Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചർമ്മ സംരക്ഷത്തിന് ഏറ്റവും മികച്ചത് തക്കാളി!! മുഖ സൗന്ദര്യത്തിന് തക്കാളി കൊണ്ടുള്ള ഫെയ്‌സ് പാക്കുകൾ പരിചയപ്പെടാം..

21 SEPTEMBER 2021 09:31 PM IST
മലയാളി വാര്‍ത്ത

ചർമ്മത്തെ ഏറ്റവും ഉചിതമായ രീതിയിൽ സംരക്ഷിക്കുന്നവരാണ് എല്ലാവരും. മുഖത്തെ ചുളിവുകൾ മാറ്റാൻ പ്രകൃതിദത്തമായതും അല്ലാത്തതുമായ നിരവധി ഫെയ്‌സ് പാക്കുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഏറ്റവും അനുയോജ്യമായ ഒന്നാണ് തക്കാളി.

വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച്‌ അടങ്ങിയിരിക്കുന്ന ഈ പച്ചക്കറിയില്‍ ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം ഉണ്ട്.ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍ അടങ്ങിയിട്ടുള്ള തക്കാളിയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യമുണ്ട്.

ശരീര ചര്‍മ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ ലൈക്കോപീനും തക്കാളിയില്‍ ധാരാളാമായി അടങ്ങിയിട്ടുണ്ട്. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖസൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം.

➤ രണ്ട് ടീസ്പൂണ്‍ കടലമാവും ഒരു സ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

➤ തക്കാളി നീരും കാപ്പി പൊടിയും നാരാങ്ങനീരും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖക്കുരുവിന്റെ പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.

➤ തക്കാളി നീരില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്ത ശേഷം മുഖത്തിടുക. 20 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വരണ്ട ചര്‍മം മൃദുവാകാന്‍ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍  (9 minutes ago)

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (32 minutes ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (36 minutes ago)

പവന് 120 രൂപയുടെ കുറവ്  (45 minutes ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (1 hour ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (1 hour ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (1 hour ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (3 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (3 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (4 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (4 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (4 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (5 hours ago)

Malayali Vartha Recommends