Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തടികുറക്കാനുള്ള മരുന്നുകൾ പലതും വ്യാജം

13 MAY 2017 04:50 PM IST
മലയാളി വാര്‍ത്ത

പൊണ്ണത്തടി എല്ലാവരുടെയും ഉറക്കം കെടുത്തുന്ന ഒന്നുതന്നെയാണ്. ഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒട്ടനവധി തരത്തിലുള്ള ഗുളികകള്‍ ഇക്കാലത്ത് വിപണിയില്‍ ലഭ്യമാണ്. തടികുറക്കാൻ എന്ന പേരിൽ പ്രചരിക്കുന്ന പല മരുന്നുകളും വ്യാജമാണ്. ഒാൺലൈൻ മുഖേന പരസ്യം നൽകിയും ടെലി മാർക്കറ്റിംഗ് വഴി പ്രലോഭിപ്പിച്ചും ജനങ്ങളെ വഞ്ചിച്ച് പണം തട്ടാനുള്ള നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒാൺലൈൻ വഴി വിൽക്കുന്ന 90 ശതമാനം മരുന്നുകളും മായം ചേർത്തതോ വ്യാജമോ ആണെന്ന് ലോക ആരോഗ്യ സംഘടന ഇൗയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.


പെൺകുട്ടികളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്.
ശാരീരിക പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും കലോറികള്‍ കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയുമാണ് ഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. നിരവധി പഥ്യാഹാര സപ്ലിമെന്റുകള്‍ (ഡയറ്ററി സപ്ലിമെന്റുകള്‍) വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ഭാരം കുറയ്ക്കുമെന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നില്ല.മതിയായ ആരോഗ്യ പരിശോധനകൾ നടത്തി ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം മരുന്നുകൾ കഴിക്കാൻ പാടുള്ളു .

ഭാരം കുറയ്ക്കുന്ന ഗുളികകളിലെ ആക്ടീവ് ചേരുവകള്‍ (Active ingredients in weight-loss pills):
വിപണിയില്‍ ലഭ്യമാവുന്ന മിക്കവാറും എല്ലാ ഭാരം കുറയ്ക്കല്‍ മരുന്നുകളിലും സസ്യജന്യ പദാര്‍ത്ഥങ്ങളും ധാതുക്കളും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇത്തരം ഗുളികകളില്‍ ഒന്നിലധികം ആക്ടീവ് ചേരുവകള്‍ ഉണ്ടായിരിക്കും. അവ ഓരോന്നും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുക . അവയെ സംയോജിപ്പിക്കുമ്പോഴും വിരുദ്ധ രീതികളിലാണ് പ്രവര്‍ത്തിക്കുക


ഇത്തരം ഗുളികകളില്‍ മിക്കവയും വളരെ കുറച്ച്‌ പേരില്‍ മാത്രം പരീക്ഷിക്കുകയും വെറും ഒന്നോ രണ്ടോ ആഴ്ചകളിലെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷിതവും ഫലപ്രദവും ആണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുകയും ചെയ്യും. അതേസമയം, കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കുകയും ദീര്‍ഘകാലം പഠനം നടത്തുകയും ചെയ്താല്‍ മാത്രമേ ഒരു ചേരുവ സുരക്ഷിതമെന്നും ഫലപ്രദമെന്നും പറയാന്‍ സാധിക്കൂ.
ഡയറ്ററി സപ്ലിമെന്റുകളുടെ സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും ഉത്തരവാദിത്തം നിര്‍മ്മാതാക്കള്‍ക്കാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. എഫ്ഡിഎ ഡയറ്ററി സപ്ലിമെന്റുകളുടെ അവകാശവാദങ്ങള്‍ അംഗീകരിക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും, ചേരുവകള്‍ സുരക്ഷിതമല്ലെങ്കിലും നിര്‍മ്മാതാക്കളുടെ അവകാശവാദങ്ങള്‍ക്ക് തെളിവില്ല എങ്കിലും എഫ്ഡിഎയ്ക്ക് നടപടികള്‍ സ്വീകരിക്കാവുന്നതാണ്.


