Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് 19 സ്ത്രീകളേക്കാൾ കൂടുതൽ അപകടകാരിയാകുന്നത് പുരുഷൻമാരിൽ..കൊറോണ വൈറസ് ബാധ പുരുഷന്മാരിലെ ടെസ്റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ തോത് കുറയ്ക്കുമെന്നും ലൈംഗിക തൃഷ്ണ നഷ്ടപ്പെടുത്താമെന്നും പഠന റിപ്പോർട്ട്

02 OCTOBER 2020 04:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 സ്ത്രീകളേക്കാൾ കൂടുതൽ അപകടകാരിയാകുന്നത് പുരുഷൻമാരിൽ .അസുഖം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് കൂടുതൽ. കൊറോണ വൈറസ് ബാധ പുരുഷന്മാരിലെ ടെസ്റ്റോസ്‌റ്റെറോണ്‍ ഹോര്‍മോണിന്റെ തോത് കുറയ്ക്കുമെന്നും ലൈംഗിക തൃഷ്ണ നഷ്ടപ്പെടുത്താമെന്നും പഠന റിപ്പോർട്ടുണ്ട് . തുര്‍ക്കിയിലെ മെര്‍സിന്‍ സര്‍വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

പുരുഷൻമാരിൽ കോവിഡ് 19 അപകടകരമാകുന്നതിന് കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

 ടെസ്റ്റോസ്റ്റിറോണ്‍ കുറയുമ്പോള്‍ കോവിഡ് 19 ഗുരുതരമാകുമെന്നും പഠനത്തില്‍ കണ്ടെത്തി. കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണ്‍ നില കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി

ടെസ്റ്റോസ്‌റ്റെറോണ്‍ തോത് കുറയുന്നത് ശ്വാസകോശ അണുബാധയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും ഏജിങ്ങ് മെയില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. പുരുഷന്മാരിലെ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധ സംവിധാനവുമായി ടെസ്റ്റോസ്‌റ്റെറോണ്‍ ബന്ധപ്പെട്ട് കിടക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് ഇവയുടെ തോത് കുറയുന്നത് ശ്വാസകോശ അണുബാധയുടെ സാധ്യത ഉയര്‍ത്തുന്നത്.

ടെസ്റ്റോസ്‌റ്റെറോണ്‍ തോത് കുറയുന്നത് കോവിഡുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനവും മരണവുമായും ബന്ധപ്പെട്ട് കിടക്കുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ സെലാഹിറ്റിന്‍ സയാന്‍ പറയുന്നു.

438 രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്. ഇവരില്‍ 232 പുരുഷന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ വീണ്ടും മൂന്നു ഗ്രൂപ്പായി തിരിച്ചു. 46 പേര്‍ രോഗലക്ഷണങ്ങളില്ലാത്തവരും 29 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളും 46 പേര്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്.

കോവിഡ് തീവ്രത ഉയരുന്നതോടൊപ്പം ഈ രോഗികളിലെ ടെസ്റ്റോസ്‌റ്റെറോണ്‍ തോത് കുറയുന്നതായി പഠനം വെളിപ്പെടുത്തി. ശരീരം ആവശ്യത്തിന് ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉത്പാദിപ്പിക്കാത്ത ഹൈപോഗൊണാഡിസം 51.1 ശതമാനം പുരുഷ രോഗികളില്‍ കാണപ്പെട്ടു.

മരണപ്പെട്ട രോഗികളിലെ ടെസ്‌റ്റോസ്‌റ്റെറോണ്‍ തോത് ജീവിച്ചിരിക്കുന്ന രോഗികളെക്കാല്‍ കുറവായിരുന്നു. അതേ സമയം രോഗലക്ഷണങ്ങളില്ലാത്ത 46 കോവിഡ് രോഗികളില്‍ 65.2 ശതമാനം പേരും ലൈംഗിക തൃഷ്ണ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ കയറാന്‍ ഉപയോഗപ്പെടുത്തുന്ന എസിഇ2 എന്‍സൈമുകളും ടെസ്റ്റോസ്‌റ്റെറോണ്‍ തോതും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഭാവി പഠനങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു

പുകവലി, മദ്യപാനം, പൊതുവെയുള്ള മോശം ആരോഗ്യം എന്നീ കാരണങ്ങൾ കോവിഡ് 19 പുരുഷൻമാരിൽ കൂടുതൽ അപകടകരമാകുന്നതിന് കാരണമാകുന്നുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (8 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (15 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (18 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (26 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (41 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (46 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends