Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം.. എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനം..


'2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു...' ചൊറിയാൻ വന്ന മാധ്യമങ്ങളുടെ വാ അടപ്പിച്ച് വി ഡി സതീശൻ..


കടൽ പ്രക്ഷുബ്ധം; കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക്: ഓറഞ്ച് അലേർട് ഈ ജില്ലകളിൽ: കനത്ത ജാഗ്രത നിർദ്ദേശം...


ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.. ഇത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത നൽകുന്നതായി കാലാവസ്ഥാ വിദഗ്ധർ..

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദന്തരോഗാശുപത്രിയിൽ എത്തുന്നവർ ശ്രദ്ധിക്കേണ്ടതെന്തെല്ലാം...വിദഗ്ദ്ധർ ഉത്തരം നൽകുന്നു..ഇവ ശ്രദ്ധിക്കാം

20 MARCH 2020 11:03 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോൾ ലോകം മുഴുവൻ കഴിയുന്നത്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 195 ആയി ഉയര്‍ന്നു. ഇതില്‍ 32 പേര്‍ വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസീറ്റിവ് കേസുകളുള്ളത് (47 പേര്‍). കേരളത്തില്‍ 28 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 19 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്‌ എന്നിവിടങ്ങിലായി നാല് പേര്‍ ഇതുവരെ മരിച്ചു. രാജ്യത്തുടനീളം രോഗം ഭേദമായി 20 പേര്‍ ആശുപത്രി വിട്ടു.അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ക്ക് രോഗം ഭേദമായി. ഈ പശ്ചാത്തലത്തിൽ ലോകമൊട്ടാകെയുള്ള ജനങ്ങൾക്ക് നിരവധി നിർദേശങ്ങൾ നൽകുകയാണ് ആരോഗ്യവകുപ്പ്. പലവിധ സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്നത്. ദന്താശുപത്രികളിലേക്ക് എത്തുന്ന രോഗികൾ ഈ കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ദന്തരോഗവിദഗ്ദ്ധൻ ഡോ. മണികണ്ഠൻ ജി ആർ പങ്കുവെക്കുകയാണ്.

1. പനി, ചുമ, ജലദോഷം, ശ്വാസംമുട്ട്, തൊണ്ടവേദന, ക്ഷീണം, ശരീരവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡോക്ടറോട് പറയുക.

2. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി എതെങ്കിലും വിദേശ രാജ്യത്ത് നിന്നും വരികയോ അങ്ങനെ വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതും ഡോക്ടറോട് പങ്ക് വയ്ക്കുക

3. സൂക്ഷ്മ ജലകണികകൾ ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ചികിത്സകൾ അടിയന്തരമല്ലാത്ത പക്ഷം മറ്റൊരവസരത്തിലേയ്ക്ക് മാറ്റി വയ്ക്കാൻ ഡോക്ടർ പറയുമ്പോൾ സഹകരിക്കുക. വേദനയോ നീരോ ഉണ്ടെങ്കിൽ അതിനുള്ള അടിയന്തര ചികിത്സ ലഭ്യമാകും. മാറ്റിവയ്ക്കാൻ കഴിയുന്ന ഇലക്റ്റീവ് ചികിത്സകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റി വെക്കുക.

4. കൈയിൽ എപ്പോഴും ലിക്വിഡ് സോപ്പോ കൈ ശുചീകരണ ലായനികളോ കരുതാം. ഡെൻ്റൽ ക്ലിനിക്കിൻ്റെ വാതിൽപ്പിടിയിൽ തൊടും മുൻപ് കൈ വൃത്തിയാക്കാം. നിങ്ങളുടെ കൈയിലെ അണുക്കൾ പിടിയിലേയ്ക്ക് പകരുന്നത് തടയാം. വാതിൽ തുറന്നതിന് ശേഷം വീണ്ടും കൈകൾ വൃത്തിയാക്കാം. തിരികെ ഇറങ്ങുമ്പോഴും ഇത് രണ്ട് തവണ ചെയ്യുക

5. എപ്പോഴും ഒരു വൃത്തിയുള്ള തൂവാല കയ്യിൽ കരുതുക. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്താൽ തൂവാല കൊണ്ട് അല്ലെങ്കിൽ കൈയുടെ പുറം ഭാഗം കൊണ്ട് വായ പൊത്തുക. കൈ വെള്ളയിലേയ്ക്ക് തുമ്മാതിരിക്കുക.

6. ദിവസവും രണ്ടു നേരം വൃത്തിയായി പല്ല് തേയ്ക്കുക. പല്ലിട ശുചീകരണ ഉപാധികൾ കൊണ്ട് പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യുക.

7. ദന്താശുപത്രിയിലേയ്ക്ക് പോകുന്നതിന് മുൻപും പിൻപും കുളിക്കുക.

8. പരിശോധനയ്ക്കിടയിൽ തുപ്പാൻ പറയുമ്പോൾ മെല്ലെ ക്ഷമാപൂർവം ചെയ്യുക. തുപ്പൽ നാലുപാടും തെറിക്കുന്ന രീതിയിൽ കാർക്കിച്ചു തുപ്പരുത്.

9. അനാവശ്യമായി ദന്തൽ ചെയറിലെ ഒരു ഭാഗത്തും സ്പർശിക്കരുത്. രോഗികൾ രക്തം പുരണ്ട പഞ്ഞി അലക്ഷ്യമായി വലിച്ചെറിയരുത്. ആ പഞ്ഞിയിൽ തൊട്ട കൈവിരലുകൾ വൃത്തിയാക്കാതെ വീണ്ടും ദന്തൽ ചെയറിലോ മേശയിലോ മറ്റേതെങ്കിലും പ്രതലത്തിലോ തൊടരുത്.

10. കഴിവതും വീട്ടിലെ പ്രായമുള്ളവരെയും കുട്ടികളെയും ശ്വാസകോശ സംബന്ധമായ അസുഖമുളളവരെയോ അവരുടെ ചികിത്സയ്ക്കായല്ലെങ്കിൽ ഒപ്പം കൊണ്ടു വരാതിരിക്കുക.

11. ടൂത്ത് ബ്രഷുകൾ വയ്ക്കുന്ന സ്റ്റാൻറ് ടോയ്ലറ്റിൽ നിന്നും വളരെ ദൂരം മാറ്റി വയ്ക്കുക. കഴിവതും രണ്ടു മുറികളാണ് നല്ലത്.
12. പല്ലുവേദനയുണ്ടെങ്കിൽ യഥാസമയം ചികിത്സിക്കുക.അനാവശ്യമായി ഇടയ്ക്കിടെ പല്ലിൽ തൊട്ടു നോക്കരുത്.

13. ടൂത്ത് ബ്രഷ് എല്ലാ ദിവസവും ഇളം ചൂടുവെള്ളത്തിൽ മുക്കിയതിന് ശേഷം ബ്രഷ് ചെയ്യുക. പാറ്റ ,പല്ലി പോലുള്ളവയ്ക്ക് എത്താൻ കഴിയാത്തയിടത്ത് വേണം ബ്രഷ് സൂക്ഷിക്കുക.

14. അപ്പോയിൻറ്മെൻ്റ് കൃത്യസമയം പാലിച്ചെത്തുക. അനാവശ്യ തിരക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും

15. മറ്റെവിടെയെങ്കിലും സ്പർശിച്ചതിനു ശേഷമോ കാത്തിരിപ്പ് മുറിയിലെ മാസികകളിലോ ടെലിവിഷൻ റിമോട്ടിലോ ഫാൻ റെഗുലേറ്ററുകളിലോ സ്വിച്ചുകളിലോ തൊടാതിരിക്കുക.

16. പേടിക്കേണ്ട കാര്യമില്ല, ജാഗ്രതയാണ് മുഖ്യം. അതിനാൽ അനാവശ്യ ഉത്കണ്ഠ കാരണം അവ മാറ്റി വയ്ക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകാം.

തക്ക സമയത്തെ ചികിത്സ കോറോണയെ പോർണ്ണമായി ഭേദമാക്കാൻ സഹായിക്കും. രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തിരിക്കുകയും കഴിവതും ആൾക്കൂട്ടങ്ങളിൽ അകപ്പെടാതിരിക്കുകയും ചെയ്യണം. പൊതുഗതാഗത പൊതു ഇടങ്ങളും പൂർണ്ണമായും ഒഴിവാക്കണം. നമ്മുടെ സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷാ കൂടി പരിഗണിക്കേണ്ടത് നമ്മുടെ കടമ തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധിയുടെ വാക്കുകള്‍ തീര്‍ത്തും അറപ്പുളവാക്കുന്നതെന്നാണ് ടിവികെ  (3 hours ago)

നടന്‍ രവിമോഹന്റെ ഭാര്യ ആരതി 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി അമ്മ സുജാത വിജയകുമാര്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി  (4 hours ago)

ശബരിമല നെയ്യ് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരന്‍  (6 hours ago)

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു  (6 hours ago)

വിസ്മയ മോഹന്‍ലാലിന്റെ 'തുടക്കം' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍  (6 hours ago)

കാട്ടുതീയില്‍ പോര്‍ട്ടോ ജര്‍മെനോയിലും ആറ്റിക്കയിലും വന്‍ നാശനഷ്ടം  (6 hours ago)

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.  (7 hours ago)

ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി  (7 hours ago)

കോടതിയിൽ നടന്നത് ഇത് ED വാദിച്ച് കുടഞ്ഞു പ്രോസിക്യൂഷന്റെ മാരക ട്വിസ്റ്റ് പിന്നാലെ 9 എണ്ണത്തെയും ഇറക്കി  (7 hours ago)

ലാൻഡിങിനിടെ വിമാനത്തിന് തൊട്ടടുത്ത് ആ കാഴ്ച; ഡിസ്ക് രൂപത്തിൽ സംഭവിച്ചത്..! പിന്നാലെ പൈലറ്റിന്റെ നീക്കം  (7 hours ago)

സൂക്ഷിക്കണം സൈറൺ മുഴങ്ങി..!! 2 മണിക്കൂറിൽ കൊടും മഴ..! 5 ഇരട്ടി മഴ..!വെള്ളം ഇറങ്ങുന്നില്ല 5 ദിവസം കൂടി ശക്തമായ മഴ  (8 hours ago)

പതിനഞ്ചുകാരി സ്വന്തം വീട്ടില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി  (9 hours ago)

കേരളത്തിലെ റെയില്‍ പദ്ധതികള്‍ ഉപേക്ഷിച്ചെന്ന് കേന്ദ്രം  (9 hours ago)

Malayali Vartha Recommends