Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുന:രാരംഭിക്കാനായി, അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ വച്ച് ഇറാൻ..ട്രംപിന്റെ തീരുമാനം നിർണായകമാകും..


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..

വൃക്കരോഗം വരാനുള്ള സാധ്യത ആർക്കെല്ലാം ? എങ്ങനെ തിരിച്ചറിയാം?

16 MARCH 2019 01:04 PM IST
മലയാളി വാര്‍ത്ത

തെറ്റായ ജീവിതശൈലി സമ്മാനിച്ച നിരവധി രോഗങ്ങൾ ഇന്ന് നമ്മെ കാർന്നു തിന്നുകയാണ്. അക്കൂട്ടത്തിൽ ഒന്നാണ് വൃക്കരോഗവും..മുൻപൊക്കെ വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയവ മലയാളിക്ക് അത്ര സുപരിചിത പദങ്ങള്‍ ആയിരുന്നില്ല, എന്നാൽ ഇന്ന് ചെറിയ പട്ടണങ്ങളില്‍പ്പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ തുറന്നു കഴിഞ്ഞു.

വൃക്ക രോഗം എന്തെന്ന് അറിയണമെങ്കിൽ വൃക്കയുടെ പ്രവർത്തനം എങ്ങിനെ ആണെന്ന് അറിയണം .മനുഷ്യർക്കു സാധാരണമായി രണ്ടു വൃക്കകളുണ്ട്‌—മുതുകിന്റെ അടിഭാഗത്തു നട്ടെല്ലിന്റെ ഇരുവശത്തുമായി ആണ് അവ ഉള്ളത് . ഓരോന്നിനും ഏകദേശം പത്തു സെൻറിമീറ്റർ നീളവും അഞ്ചു സെൻറിമീറ്റർ വീതിയും രണ്ടര സെൻറിമീറ്റർ കനവും 110 മുതൽ 170 വരെ ഗ്രാം തൂക്കവുമുണ്ട്‌.രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്നതാണ് വൃക്കയുടെ പ്രധാന ധര്‍മ്മം.

ര​ക്തശു​ദ്ധീ​ക​ര​ണം നടക്കുമ്പോൾ വൃ​ക്ക ആ​വ​ശ്യ​മു​ള്ള പ​ദാ​ർ​ഥ​ങ്ങ​ൾ വ​ലി​ച്ചെ​ടു​ത്ത് ആ​വ​ശ്യ​മി​ല്ലാ​ത്ത ജ​ലം, ല​വ​ണ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ ഇ​വ​യെ പു​റ​ന്ത​ള്ളു​ന്നു. ഹൃ​ദ​യ​ത്തി​ൽ​നി​ന്നു​ള്ള ര​ക്ത​ത്തി​ന്‍റെ ഇ​രു​പ​തു ശ​ത​മാ​നം അതായത് ഏ​ക​ദേ​ശം 1250 മി​ല്ലി ഓ​രോ വൃ​ക്ക​യി​ൽ​ക്കൂ​ടി ഓ​രോ മി​നി​റ്റിലും ക​ട​ന്നു​പോ​കു​ന്നു.

മാ​ലി​ന്യ​ങ്ങ​ൾ വൃ​ക്ക​യി​ൽ എത്തിയാൽ അ​തു ശു​ദ്ധീ​ക​രി​ക്കു​ന്ന അ​രി​പ്പ​യാ​ണ് നെ​ഫ്റോ​ൺ.‍ ഓ​രോ വൃ​ക്ക​യി​ലും പ​ത്തു​ല​ക്ഷം നെ​ഫ്റോ​ണു​ക​ളു​ണ്ട്. ഓ​രോ നെ​ഫ്റോ​ണും ഗ്ലോ​മ​റു​ല​സാ​ലും ട്യൂ​ബു​ക​ളാ​ലും നി​ർ​മി​ത​മാ​ണ്. ഗ്ലോ​മ​റു​ല​സ് എ​ന്നാ​ൽ വ​ള​രെ ചെ​റി​യ ക​ണ്ണി​ക​ളു​ള്ള ഒ​രു അ​രി​പ്പ​യാ​ണ്.

