Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈറ്റമിന്‍ ഡിയുടെ കുറവ് അത്ര നിസാരമായി തള്ളാവുന്ന ഒന്നല്ല. മറ്റു വൈറ്റമിനുകളെപ്പോലെ അല്ല വൈറ്റമിന്‍ ഡി...ഹോര്‍മോണ്‍ ആയി കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒന്നായതിനാൽ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഒന്നു കൂടിയാണിത്. വേണ്ട രീതിയില്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും

20 AUGUST 2019 04:20 PM IST
മലയാളി വാര്‍ത്ത

ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി. ഇന്നത്തെ കാലത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അവസ്ഥയാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഇത് പ്രത്യക്ഷമായും പരോക്ഷമായും പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുണ്ട് . ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നവരിൽ ഭൂരിഭാഗത്തിനും വിറ്റാമിൻ ഡിയുടെ കുറവ് അനുഭവപെടുന്നുണ്ട്

വൈറ്റമിന്‍ ഡിയുടെ കുറവ് അത്ര നിസാരമായി തള്ളാവുന്ന ഒന്നല്ല. മറ്റു വൈറ്റമിനുകളെപ്പോലെ അല്ല വൈറ്റമിന്‍ ഡി...ഹോര്‍മോണ്‍ ആയി കൂടി പ്രവര്‍ത്തിയ്ക്കുന്ന ഒന്നായതിനാൽ ശരീരത്തിലെ ഓരോ കോശങ്ങള്‍ക്കും അത്യാവശ്യം വേണ്ട ഒന്നു കൂടിയാണിത്. വേണ്ട രീതിയില്‍ ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇതു വഴിയൊരുക്കും.

വൈറ്റമിന്‍ ഡി ഉൽപ്പാദനം
സാധാരണയായി സൂര്യപ്രകാശം കൊള്ളുമ്പോള്‍ ശരീരത്തിലെ കൊളസ്‌ട്രോളില്‍ നിന്നുമാണ് വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. വൈറ്റമിന്‍ ഡിയുടെ കുറവിന് കാരണങ്ങള്‍ പലതുണ്ട്. പൂര്‍ണ്ണമായും സസ്യാഹാരം മാത്രം കഴിക്കുന്നവരിലാണ്‌ വൈറ്റമിന്‍ ഡിയുടെ അഭാവം കൂടുതലായി കാണുന്നത് . മത്സ്യം, മീന്‍ എണ്ണ , മാടിന്റെ കരള്‍, പാല്‍, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവയിൽനിന്നും വിറ്റാമിന്‍ ഡി ധാരാളമായി ലഭിക്കും

.സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മ്മം വിറ്റാമിന്‍ ഡി ഉണ്ടാക്കും. കൂടുതല്‍ സമയവും അകത്തിരുന്ന്‌ ജോലിചെയ്യുക, സൂര്യ പ്രകാശം ഏല്‍ക്കാത്ത തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക എന്നിവ വിറ്റാമിൻ ഡി സ്വാഭാവികമായി ലഭിക്കാനുള്ള ചാൻസ് കുറയ്ക്കും. മാത്രമല്ല ഇരുണ്ട ചര്‍മ്മം ഉള്ളവർ ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കുന്നില്ലെങ്കിൽ പ്രശ്നം കൂടുതലാകും. പ്രായം ആകുമ്പോള്‍ വിറ്റാമിന്‍ ഡിയെ സജീവമാക്കി മാറ്റാനുള്ള വൃക്കയുടെ പ്രവര്‍ത്തന ക്ഷമത കുറയുയുന്നതും വിറ്റാമിന്‍ ഡിയുടെ അപര്യാപ്‌തതയ്‌ക്ക്‌ കാരണമാകും.

