടെ വര്‍ക്കൗട്ട് സെഷന് ശേഷം കഴിക്കാനുള്ള ഭക്ഷണങ്ങളിലെ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.

നട്ട്‌സ്

ബദാം, അണ്ടിപ്പരിപ്പ്, വാല്‍നട്ട് തുടങ്ങിയവ ഉള്‍പ്പെടുന്ന നട്‌സുകള്‍ അവശ്യ പോഷകങ്ങളും മൈക്രോ ന്യൂട്രിയന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്നവയാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിന് ശേഷമുള്ള സമയങ്ങളില്‍ കഴിക്കാന്‍ ഉത്തമമായതാണ് ഇവയൊക്കെ. നട്‌സുകള്‍ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ഫൈബറും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം നല്‍കും. നിങ്ങളുടെ വ്യായാമത്തിന് ശേഷം രുചികരമായ ഷെയ്ക്കുകളും മറ്റും ഉണ്ടാക്കാന്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് മത്തങ്ങ, സൂര്യകാന്തി അല്ലെങ്കില്‍ ചിയ പോലുള്ള വിത്തുകള്‍ ചേര്‍ക്കാം.

ക്വിനോവ

ക്വിനോവ എന്ന ധാന്യ ഭക്ഷണം വര്‍ക്കൗട്ട് പ്രിയര്‍ക്ക് വേണ്ടിയുള്ളതാണ്. വ്യായാമത്തിന് ശേഷം ശരീരത്തിന് ആവശ്യകമായ രണ്ട് ഘടകങ്ങളായ കാര്‍ബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു ക്വിനോവ. ഈ ധാന്യം പ്രോട്ടീന്റെ ഒരു സസ്യ അധിഷ്ഠിത സ്രോതസ്സാണ്. ഉയര്‍ന്ന പോഷകഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഗ്ലൂട്ടന്‍ രഹിതവുമാണ് എന്നതാണ്.

കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറ്റവും അനുയോജ്യമാണ്. ക്വിനോവയില്‍ ഉയര്‍ന്ന ഫൈബര്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് അനുയോജ്യമായ ഒരു ഭക്ഷണം കൂടിയാണ്. നിങ്ങള്‍ കഴിക്കുന്ന മറ്റേതൊരു ഭക്ഷണത്തില്‍ നിന്നും അതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങളെ ശരീരത്തിന് കൂടുതലായി നല്‍കാനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഇത് മത്സ്യം, ചിക്കന്‍, പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാം.

വാഴപ്പഴം

വാഴപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഫൈബറും കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നു. ഇത് നല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ഉറവിടമാണ്. ഇത് കഴിച്ചശേഷം വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് നിങ്ങളുടെ കഠിനമായ വ്യായാമ സെഷനുകള്‍ അനായാസം മുന്നോട്ടുകൊണ്ടു പോകാന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ സഹായം ചെയ്യും. കഴിയുന്നതും വര്‍ക്ക്ഔട്ടിന് മുന്‍പ് പഴങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. വര്‍ക്കൗട്ടുകള്‍ കഴിഞ്ഞ ശേഷം പഴം അധികം കഴിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (1 hour ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (1 hour ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (2 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (3 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (3 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (3 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (3 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (9 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (9 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (9 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (10 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (10 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (10 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (10 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (10 hours ago)

Malayali Vartha Recommends