കുടമ്പുളി (Garcinia cambogia)
ഗാര്‍സിനിയ കാംബോജിയ എന്ന ശാസ്ത്രനാമമുള്ള കുടമ്പുളിയുടെ സത്തിലെ ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച്‌സിഎ) ഒരു ആക്ടീവ് ചേരുവയാണ്. എച്ച്‌സിഎ ഗുളികകള്‍ വിപണിയില്‍ ധാരാളമായി ലഭിക്കുന്നുണ്ട്. എച്ച്‌സിഎ വിശപ്പ് കുറയ്ക്കുന്നതുവഴി ഭാരം കുറയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, എച്ച്‌സിഎ ഗണ്യമായ തോതില്‍ ശരീരഭാരം കുറയ്ക്കുമെന്ന് ചികിത്സാപരമായി തെളിയിക്കപ്പെട്ടിട്ടില്ല. ചില പഠനങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ എച്ച്‌സിഎ സുരക്ഷിതമാണെന്ന് പറയുന്നുണ്ട്. എന്നാല്‍, ഇതെ കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.


പച്ച കാപ്പിക്കുരുവിന്റെ സത്ത് (Green coffee bean extract)
വറുക്കാത്ത കാപ്പിക്കുരുവിന്റെ സത്ത് ഭാരം കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നുവെന്ന പേരില്‍ വിറ്റഴിക്കപ്പെടുന്നു. ഇത് ഒരാളുടെ ശരീരഭാരം സാവധാനത്തില്‍ കുറയ്ക്കാന്‍ സഹായകമായേക്കാം. എന്നാല്‍, ഇതിന്റെ സുരക്ഷയെ കുറിച്ച്‌ പ്രധാനപ്പെട്ട പഠനങ്ങളൊന്നും നടന്നിട്ടില്ല. കഫീന്‍ കൂടുതല്‍ അളവിലായാല്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.


ബിറ്റര്‍ ഓറഞ്ച് (Bitter orange)
ബിറ്റര്‍ ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിനഫ്രിന്‍ (synephrine) എന്ന ഉത്തേജകം കലോറികളെ കത്തിച്ചു കളയും എന്നും വിശപ്പ് കുറയ്ക്കും എന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതേക്കുറിച്ച്‌ വിശ്വാസ്യതയുള്ള പഠനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. . ഇത് വിശപ്പ് ഒരു പരിധിവരെ തടയുന്നു എന്ന് വ്യക്തമാണ്. അതേസമയം, ബിറ്റര്‍ ഓറഞ്ചിന്റെ ഉപയോഗം സുരക്ഷിതമാണോയെന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ ഉത്കണ്ഠ, നെഞ്ചുവേദന, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയമിടിപ്പിന്റെ നിരക്ക് ഉയരുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.


ഗ്രീന്‍ ടീ സത്തും ഗ്രീന്‍ ടീയും (Green tea extract and green tea)
കലോറികള്‍ കത്തിച്ചുകളയുന്നതിനും കൊഴുപ്പ് കോശങ്ങളെ വിഘടിപ്പിക്കുന്നതിനും കൊഴുപ്പ് സ്വാംശീകരണം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ സത്തിനും ഗ്രീന്‍ ടീയ്ക്കും കഴിയുമെന്ന് പൊതുവെ കരുതുന്നു.
ഗ്രീന്‍ ടീയുടെ ഉപയോഗം പൊതുവെ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. ഇത് ഭാരം കുറയ്ക്കാന്‍ ചെറിയതോതില്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍, ചിലരില്‍ ഗ്രീന്‍ ടീ ഉപയോഗം വയറിന് അസ്വസ്ഥത, മനംപിരട്ടല്‍, മലബന്ധം ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയ്ക്ക് കാരണമായേക്കാം. ഗ്രീന്‍ ടീ സത്ത് ഉപയോഗിക്കുന്നത് ചിലയവസരങ്ങളില്‍ കരളിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


