Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ ..ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

16 OCTOBER 2020 06:16 PM IST
മലയാളി വാര്‍ത്ത

ഓവേറിയന്‍ സിസ്റ്റ് അഥവാ അണ്ഡാശയ മുഴ പലപ്പോഴും വന്ധ്യത പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.. പിസിഓഡിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഓവേറിയന്‍ സിസ്റ്റ്. ചെറുതോ വലുതോ ആയ ഒറ്റമുഴയാണ് ഇത്. പക്ഷെ ചില സ്ത്രീകളിൽ ഓവേറിയന്‍ സിസ്റ്റ് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറുമില്ല

ഇത് പ്രായഭേദമന്യേ കാണപ്പെടാറുണ്ടെങ്കിലും സ്ത്രീകളുടെ പ്രത്യുത്പാദന കാലഘട്ടത്തില്‍ (15-45 വയസ് വരെ) ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇത്തരം മുഴകൾ ആരംഭത്തിൽ തിരിച്ചറിയാൻ അല്‍പം പ്രയാസമാണ്. എന്നിരുന്നാലും അള്‍ട്രാ സോണിക് പരിസോധനയിലൂടെ സിസ്റ്റ് കണ്ടെത്താവുന്നതാണ്

നല്ലൊരു ശതമാനം ആളുകളിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല എങ്കിലും പലപ്പോഴും അണ്ഡാശയ മുഴകള്‍ എന്‍ഡോമെട്രിയോസിസ്, കാന്‍സര്‍ പോലെയുള്ള അസുഖങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടായേക്കാം. അപൂര്‍വമായി, ജന്മനാല്‍ തന്നെ ഉള്ളവയും കാണാം......

മാസംതോറും അണ്ഡം ഉല്പാദിപ്പിക്കുകയാണ് അണ്ഡാശയത്തിന്റെ (Ovary) പ്രധാനധര്‍മ്മം. അതിസങ്കീര്‍ണമായ പല പ്രവര്‍ത്തനങ്ങളുടെയും പരിണതഫലമായാണ് അണ്ഡോല്പാദനം നടക്കുന്നത് .

അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായോ അല്ലെങ്കില്‍ അവയിലുണ്ടാവുന്ന ന്യൂനതകള്‍ മൂലമോ അണ്ഡാശയത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടാം. വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത ഇത്തരം മുഴകള്‍ ചെറുപ്പക്കാരികളിലാണ് അധികവും കാണപ്പെടുന്നത്.......

30 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകളിൽ ഏകദേശം 30 ശതമാനം പേർക്ക് ഫൈബ്രോയിഡുകൾ ഉണ്ടാകാം, അവ കാൻസറിന് കാരണമാകാത്ത വെറും മുഴകളാണ്. ഈ മുഴകൾ ഗർഭപാത്രനാളികയ്ക്കകത്തോ അല്ലാതെയോ കാണപ്പെടുന്നു.

ഈ ശൂന്യമായ വളർച്ച സാധാരണയായി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഇത് ആർത്തവ സമയത്ത് കടുത്ത വേദന ഉണ്ടാക്കാറുണ്ട് . ചിലപ്പോൾ ഫൈബ്രോയിഡിന്റെ വലുപ്പവും സ്ഥാനവും നിങ്ങളുടെ ഗർഭധാരണത്തെ തടസ്സപ്പെടുത്തിയേക്കാം. ചില സന്ദർഭങ്ങളിൽ, ഫൈബ്രോയിഡുകൾ ഉള്ളപ്പോൾ ഗർഭം ധരിക്കുകയാണെങ്കിൽ, അത് ഗർഭച്ഛിദ്രത്തിലേക്കോ ഗർഭം അലസലിലേക്കോ നയിച്ചേക്കാം

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ഗര്‍ഭപാത്രത്തില്‍ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. ചിലപ്പോള്‍ ചെറിയ കുമിളകള്‍ പോലെ രൂപപ്പെട്ടു തുടങ്ങുന്ന ഇവ വേഗം വളര്‍ന്ന് വ്യാപിക്കുവാനും ഇടയുണ്ട്.

അണ്ഡാശയത്തിന്റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ ആണ് അണ്ഡാശയ ക്യാന്‍സര്‍ ബാധിക്കുന്നത്. ഇത് പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. എന്നാല്‍ നേരത്തേ തന്നെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാല്‍ ഇതില്‍ നിന്നും രക്ഷനേടാനും കഴിയും

പ്രശ്‌നക്കാരായ മുഴകള്‍ ആദ്യമേ തന്നെ ഏതെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. വയറിന്റെ വലുപ്പം കൂടുക എന്നത് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമാണ്.

എപ്പോഴും വയറ് വീര്‍ത്തിരിക്കുക, ക്രമം തെറ്റിയ ആര്‍ത്തവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന എന്നിവയും ഉണ്ടാകാം. അടിക്കടി മൂത്രം പോകല്‍, ആര്‍ത്തവസമയത്തെ അസാധാരണ വേദന, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആര്‍ത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചില്‍, ശബ്ദവ്യതിയാനം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഈ ലക്ഷണങ്ങളൊക്കെയും മറ്റ് രോഗങ്ങളുടെ ഭാഗമായും വരാറുള്ളതിനാല്‍ പലരും അവഗണിക്കാറാണ് പതിവ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. രോഗമുണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കുകയാണ് ആദ്യ പടി. 95 ശതമാനം പേരിലും ഇത്തരം അസ്വസ്ഥതകള്‍ പലപ്പോഴും ക്യാന്‍സര്‍ ആയി മാറുന്നതിന് സാധ്യതയില്ല

പ്രശ്‌നക്കാരല്ലാത്ത ചെറിയ മുഴകള്‍ മരുന്നു കഴിച്ചാല്‍ മാത്രം മതിയാകും. മരുന്നുകൊണ്ടുമാറ്റാന്‍ പറ്റാത്ത മുഴകള്‍ക്കുമാത്രമാണ് ഓപ്പറേഷന്‍ വേണ്ടിവരിക. ......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (9 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (16 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (19 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (27 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (42 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (47 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends