Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

കാൻസർ പാരമ്പര്യ രോഗമാണോ ? അമ്മയ്ക്ക് പണ്ട് കാൻസർ വന്നെന്ന് കരുതി മകന്റെ കല്യാണം മുടങ്ങുമോ?എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേക്ക് കൈവിട്ടു പോവുന്ന ചില അബദ്ധപ്രചരണങ്ങൾ

06 OCTOBER 2020 04:27 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സറിന് കുറിച്ചും ക്യാന്‍സര്‍ ചികിത്സയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. എത്രയൊക്കെ ബോധവത്ക്കരണം നടത്തിയാലും പലപ്പോഴും നിയന്ത്രണത്തിനുമപ്പുറത്തേക്ക് കൈവിട്ടു പോവുകയാണ് പല അബദ്ധപ്രചരണങ്ങളും. അത്തരത്തിലൊന്നാണ് ക്യാന്‍സര്‍ രോഗം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുമെന്നത്. ... കഴിഞ്ഞ ജന്മത്തിലും ഈ ജന്മത്തിലുമായി ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണ് ഈ രോഗം വരുന്നത്' എന്ന് വരെ വിശ്വസിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്

എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും കാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്ത് നിന്നും അപേക്ഷിച്ച് കാന്‍സര്‍ ചികിത്സയില്‍ വളരെയേറെ പുരോഗതി ഉണ്ടായിട്ടുണ്ട് . രോഗം ബാധിച്ച പലരും ജീവിതത്തലേക്ക് തിരിച്ച് വന്നിട്ടുണ്ട്.

എന്നാല്‍ കാന്‍സറിനെ കുറിച്ചും ചികിത്സയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. എന്തു കൊണ്ട് കാന്‍സര്‍ ബാധിക്കുന്നുവെന്ന് ചോദിച്ചാല്‍ മിക്ക ആളുകളും പറയുന്നത് പാരമ്പര്യമായി വരുന്നതാണ് എന്നാണ്. എന്നാല്‍ രോഗം വരാന്‍ കാരണം പാരമ്പര്യമാണെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ കഴിയില്ല.

കാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല. പക്ഷെ ചില അര്‍ബുദങ്ങള്‍ നേരിയ തോതില്‍ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്. സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നവയുടെ പട്ടികയിലുളളത്. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് കാന്‍സര്‍

പാരമ്പര്യം എന്നതുകൊണ്ട് അമ്മയ്ക്ക് രോഗം വന്നാല്‍ നിര്‍ബന്ധമായും മകള്‍ക്ക് വരുമെന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് കുടുംബത്തില്‍ ഈ രോഗം ഇല്ലാത്ത ഒരാളേക്കാള്‍ നേരിയ സാധ്യത കൂടുതല്‍ എന്നു മാത്രം. ഈ നേരിയ സാധ്യതയെ കൃത്യമായ പരിശോധനകള്‍ (മാമോഗ്രഫി) സ്വയം സ്തനപരിശോധന കൊണ്ടും ജീവിത ശൈലിയിൽ വ്യായാമം , കൊഴുപ്പ് കുറഞ്ഞ ഭക്ഷണം എന്നിവ ശീലമാക്കുന്നതിലൂടെയും മറികടക്കാന്‍ കഴിയും.......

എന്നാൽ ഇപ്പോഴും തെറ്റിദ്ധാരണമൂലം വർഷങ്ങൾക്ക് മുൻപ് കുടുംബത്തിൽ അച്ഛനോ അമ്മയ്ക്കോ കാൻസർ വന്നു എന്നതിന്റെ പേരിൽ മക്കളുടെ വിവാഹം വരെ മാറിപ്പോകുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. പണ്ടെന്നോ അമ്മയ്ക്ക് അണ്ഡാശയത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടായിരുന്നു എന്നു പറഞ്ഞ് മകന്റെ കല്യാണാലോചന ഉപേക്ഷിക്കേണ്ടി വന്ന കഥകൾ അടുത്തിടെ ഒരു ഡോക്ടർ സമൂഹ മാധ്യമത്തിൽ പങ്കു വെച്ചിരുന്നു.. അമ്മയ്ക്ക് സ്തനാര്‍ബുദമുണ്ടെന്നറിഞ്ഞ് മകളുടെ കല്യാണാലോചന ഉപേക്ഷിച്ച ഒരു സംഭവവും ഉണ്ടായിട്ടുണ്ട്.

ഒരസുഖം പാരമ്പര്യമായി വരുന്നു എന്ന് പറയണമെങ്കില്‍ അതിന് ചില കൃത്യമായ കാരണങ്ങളും രീതികളുമൊക്കെ ഉണ്ടാകണം. ഒരു വീട്ടില്‍ രണ്ടോ നാലോ പേര്‍ക്ക്, അല്ലെങ്കിൽ ബന്ധുക്കളായ ഒന്നിലേറെ പേര്‍ക്ക് ഏതെങ്കിലും അസുഖം വരുന്നു എന്നതുകൊണ്ട് അത് പാരമ്പര്യരോഗമാവില്ല.'......

ഒരു പക്ഷെ അത് സമാന രീതിയിലുള്ള ജീവിത രീതികൊണ്ട് വരുന്നതാകാനാണ് കൂടുതൽ സാധ്യത . ഉദാഹരണത്തിന് പുകവലി,മദ്യപാനം തുടങ്ങിയ ദുശീലങ്ങൾക്ക് അടിമയായവർക്ക് കാൻസർ പോലുള്ള അസുഖങ്ങൾ പിടിപെടാനുള്ള ചാൻസ് വളരെ കൂടുതലാണ് . അതിനു പാരമ്പര്യവുമായി ബന്ധമില്ല.

അതുപോലെ തന്നെ എടുത്തു പറയേണ്ട കാര്യം കാന്‍സര്‍ പകരുന്ന ഒരു രോഗമല്ല എന്നതാണ് . കാന്‍സര്‍ ബാധിതരുമായുള്ള സഹവാസം ഒരു തരത്തിലും മറ്റൊരാളെ രോഗിയാക്കില്ല...... കാന്‍സര്‍ രോഗിയെ പരിചരിക്കുന്നതിന് ഒരു തരത്തിലുമുള്ള പ്രതിരോധ സംവിധാനം സ്വീകരിക്കുകയോ മുന്‍കരുതല്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല. 

സാധാരണ രോഗങ്ങളെപ്പോലെ തന്നെ കാൻസർ ചികിത്സ കഴിഞ്ഞെത്തിയ രോഗികള്‍ക്കും സാധാരണ ജീവിതം നയിക്കാം. ജോലി, വിവാഹം, വിനോദം എന്നിവയൊന്നും അവര്‍ക്കും നിഷിദ്ധമല്ല. കാന്‍സര്‍ ചികിത്സ കഴിഞ്ഞ് തിരഞ്ഞെടുപ്പ് ചൂടിലേക്കിറങ്ങിയ ഇന്നസെന്റിനെയും അഭിനയത്തിലേക്ക് മടങ്ങിവന്ന മംമ്തയെയും പോലെ ഒട്ടേറെപ്പേര്‍ നമുക്കിടയിലുണ്ടെന്നകാര്യം ഒരു പ്രചോദനമായി എപ്പോഴും മനസ്സിലോർക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (10 minutes ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (22 minutes ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (24 minutes ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (32 minutes ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (41 minutes ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (44 minutes ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (1 hour ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (1 hour ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (2 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (2 hours ago)

അൽഷിമേഴ്സ് നിയന്ത്രണത്തിൽ ഓക്യുപേഷണൽ തെറാപ്പിയുടെ പങ്ക്  (2 hours ago)

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (3 hours ago)

Malayali Vartha Recommends