ചെ​റി​യ പ​ദാ​ർ​ഥ​ങ്ങ​ളും വെ​ള്ള​വും ഇ​തി​ലൂ​ടെ അ​രി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​കൂ​ടി വ​ലു​താ​യ ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ, പ്രോ​ട്ടീ​ൻ ഇ​വ ഇ​തി​ലൂ​ടെ അ​രി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​തി​നാ​ൽ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ഒ​രാ​ളു​ടെ മൂ​ത്ര​പ​രി​ശോ​ധ​ന​യി​ൽ ഈ ​അം​ശ​ങ്ങ​ൾ കാ​ണു​ക​യി​ല്ല.

1 മി​നി​റ്റി​ൽ 125 മി​ല്ലി ജ​ലം അ​രി​ക്ക​പ്പെ​ടു​ന്നു. ഇ​തി​ൽ മാ​ലി​ന്യം മാ​ത്ര​മ​ല്ല ഗ്ലൂ​ക്കോ​സും മ​റ്റു ഗു​ണ​മു​ള്ള പ​ദാ​ർ​ഥ​ങ്ങ​ളും അ​ട​ങ്ങി​യി​രി​ക്കു​ന്നു. വൃ​ക്ക​യി​ൽ എ​ത്തു​ന്ന 180 ലി​റ്റ​ർ ജ​ല​ത്തി​ൽ 99 ശ​ത​മാ​നം തി​രി​കെ വ​ലി​ച്ചെ​ടു​ക്ക​പ്പെ​ടു​ക​യും ഒ​രു ശ​ത​മാ​നം മാ​ത്രം മൂ​ത്ര​മാ​യി പു​റ​ത്തേ​ക്കു പോ​കു​ക​യും ചെ​യ്യു​ന്നു.

ആ​ർ​ക്കും വൃ​ക്ക​രോ​ഗം ഉ​ണ്ടാ​കാം. എ​ന്നാ​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​ത് ആ​രാ​ണെ​ന്ന് നോക്കാം ..

1. പ്ര​മേ​ഹ​രോ​ഗികൾ 2. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​ത്ത വ്യ​ക്തികൾ 3. പാ​ര​ന്പ​ര്യ​മാ​യി പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം, ര​ക്ത​സ​മ്മ​ർ​ദം ഉ​ള്ള​വ​ർ, 4. പു​ക​വ​ലി, മ​ദ്യ​പാ​നം, അ​മി​ത​വ​ണ്ണം എന്നിവയുള്ളവർ , 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ, 5. വേ​ദ​ന​സം​ഹാ​രി​ക​ളു​ടെ തു​ട​രെ​യു​ള്ള അ​ല്ലെ​ങ്കി​ൽ ദീ​ർ​ഘ​കാ​ല ഉ​പ​യോ​ഗ​മു​ള്ള​വ​ർ , 6. മൂ​ത്ര​നാ​ളി​യു​ടെ ജന്മനാ ഉ​ള്ള വൈ​ക​ല്യം ഉള്ളവർ എന്നിവർ തീ​ർ​ച്ച​യാ​യും ഡോ​ക്ട​റെ കൃ​ത്യ​മാ​യി ക​ണ്ട് ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​താ​ണ്.

വൃക്ക രോഗം ബാധിച്ചാല്‍ തുടക്കത്തില്‍ തന്നെ വളരെ ലളിതമായ ഒരു മെഡിക്കല്‍ പരിശോധനയിലൂടെ കണ്ടെത്താമെന്നതാണ് ആശ്വാസകരമായ കാര്യം . ഇതിന് പുറമെ നിങ്ങള്‍ക്ക് സ്വയം, രോഗം തിരിച്ചറിയാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ സഹായിക്കും.

കാല്‍പാദത്തിനും കണങ്കാലിനും നീര് – കിഡ്നിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായാല്‍ സോഡിയം കുറയും. ഇതാണ് കാലില്‍ നീരുണ്ടാകാന്‍ ഒരു കാരണം. മു​ഖ​ത്തും കാ​ലു​ക​ളി​ലും വ​യ​റി​ലും കാ​ണു​ന്ന നീ​രാ​ണ് വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ ല​ക്ഷ​ണം, രാ​വി​ലെ ഉ​ണ​റുമ്പോൾ ക​ണ്ണു​ക​ൾ​ക്ക് ചു​റ്റും നീ​ര് കാണുന്നത് ചിലപ്പോൾ വൃക്കരോഗ സൂചനയും ആയേക്കാം .. എ​ങ്കി​ലും എ​ല്ലാ നീ​രും വൃ​ക്ക രോ​ഗ​മാ​ണ് എ​ന്ന​ർ​ഥ​മി​ല്ല

കഠിനമായ ക്ഷീണവും ഉന്മേഷമില്ലായ്മയും – വൃക്കയുടെ പ്രവര്‍ത്തന തകരാറില്‍ ആയതിനാൽ രക്തം അശുദ്ധമാകുന്നതാണ് ഇതിന് കാരണം. മാ​ലി​ന്യ​ങ്ങ​ൾ ഉ​ള്ളി​ൽ​നി​ന്നും പു​റ​ന്ത​ള്ള​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ൽ ശ​രീ​ര​ത്തി​ലെ വി​ഷാം​ശം വ​ർ​ധി​ക്കു​ന്നു. വി​ള​ർ​ച്ച/​ത​ള​ർ​ച്ച/​ക്ഷീ​ണം/​കി​ത​പ്പ് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് കു​റ​യുമ്പോഴാണ് കാ​ണു​ക

രക്തം കലര്‍ന്ന മൂത്രം – രക്തം ശുദ്ധിയാക്കുമ്പോള്‍, മൂത്രം പുറന്തള്ളുന്നതിന് ഒപ്പം, രക്തകോശങ്ങളെ സംരക്ഷിക്കാനും ആരോഗ്യമുള്ള വൃക്കയ്ക്ക് അറിയാം. ഇതിന് തടസം നേരിടുമ്പോള്‍ കോശങ്ങള്‍ മൂത്രത്തില്‍ കലരുന്നു.

വരണ്ടതും ചൊറിച്ചിലുള്ളതുമായ ചര്‍മ്മം – ധാതുക്കളും ലവണങ്ങളും കൃത്യമായ അളവില്‍ ശരീരത്തിന് പ്രദാനം ചെയ്യാന്‍ വൃക്കയ്ക്ക് കഴിയാതെ വരുന്നത് ചര്‍മ്മത്തെ ബാധിക്കും

ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക – പ്രത്യേകിച്ചും രാത്രിയില്‍. വൃക്കയ്ക്ക് കൃത്യമായി വേര്‍തിരിക്കല്‍ പ്രക്രിയ നടത്താന്‍ സാധിക്കാത്തതാണ് കാരണം.

ഉറക്കക്കുറവ് – രക്തം ശുദ്ധിയുള്ളതാണ് ഉറക്കത്തെയും തടസ്സപ്പെടുത്തുന്നത്. വിഷം പുറന്തളളാതെ ശരീരത്തില്‍ കുടുങ്ങുന്നത് ഉറക്കത്തെ ബാധിക്കും.

മൂത്രം പതഞ്ഞിരിക്കല്‍ – മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ നിരവധി തവണ ഫ്ലഷ് ചെയ്യേണ്ടി വരുന്നുണ്ടോ? മൂത്രം ടോയ്ലെറ്റില്‍ ബാക്കിയാകുന്നതായി തോന്നുന്നുണ്ടോ? മൂത്രത്തിലെ പ്രോട്ടീനിന്റെ അംശമാണത്.

കണ്ണ് കണ്ടാലറിയാം – കണ്ണിന് ചുറ്റും വീര്‍ത്തിരിക്കുന്നത് കിഡ്നിയുടെ ആരോഗ്യത്തെ സൂചിപ്പിക്കാറുണ്ട്. മൂത്രത്തിലൂടെ അമിതമായി പ്രോട്ടീന്‍ നഷ്ടമാകുന്നതിന്റെ സൂചനയാണിത്.

വിശപ്പില്ലായ്മ – സാധാരണ ലക്ഷണമാണിതെങ്കിലും വൃക്ക തകരാറിലാകുന്നവരിലും ഈ ലക്ഷണങ്ങൾ കാണാറുണ്ട്.

പേശികള്‍ക്ക് പ്രശ്‌നം – മാംസപേശികളുടെ വലിവ് എന്നാല്‍ കാല്‍സ്യത്തിന്റെ കുറവാണ് ഒരു കാരണം. അനിയന്ത്രിതമായ ഫോസ്ഫറസിന്റെ സാന്നിധ്യവും പേശികളെ പ്രതിസന്ധിയിലാക്കാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (45 minutes ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (2 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (2 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (2 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (4 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (4 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (7 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (7 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (8 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (8 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (8 hours ago)

Malayali Vartha Recommends