വൈറ്റമിന്‍ ഡി കുറഞ്ഞാല്‍ ഉള്ള അപകടങ്ങൾ ഇവയാണ്

വൈറ്റമിന്‍ ഡിയുടെ കുറവ് ശരീരത്തിന്റെ പ്രതിരോധ ശേഷിയ ദോഷകരമായി ബാധിയ്ക്കും. അണുബാധകളും അസുഖങ്ങളുമെല്ലാം വരാന്‍ സാധ്യതകള്‍ ഏറെയാണ്. പ്രത്യേകിച്ചും കോള്‍ഡ്. ഫ്ലൂ എന്നിവ വരാന്‍ സാധ്യതയുണ്ട് . ശ്വാസകോശ സംബന്ധമായ ബ്രോങ്കൈറ്റിസ്,. ന്യൂമോണിയ തുടങ്ങിയവക്കും ഈ വിറ്റാമിന്റെ കുറവ് കാരണമായേക്കാം
മറ്റു കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവുമെല്ലാം അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈറ്റമിന്‍ ഡി ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ് .പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകളില്‍ പകല്‍ സമയത്തുണ്ടാകുന്ന തളര്‍ച്ചയും ക്ഷീണവുമെല്ലാം പലപ്പോഴും വൈറ്റമിന്‍ ഡിയുടെ കുറവു കാരണമാകും.

എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നടുവേദന എന്നിവയെല്ലാം അനുഭവപ്പെടാം ...കൂടാതെ കാൽസിയം ആഗിരണം ചെയ്യാനുള്ള കഴിവ് കുറയുന്നതും എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും . പ്രത്യേകിച്ചും ന്ടുവേദനയക്കുള്ള ഒരു പ്രധാന കാരണമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്

ശരീരത്തിലെ മുറിവുകള്‍ ഉണങ്ങാന്‍ കാല താമസമെടുക്കുന്നുവെന്നതാണ് വൈറ്റമിന്‍ ഡിയുടെ കുറവു കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നം. പ്രത്യേകിച്ചും ശസ്ത്രക്രിയയുടെ ശേഷമുള്ള മുറിവുകള്‍. ശസ്ത്രക്രിയയ്ക്കു ശേഷം പുതിയ ചര്‍മം വരുവാന്‍ സഹായിക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു കാര്യമായ പങ്കുണ്ട്. പ്രത്യേകിച്ചും ഡെന്റല്‍ സര്‍ജറികള്‍ കഴിഞ്ഞവരില്‍ വൈറ്റമിന്‍ ഡി മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ അത്യാവശ്യവുമാണ്. ഇതുപോലെ തന്ന ഡയബെറ്റിക് ഫൂട്ട് മുറിവുകള്‍ ഉണങ്ങാനും അത്യാവശ്യമാണ്

മുടി കൊഴിച്ചിൽ, മസിലുകള്‍ക്കുണ്ടാകുന്ന വേദന തുടങ്ങി ഡിപ്രഷൻ വരെ ഉണ്ടാകാൻ ഈ വിറ്റാമിന് കുറയുന്നതാകാറുണ്ട്. ആര്‍ത്തവവിരാമമായ സ്ത്രീകള്‍ വൈറ്റമിന്‍ ഡി പ്രധാനമായും കഴിയ്ക്കണം. കാരണം മെനോപോസ് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയ്ക്കും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഈ പ്രശ്‌നം ചെറുക്കാനുള്ള നല്ലൊരു വഴിയാണ് വൈറ്റമിന്‍ ഡി.ക്യാന്‍സര്‍, മള്‍ട്ടിപ്പിള്‍ സിറോസിസ്, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പല രോഗങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിയ്ക്കുന്നതില്‍ വൈറ്റമിന്‍ ഡിയ്ക്കു പ്രധാന പങ്കുണ്ട്. 50കള്‍ കടന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍ എന്ന രോഗാവസ്ഥ സാധാരണമാണ്. ഇതില്‍ നിന്നും സംരക്ഷണം നല്‍കാന്‍ വൈറ്റമിന്‍ ഡി ഏറെ പ്രധാനമാണ്

എന്നാൽ വിറ്റാമിൻ ഡി ഗുളികകൾ കണ്ടമാനം വാങ്ങിക്കഴിക്കുന്നത് വൃക്ക രോഗം വരാൻ കാരണമായേക്കാം.. അതുകൊണ്ട് നല്ല ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രംഇത്തരം ഗുളികകൾ കഴിക്കാൻ ശ്രദ്ധിക്കണം..വിറ്റാമിൻ ഡി ലഭിക്കാൻ ​ഗുളികകൾ കഴിക്കാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത് . സാല്‍മണ്‍ ഫിഷ്‌,കൂണുകള്‍, പാല്‍,മുട്ട, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (18 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (24 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (26 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (33 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (55 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

Malayali Vartha Recommends