Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്തനാർബുദം കൂടുതൽ സാധ്യത ആർക്ക് ? ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

09 OCTOBER 2020 04:10 PM IST
മലയാളി വാര്‍ത്ത

സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. കാൻസർ മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർധിക്കും തോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

ആരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും സുഖപ്പെടുത്താവുന്ന ഒന്നാണ് ബ്രസ്റ്റ് കാൻസർ.. നിർഭാഗ്യവശാൽ ഇന്ത്യയില്‍ മിക്കവാറും സ്ത്രീകളും രോഗത്തിന്റെ മൂന്നാമത്തേയോ നാലാമത്തേയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്...

രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണം.. ഇതിനായി ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന ചെയ്യേണ്ടതാണ്. സ്തനത്തിലെ ചർമത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ‍, മുലഞെട്ടുകൾ തമ്മിലുള്ള മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ‌ വിദഗ്ധോപദേശം സ്വീകരിക്കണം.

ഈസ്ട്രജന്റെ അളവ് ശരീരത്തിൽ കൂടുതലായവർക്കു രോഗ സാധ്യത കൂടുതലാണ്. അമിതവണ്ണമുള്ളവരിൽ കൊഴുപ്പിന്റെ അംശം കൂടുതലാണ്. ഇത് സ്ത്രീഹോർമോണുകളുടെ പ്രവർത്തനം കൂട്ടും.

മുപ്പതു വയസ്സിനു ശേഷം ആദ്യ പ്രസവം നടന്നവരിലും സ്തനാർബുദ സാധ്യത കൂടുതലാണ്.. ഗർഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ഈസ്ട്രജൻ ഹോർമോണിന്റെ ഉൽപാദനം കുറവായിരിക്കും. പ്രസവിക്കാത്തവർക്കും മുലയൂട്ടാത്തവർക്കും ഈസ്ട്രജൻ കുറയുന്ന സമയം ഉണ്ടാവുകയില്ല. അതിനാലാണ് സ്തനാർബുദ സാധ്യത കൂടുന്നത്

11 വയസ്സിനു മുൻപ് ആദ്യ ആർത്തവം വന്നവരിലും 50 വയസ്സിനുശേഷം ആർത്തവ വിരാമം സംഭവിച്ചവരിലും ഇതേ സാധ്യത കാണുന്നുണ്ട് .. അടുത്ത രക്തബന്ധമുള്ളവരിൽ, പ്രത്യേകിച്ച് അമ്മ, സഹോദരി, ഇവരിൽ ആർക്കെങ്കിലുമോ, രണ്ടു പേർക്കോ സ്തനാർബുദം വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത കൂടുതലാണ്

മുൻപ് സ്തനാര്‍ബുദ ചികിത്സ എന്നാല്‍ സ്തനം പൂര്‍ണമായി നീക്കം ചെയ്യുക എന്നതായിരുന്നു ആകെയുള്ള പോംവഴി . എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. നേരത്തേ കണ്ടു പിടിക്കാന്‍ കഴിഞ്ഞാല്‍ ആ തടിപ്പും കക്ഷത്തിലെ ഗ്രന്ഥികളും മാത്രം നീക്കം ചെയ്താല്‍ മതിയാവും...... എങ്കിലും കല്ലിപ്പിന്റെ വലിപ്പം, സ്ഥാനം, സ്തനത്തിന്റെ വലിപ്പം, സ്തനാര്‍ബുദത്തിന്റെ സ്വഭാവം, പ്രായം, രോഗിയുടെ ഇച്ഛ തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഡോക്‌ടർമാർ തീരുമാനം എടുക്കുന്നത്
.
ആരംഭത്തിലേ തിരിച്ചറിയുക, ശരിയായ ചികിത്സ തേടുക എന്നത് പോലെതന്നെ പ്രധാനമാണ് കൃത്യമായ തുടര്‍ ചികിത്സകളും.... തുടര്‍ ചികിത്സകള്‍ മുടക്കിയാല്‍ രോഗം വീണ്ടും വരാനുള്ള സാധ്യതയുണ്ട്. കൃത്യമായ, നേരത്തേയുള്ള കണ്ടുപിടിക്കലും ശരിയായ ചികിത്സയുമുണ്ടെങ്കില്‍ പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണ് സ്തനാര്‍ബുദം. ഭയപ്പെടേണ്ടതില്ല.......

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (8 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (15 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (18 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (26 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (41 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (46 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends