Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാത്രി ഉറക്കത്തിനിടയിൽ വിയർക്കാറുണ്ടോ?നിസാരമെന്നു കരുതി തള്ളിക്കളയരുത് ..ഈ കാര്യങ്ങൾ ശ്രദ്ധിക്കുക....

13 JUNE 2020 11:50 AM IST
മലയാളി വാര്‍ത്ത

രാത്രി ഉറക്കത്തിനിടയിൽ ശരീരം അമിതമായി വിയർക്കാറുണ്ടോ? വിയര്‍ക്കുന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന്റെ ചൂടു കുറയ്ക്കുവാന്‍ ശരീരം അവലംബിയ്ക്കുന്ന ഒരു സ്വാഭാവികമാര്‍ഗം. ചൂടു കൂടുതലുള്ള സമയത്ത് ശരീരം വിയർക്കുന്നത് സ്വാഭാവികമാണ് . എന്നാല്‍ ചിലര്‍ റൂമില്‍ ചൂടില്ലെങ്കിലും രാത്രിയില്‍ അമിതമായി വിയര്‍ക്കും. .

വിയര്‍ത്ത് ഉറക്കം പോലു തടസപ്പെടുന്ന അവസ്ഥ ഉണ്ടെങ്കിൽ നിസാരമെന്നു കരുതി തള്ളിക്കളയാന്‍ വരട്ടെ, ഇത് പല ആരോഗ്യപ്രശനങ്ങളുടേയും ഗുരുതരരോഗങ്ങളുടേയും ലക്ഷണമാകൺ ഇടയുണ്ട്

ശരീരത്തിന് അമിതമായി ചൂടേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ് വിയർപ്പ്. തലച്ചോറിലെ ഹൈപ്പോഥലാമസ് എന്ന ഗ്രന്ഥിയാണ് ഇത്തരത്തിൽ ശരീര താപനിലയെ നിയന്ത്രിക്കുന്നത്. ശരീരത്തിലെ ദശലക്ഷക്കണക്കിന് വിയർപ്പ് ഗ്രന്ഥികളുടെ ഉത്തേജനത്തിന് ഇത് കാരണമാകുന്നത് ഈ ഗ്രന്ഥിയാണ്..

സാധാരണയായി രാത്രി ഉറക്കത്തിനിടയിൽ അമിതമായി വിയർപ്പ് ഉണ്ടാകാനുള്ള കാരണങ്ങൾ ഇവയാണ്

ആർത്തവ വിരാമത്തിൻ്റെ നാളുകളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് രാത്രികാലങ്ങളിലെ ഉറക്കത്തിനിടയിൽ വിയർക്കാനുള്ള സാധ്യത കൂടുതലാണ്.

തൈറോയ്ഡ് പോലുള്ള രോഗങ്ങള്‍ക്കും സൂചന നല്‍കുന്ന ഒന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്. ഇത്തരം രോഗാവസ്ഥയില്‍ പലപ്പോഴും അമിതവിയര്‍പ്പ് തന്നെയാണ് സൂചന.

എച്ച്‌ ഐ വി, ക്ഷയം പോലുള്ള അണുബാധ ഉണ്ടെങ്കില്‍ രാത്രിയിലെ വിയര്‍പ്പാണ് ഇതിന്റെ പ്രധാന ലക്ഷണം .വിഷാദ രോഗത്തിന് കഴിക്കുന്ന മരുന്നും അമിത വിയര്‍പ്പിന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീരതാപനിലയെ ഉയര്‍ത്തുന്നു. ഇതാണ് അമിത വിയര്‍പ്പിന് കാരണമാകുന്നത്. ഉത്കണ്ഠകൾ മൂലവും രാത്രി ഉറക്കത്തിൽ വിയർക്കാറുണ്ട്

രാത്രിയില്‍ ഈ രീതിയില്‍ വിയര്‍ക്കുന്നത് ചിലതരം ക്യാന്‍സറിനുള്ള ലക്ഷണങ്ങളുമാകാറുണ്ട് . പ്രത്യേകിച്ചു ലിംഫോമ, എല്ലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ബ്ലഡ് ക്യാന്‍സര്‍ എന്നിവക്കെല്ലാം ഈ ലക്ഷണം പൊതുവെ കാണാറുണ്ട്

അതുപോലെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ,തുടർച്ചയായി സ്ലീപ് അപ്നിയ അല്ലെങ്കിൽ ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ നേരിടുന്ന ഒരാളാണെങ്കിൽ,മയക്കുമരുന്ന് ആസക്തി ഉണ്ടെങ്കിൽ എന്നിവയും രാത്രി വിയർപ്പ് ഉണ്ടാകാറുണ്ട് ..ചില സന്ദർഭങ്ങളിൽ, ആന്റീ ഡിപ്രസന്റുകൾ, ഹോർമോൺ മരുന്നുകൾ, പ്രമേഹ രോഗ മരുന്നുകൾ തുടങ്ങിയവയുടെ ഉപയോഗത്തിൻ്റെ പാർശ്വഫലങ്ങൾ മൂലം അമിത വിയർപ്പ് ഉണ്ടാകാം

എപ്പോഴാണ് ഒരു ഡോക്ടറെ കാണേണ്ടത് ?

രാത്രിയുറക്കത്തിൽ വിയർക്കുന്നത് മിക്ക സാഹചര്യങ്ങളിലും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമല്ല. അതുകൊണ്ടുതന്നെ ഇതിനെ ഓർത്ത് അധികം ഭയപ്പെടേണ്ടതില്ല. എങ്കിൽ തന്നെയും നിങ്ങളുടെ ഉറക്കത്തെ ഇത് തടസ്സപ്പെടുത്തുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടി പോകുന്നതിൽ തെറ്റില്ല. പനി, ശരീരഭാരം, വേദനകൾ, ചുമ, തുടങ്ങിയവ ഒഴിച്ച് മറ്റേതെങ്കിലും കാരണത്താലാണ് രാത്രി ഉറക്കത്തിനിടയിൽ വിയർക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇതിനായി ചികിത്സതേടി പോകാം.
നിങ്ങളുടെ രോഗകാരണങ്ങളെ അടിസ്ഥാനമാക്കി ഡോക്ടർമാർ വിയർപ്പിനെ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള അടിസ്ഥാന ചികിത്സാ നിർദ്ദേശങ്ങൾ നൽകും.

ആർത്തവവിരാമവുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെങ്കിൽ ഹോർമോൺ തെറാപ്പി ചികിത്സകൾ ആണ് കൊടുക്കുന്നത് . ഏതെങ്കിലും അണുബാധകൾ മൂലമാണ് ഇതുണ്ടാകുന്നത് എങ്കിൽ അണുബാധയെ ചികിത്സിക്കാൻ ആൻ്റി ബയോട്ടിക്കുകളും ആൻറിവൈറൽ മരുന്നുകളും ഡോക്ടർമാർ നിർദേശിക്കും.

കാൻസർ മൂലമാണ് രാത്രി വിയർപ്പിൻ്റെ ലക്ഷണങ്ങൾ ഉണ്ടാകുന്നതെങ്കിൽ, കീമോതെറാപ്പിയും മറ്റ് ചികിത്സകളും ശുപാർശ ചെയ്യുന്നു.. നിങ്ങൾ കഴിക്കുന്ന ഏതെങ്കിലും മരുന്നുകൾക്ക് പാർശ്വഫലമായാണ് രാത്രി വിയർപ്പിൻ്റെ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഡോക്ടർക്ക് കഴിക്കുന്ന മരുന്നുകളെ പരിഷ്കരിക്കാനും മാറ്റം വരുത്താനുമെല്ലാം കഴിയും.

മദ്യപാന ശീലം ഉണ്ടെങ്കിൽ ഉപേക്ഷിക്കുക, കഫീൻ പാനീയങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുക എന്നിവയും ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കാം

സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലെ അമിതവിയര്‍പ്പിനെ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (14 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (32 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (44 minutes ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (1 hour ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (3 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (4 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (6 hours ago)

Malayali Vartha Recommends