വെളുത്ത വന്‍പയര്‍ (White kidney bean)
വെളുത്ത വന്‍പയര്‍ ലോകത്ത് എല്ലായിടത്തും ലഭ്യമാണ്. ഇതിന്റെ സത്ത് വിശപ്പ് കെടുത്തുമെന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ സ്വാംശീകരണം തടയുമെന്നും അവകാശവാദങ്ങളുണ്ട്.
വെളുത്ത വന്‍ പയര്‍ സുരക്ഷിതമാണെന്നാണ് കരുതുന്നത്. എന്നാല്‍, അത് മലബന്ധമുണ്ടാക്കുമെന്നും വായുക്ഷോഭത്തിനും തലവേദനയ്ക്കും കാരണമാവുമെന്നുമുള്ള നിഷേധാത്മക റിപ്പോര്‍ട്ടുകളുണ്ട്.


ഭാരം കുറയ്ക്കാനുള്ള ഗുളികകള്‍ ദോഷകരമാവുമോ (Can weight-loss pills be harmful)?
മിക്ക പഥ്യാഹാര ചേരുവകളെ പോലെയും ഈ ആക്ടീവ് ചേരുവകള്‍ മറ്റു സപ്ലിമെന്റുകളോടും മരുന്നുകളോടും പ്രതിപ്രവര്‍ത്തനം നടത്തുകയോ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ ചെയ്തേക്കാം.

നേരംതെറ്റിയുള്ള ആഹാരക്രമവും കൊഴുപ്പുകൂടിയ ഭക്ഷണവും ഒഴിവാക്കുക. കൊഴുപ്പുകൂടിയ മാംസഭക്ഷണങ്ങളും വറുത്തതും പൊരിച്ചതുമൊക്കെ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കി പോഷകസമൃദ്ധമായ മത്സ്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

അവരവരുടെ കഴിവനുസരിച്ച് ലളിതവും സൗകര്യപ്രദവുമായ വ്യായാമങ്ങള്‍ ശീലമാക്കുക. ജിമ്മില്‍ പോയി വ്യായാമം ചെയ്ത് സിക്‌സ് പാക്ക് ഉണ്ടാക്കുന്നത് മാത്രമല്ല ആരോഗ്യകരമായ വ്യായാമം. സ്വന്തം സമയവും സൗകര്യവുമനുസരിച്ച് ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ. നടത്തം, സൈക്ലിംഗ്, ലിഫ്റ്റിന് പകരം കോണിപ്പടികള്‍ ഉപയോഗിക്കുക, അടുത്തുള്ള കടയില്‍ പോകാന്‍ ബൈക്കോ കാറോ ഉപയോഗിക്കാതെ മെല്ലെ കുറച്ച് നടന്നുപോവുക തുടങ്ങി വളരെ ചെറിയ കാര്യങ്ങള്‍ പോലും നമ്മുടെ ജീവിത ശൈലിയില്‍ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങള്‍ വളരെ വലുതാണ്. 

ഒരാഴ്ചക്കുള്ളില്‍ തടികുറക്കാന്‍ ക്രാഷ് ഡയറ്റിംഗ് പോലുള്ളവ ആശ്രയിക്കുന്നത് ആരോഗ്യകരമായ പ്രവണതയില്ല. ഇത് ചിലപ്പോള്‍ ഭാരം കുറക്കുമെങ്കിലും ആരോഗ്യപരമായും സൗന്ദര്യപരമായും ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഡയറ്റീഷ്യന്റെ ഉപദേശമില്ലാതെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 minutes ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (31 minutes ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (35 minutes ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (44 minutes ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (54 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (1 hour ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (2 hours ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (2 hours ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (2 hours ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (3 hours ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (3 hours ago)

Malayali Vartha Recommends