Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

എത്ര പ്രസവം കഴിഞ്ഞാലും ശരീര സൗന്ദര്യം പഴയപടി മാറ്റാം..!, ഈ മാര്‍ഗങ്ങള്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കുക

05 OCTOBER 2021 09:10 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഗര്‍ഭകാലം. പ്രസവത്തിനു ശേഷവും വളരെയേറെ ശ്രദ്ധിക്കേണ്ട സമയവുമാണ്. എന്നാല്‍ ചിലര്‍ക്ക് പ്രസവ ശേഷം സൗന്ദര്യം നഷ്ടപ്പെടുന്നു എന്നുള്ള ആകുലതകളും പലര്‍ക്കുമുണ്ട്. പ്രസവശേഷം 5-6 ആഴ്ചകളിലേക്ക് വിശ്രവും നല്ല ഉറക്കവുമൊക്കെ ആവശ്യമാണ് എന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. പ്രസവം നടക്കുമ്പോള്‍ മാംസപേശികളുടെ ബലം കുറഞ്ഞുപോകും.

5-6 മാസങ്ങള്‍ക്കുള്ളിലേ പേശികള്‍ ബലംവച്ചു തുടങ്ങുകയുള്ളൂ. ഈ സമയത്തിനുള്ളില്‍ പ്രസവത്തോടെ വ്യത്യാസം വന്ന ഹോര്‍മോണുകളെല്ലാം പൂര്‍വ്വസ്ഥിതിയിലേയ്ക്കു തിരിച്ചുവരും. അതിനുശേഷമുള്ള കാലയളവില്‍ ആവശ്യമായ വ്യായാമങ്ങളിലൂടെ പഴയ സൗന്ദര്യത്തിലേയ്ക്ക് തിരിച്ചു വരാം. ഇതിനായി ചില വ്യായാമ മുറകള്‍ ആധുനികശാസ്ത്രം പറയുന്നുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

 

ഉദരവ്യായാമങ്ങള്‍

കട്ടിലില്‍ കാല്‍ നീട്ടിയിരിക്കുക. കൈരണ്ടും നീട്ടിപ്പിടിച്ച് മുട്ടുമടക്കാതെ മുന്‍പോട്ടാഞ്ഞ് കാല്‍വിരലുകളില്‍ തൊടുക. വളരെ സാവകാശം ആദ്യം 5 മിനിട്ടും നാലഞ്ചു ദിവസം കഴിയുമ്പോള്‍ 10 മിനിട്ടും ചെയ്യാം. പിന്നീട് ഓരോ ആഴ്ചയിലും 5 മിനിട്ട് കൂട്ടിക്കൂട്ടി കൊണ്ടുവന്ന് 30 മിനിട്ടുവരെ ഈ വ്യായാമം ചെയ്യാം.

കൈകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിച്ചതിനുശേഷം മെല്ലെ കുനിയുക. എന്നിട്ട് മുട്ടുവളയ്ക്കാതെ കാല്‍വിരലുകളില്‍ തൊടുക.

നിരപ്പായ പാതയിലൂടെയുള്ള നടത്തം. തുടക്കത്തില്‍ 10 മിനിട്ടു മാത്രം നടന്നാല്‍ മതി. ഓരോ ദിവസവും ദൂരവും സമയവും കൂട്ടിക്കൂട്ടി കൊണ്ടുവരണം. നടത്തത്തിന്റെ വേഗതയും ക്രമമായി കൂട്ടിയാല്‍ മതി. നടത്തം എന്നു പറയുമ്പോള്‍ റോഡില്‍ ഇറങ്ങിനടക്കണമെന്നില്ല. വീടിനകത്തോ വരാന്തയിലോ മുറ്റത്തോ നടക്കാം. വെയിലില്ലാത്തപ്പോള്‍ ടെറസിനു മുകളിലും നടക്കാം.

നീന്തല്‍ ഏറ്റവും നല്ലൊരു വ്യായാമമാണ്. ഏതു പ്രായക്കാര്‍ക്കും അനുയോജ്യമായ ഈ വ്യായാമം ആയാസമില്ലാത്തതും മനസിനും ശരീരത്തിനും ഒരുപോലെ നവോന്മേം നല്‍കുന്നതുമാണ്. അവയവങ്ങളുടെ രൂപഭംഗി തിരിച്ചുപിടിക്കാന്‍ ഇത് ഏറെ സഹായകമാണ്. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി സൗകര്യമുള്ളവര്‍ അതു പ്രയോജനപ്പെടുത്തുകതന്നെ വേണം.

അതുപോലെ നൃത്തവും വളരെ നല്ലൊരു വ്യായാമമാണ്. ശരീരത്തിന്റെ വടിവും അഴകും നിലനിര്‍ത്താന്‍ നൃത്തം കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ഇതിന് നൃത്തം പഠിക്കണമെന്നില്ല. റേഡിയോയിലോ ടി.വിയിലോ വരുന്ന പാട്ടു കേട്ട് കരങ്ങളും പാദങ്ങളുമൊക്കെ താളത്തില്‍ ചലിപ്പിച്ച് രാഗതാളലയങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും അലിഞ്ഞുചേരാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (6 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (6 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (6 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (7 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (9 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (10 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (11 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends