Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പാരസെറ്റമോള്‍ മരണത്തിനു കാരണമാകാം

11 AUGUST 2016 12:14 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റമോള്‍. പനിക്കും തലവേദനയ്ക്കും ശരീരവേദനയ്ക്കും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാരസെറ്റമോളിന്റെ ഉപയോഗം മരണത്തിനു കാരണമാവുന്നുവെന്ന് വ്യക്തമാക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.പാരസെറ്റമോള്‍ ധാരാളമായി ഉപയോഗിക്കുന്നവരില്‍ കരള്‍രോഗത്തിനു സാധ്യത കൂടുതലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സാധാരണ പനിയുള്ളവര്‍ക്ക് പാരസെറ്റമോള്‍ ദിവസം മൂന്നു നേരം വീതം കഴിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക. എന്നാല്‍ ഇതിനു പകരം നാലോ അഞ്ചോ നേരം കഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ടു തന്നെ കരളിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് എഡിന്‍ബര്‍ഗ് യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.നമ്മുടെ നാട്ടിലാകട്ടെ ചെറിയ തലവേദനയ്ക്കു പോലും പാരസെറ്റമോള്‍ 650 എംജി വാരി കഴിക്കുന്ന ശീലമുള്ളവരുടെ എണ്ണം കൂടി വരികയാണ്. ക്രോസിന്‍,ടിലെനോള്‍ , കാല്‍പോള്‍ എന്നിവയിലെല്ലാം പാരാസെറ്റമോളാണ് ഉപയോഗിക്കുന്നത്.


ഡോക്ടര്‍ പറഞ്ഞ മരുന്നായിട്ട് പോലും നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ഫലപ്രദമാവില്ലെന്നും വൈദ്യശാസ്ത്ര പഠനങ്ങളില്‍ തെളിയിക്കുന്നു.
സിഡ്‌നി സര്‍വകലാശാലയിലെ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 5000ത്തില്‍ അധികം രോഗികളിലായി 13 തവണ നടത്തിയ മരുന്ന് പരീക്ഷണത്തിന്റെ ഫലം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവരില്‍ കുറഞ്ഞത് നാലു തവണ എങ്കിലും കരളിന്റെ പ്രവര്‍ത്തനം അസാധാരണത്വം പ്രകടമാക്കിയതായും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നടുവേദന, സന്ധിവാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നവരാണ് അധികവും. എന്നാല്‍, ഇത് ഇത്തരം രോഗികളില്‍ എത്രത്തോളം ഫലപ്രദമാവുന്നുണ്ടെന്നായിരുന്നു പഠനം. നടുവേദന മൂലമുണ്ടാകുന്ന ശാരീരിക ക്ഷമതാ കുറവിന് പാരസെറ്റമോള്‍ പരിഹാരമാവുന്നില്ലെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നടുവേദന, സന്ധിവാതം തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാനോ, ജീവിത ഗുണനിലവാരം ഉയര്‍ത്താനോ പാരസെറ്റമോളിനാവില്ല. കൂടാതെ, പാരസെറ്റമോളിന്റെ അമിത ഉപയോഗം കരളിനെ വിഷലിപ്തമാക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം നടത്തിയ രോഗികളില്‍ നാലോ അഞ്ചോ തവണ കരള്‍ രോഗനിര്‍ണയ പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ ലിവര്‍ ടോക്‌സിസിറ്റി കൂടുതലാണെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.


ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.അഞ്ചുവയസാകുമ്പള്‍ കുട്ടികളില്‍ പഠനവൈകല്യവും മറ്റും ഇതുമൂലം കണ്ടുവരുന്നുണ്ട്.
ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമല്ലാതെ ഇവ കഴിക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും അത് അവഗണിക്കപ്പെടുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. തലച്ചോറില്‍ മാരകമായ തകരാറുകള്‍ വരുത്തിവെക്കുമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ച മരുന്നുകളില്‍ പാരസെറ്റമോള്‍ ഗുളികകളും ഉള്‍പ്പെടും .

പനിക്കും ശരീരവേദനയ്ക്കും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന പാരസെറ്റമോള്‍ ഡോളോ മരുന്നാണ് നിരോധിച്ചവയില്‍ പ്രധാനം. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങി കഴിക്കുന്ന മരുന്നാണിത്. ഏതാണ്ട് 350ഓളം മരുന്നകളാണ് സര്‍ക്കാര്‍ നിരോധിച്ചത്. വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ, കോറക്‌സ് കഫ്‌സിറപ്, നിമുലിഡ്, കോഫ്‌നില്‍, ഡോളോ, ഡെകോഫ്, ക്രോസിന്‍ കോള്‍ഡ് ആന്‍ഡ് ഫ്‌ലു, ഡി കോള്‍ഡ് ടോട്ടല്‍, നാസ്വിയന്‍, സുമോ, കുട്ടികളുടെ സിറപ്പായ ടി 98, ടെഡികോഫ്, ഓഫ്‌ലോക്‌സ്, ഗ്യാസ്‌ട്രോജില്‍, ചെറികോഫ്, തുടങ്ങിയ മരുന്നുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നവയാണ് .

LIKE US ON FACEBOOK 
https://www.facebook.com/Malayalivartha-Travel-Leisure-568381993333344/







 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends