Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡും അലർജി രോഗങ്ങളും ..ശ്വാസകോശ രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാം

20 OCTOBER 2020 03:29 PM IST
മലയാളി വാര്‍ത്ത

ശ്വസനപഥം കേന്ദ്രീകരിച്ചുള്ള രോഗബാധയാണ് കൊവിഡ്. അതുകൊണ്ടു തന്നെ, ശ്വാസകോശസംബന്ധമായ അലർജിയുള്ളവർക്ക് പേടി കൂടാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൊവിഡിന്റെയും ശ്വസനപഥത്തെ ആശ്രയിച്ചുള്ള അലർജി രോഗങ്ങളുടെയും ലക്ഷണങ്ങൾ പലതും ഏതാണ്ട് സമാനമാണ്. അലര്‍ജി, ആസ്മ, സിഒപിഡി, അണുബോധ എന്നിങ്ങനെ അനേകം പ്രശ്‌നങ്ങള്‍ ശ്വാസകോശത്തെ ബാധിക്കാറുണ്ട്.. . ഇവയില്‍ അണുബാധയാണ് മുന്‍നിരയില്‍ നില്‍ക്കുന്നത് എവന്നതുകൊണ്ടുതന്നെ ഇന്ന് എല്ലാവരും പിടിക്കുന്നതും കോവിഡിനെ തന്നെയാണ് .

ഇന്ന് ഡോക്ടർമാരെ കാണാനെത്തുന്ന 10 കുട്ടികളിൽ ആറു പേർക്കെങ്കിലും ശ്വസനപഥ സംബന്ധമായ രോഗങ്ങൾ കണ്ടെത്താറുണ്ട്. പത്ത് വയസിനു താഴെയുള്ള കുട്ടികൾക്ക് കൊവിഡ് ബാധ ഏൽക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ ഏറ്റവും കൂടുതൽ മുൻകരുതലെടുക്കേണ്ട ഒരു വിഭാഗമാണ് കുട്ടികൾ

അപ്പര്‍ റെസ്പിരേറ്ററി ഇന്‍ഫക്ഷന്‍ അഥവാ ജലദോഷപ്പനി സര്‍വ്വസാധാരണയായി കാണപ്പെടുന്നതാണ്. വൈറസ് അണുബാധയാണ് പ്രധാന കാരണം. ഇപ്പോള്‍ കോവിഡ് 19 ഭീതിയും ഉണ്ട്. ലക്ഷണങ്ങള്‍ തുമ്മല്‍, പനി, തലവേദന, ശരീര വേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ചെവിവേദന എന്നിവയാണ് .ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇവ നീണ്ടു നില്‍ക്കും. 

ഇവയ്ക്ക് പരിഹാരം ആവിപിടിക്കുക, ചൂടുള്ള ഉപ്പുവെള്ളം കവിളില്‍ കൊള്ളുക, ധാരാളം വെള്ളം കുടിക്കുക, നല്ല വിശ്രമം എന്നിവയാണ് . ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ വൈദ്യസഹായം തേടുക. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ഇവ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.

അന്തരീക്ഷത്തിലെ പൊടിപടലം, തണുപ്പ്, ചൂട് തുടങ്ങിയവ കാരണമായും കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള ദോഷങ്ങൾ കൊണ്ടും എപ്പോൾ വേണമെങ്കിലും തുമ്മൽ, ജലദോഷം,തൊണ്ടവേദന, പനി, ചുമ, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. അതിനാൽ,​ ഇപ്പറഞ്ഞ ലക്ഷണങ്ങളൊന്നും കൊവിഡ് ബാധ കൊണ്ടുള്ളതല്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

ശ്വസനപഥ സംബന്ധമായ രോഗങ്ങൾ കാലാവസ്ഥയ്ക്കനുസരിച്ചും വ്യക്തിപരമായ വ്യത്യാസങ്ങൾക്കനുസരിച്ചും വിഭിന്നമാകാം. അതുതന്നെ ബാഹ്യമായ കാരണങ്ങൾകൊണ്ടും അലർജിക്ക് കാരണമായ വസ്തുക്കളുടെ ആന്തരികമായ ഉപയോഗം കൊണ്ടും രോഗം ആരംഭിക്കുകയോ വർദ്ധിക്കുകയോ ചെയ്യാം

പൊടി, പുക, ഫംഗസ് ബാധ, തണുപ്പ്, ചൂട്, വെയിൽ, ചിലതരം മണങ്ങൾ, അക്കേഷ്യ, നെല്ല് കൂടാതെ ചില സസ്യങ്ങളുടെ പരാഗരേണുക്കൾ, കമ്പിളി, മഫ്ലർ തുടങ്ങിയവയിൽ കാണുന്ന സൂക്ഷ്മങ്ങളായ ഫൈബറുകൾ, ചിലതരം ത്വക് രോഗങ്ങളും തലയിൽ കാണുന്ന താരൻ കാരണവുമുള്ള പൊടികൾ, സംസാരിച്ചു കൊണ്ട് യാത്ര ചെയ്യുമ്പോൾ തൊണ്ടയ്ക്ക് തണുപ്പേൽക്കുന്നതും ചെവിയിലൂടെ തണുപ്പേൽക്കുന്നതും ചുവരിലെ ഈർപ്പത്തിൽ വളരുന്ന ഫംഗസ്,

വസ്ത്രങ്ങൾ ഉപയോഗിക്കാതെ ഷെൽഫിൽ വച്ചിരിക്കുന്നത് കാരണമുള്ള പൊടി, വളർത്തു ജീവികളായ കിളികൾ, കോഴി, പൂച്ച, പട്ടി തുടങ്ങിയവയിൽ നിന്നുള്ള ത്വക് ശകലങ്ങൾ, ചിലതരം സോഫകളിലും മറ്റും ധാരാളമായി പറ്റിപ്പിടിച്ചിരിക്കുന്നതിന് സാദ്ധ്യതയുള്ള പൊടികൾ, വീടുകളിൽ ഉപയോഗിക്കുന്ന ഫ്ലോർ മാറ്റുകളിൽ നിന്ന് ശ്വസിക്കാൻ സാദ്ധ്യതയുള്ള പൊടികൾ, വസ്ത്രങ്ങളിൽ നിന്ന് ശ്വസിക്കാനിടയുള്ള പൊടികൾ തുടങ്ങിയവയാണ് ശ്വസന പഥ അലർജിക്ക് കാരണമാകുന്ന ബാഹ്യ കാരണങ്ങൾ.

മീനുകളുടെ ഗണത്തിൽപ്പെട്ട അയല, ചൂര, കൊഞ്ച്, ഞണ്ട്, ചിപ്പി കണവ എന്നിവയും അച്ചാർ, ബേക്കറി ഐറ്റംസ്, പ്രത്യേകിച്ചും മുട്ട ചേർന്നുള്ള ബ്രഡ്, ബിസ്കറ്റ്, കേക്ക് ,ചിലതരം ഇറച്ചികൾ,കാഷ്യുനട്ട് , മുരിങ്ങയ്ക്ക, പാലും പാലുൽപ്പന്നങ്ങളും, മസാല തുടങ്ങിയവയെ രോഗത്തെ വർദ്ധിപ്പിക്കുന്ന ആന്തരിക കാരണങ്ങളായി പറയാവുന്നതാണ്.

കാരണങ്ങൾ ശരിയായി മനസ്സിലാക്കാൻ സാധിച്ചാൽ രോഗശമനം എളുപ്പമാണ്. കാരണം ഇതിന്റെ ചികിത്സകളിൽ ഏറ്റവും പ്രാധാന്യം കാരണങ്ങൾ ഒഴിവാക്കുക എന്നതാണ്. മരുന്നു കഴിച്ചു കൊണ്ടുള്ള ചികിത്സയും ആവശ്യമായി വന്നാൽ ചില സർജറികളും രണ്ടാം സ്ഥാനമേ അർഹിക്കുന്നുള്ളൂ. അതും കാരണത്തെ ഒഴിവാക്കിയതിനു ശേഷമുള്ള ചികിത്സ മാത്രമാണ് പ്രയോജനപ്പെടുന്നത്

അണുബാധയുള്ളവരില്‍ നിന്ന് അകലം പാലിക്കുക എന്നതും വളരെ പ്രധാനം തന്നെയാണ് . കോവിഡ് 19 പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലത്തിന്റെ പ്രസക്തി നമുക്കേവര്‍ക്കും അറിയാം. അത് പ്രാവര്‍ത്തികമാക്കുക

ഭക്ഷണത്തില്‍ ആന്റീ ഓക്‌സിഡന്റ്‌സ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നത് അലർജിപോലുള്ള അസുഖങ്ങൾ പിടിപെടാതിരിക്കാൻ സഹായിക്കും ഉദാ; വൈറ്റമിന്‍ സി, മഗ്നേഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അലര്‍ജിയും അണുബാധയും ചെറുത്തു നിര്‍ത്തും. ജങ്ക് ഫുഡ്‌സ് കഴിവതും ഒഴിവാക്കുന്നതും ഗുണം ചെയ്യും

ബെഡ്ഷീറ്റ് പില്ലോ കവര്‍ എന്നിവ ആഴ്ച്ചയില്‍ രണ്ട്, മൂന്ന് തവണയെങ്കിലും മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത ആഹാരം, ഫാന്‍, എസി എന്നിവ അമിത തണുപ്പില്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കുക, 

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രായമായവരും ശ്വാസകോശ രോഗങ്ങളുള്ളവരും എടുക്കാന്‍ ശ്രദ്ധിക്കുക,പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക, പുറത്ത് പോയി വന്നാല്‍ കൈകള്‍ കഴുകി വൃത്തിയാക്കുക,ജനലും വാതിലും വെയിലുള്ളപ്പോള്‍ തുറന്ന് വെച്ച് വായു സഞ്ചാരം വര്‍ദ്ധിപ്പിക്കുക. പുകവലി ഉപേക്ഷിക്കുക. പനി, ചുമ, തുമ്മല്‍, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വൈദ്യസഹായം തേടുക എന്നിവയെല്ലാം ഈ കോവിഡ് കാലത്തു കർശനമായി പാലിക്കേണ്ടതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലാവസ്ഥാ വ്യതിയാനം കേരളത്തെ കാര്യമായി ബാധിക്കുന്നു; രാത്രികാലങ്ങളില്‍ 20 ഡിഗ്രിക്കും പകല്‍സമയത്ത് 36 ഡിഗ്രിക്കും മുകളിലാണ് താപനില അനുഭവപ്പെടുന്നത്; ഇത് കാര്‍ഷിക മേഖലയെ സംബന്ധിച്ച് ആശങ്കാജനകമാണെന്ന് മ  (9 minutes ago)

നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശം; പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിക്കും  (16 minutes ago)

പ്രത്യേക റോഡ് സുരക്ഷാ പദ്ധതികൾക്ക് കേരള റോഡ് സുരക്ഷാ അതോറിറ്റി അംഗീകാരം നൽകി; തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പുവരുത്തുക ലക്ഷ്യമെന്ന് മന്ത്രി സി.പി ജോൺ  (19 minutes ago)

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട എക്‌സാലോജിക് കമ്പനി വിഷയം; സി.പി.എം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന യു.ഡി.എഫ് സർക്കാരിനുള്ള ഭീഷണിയും സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന് ത  (27 minutes ago)

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (42 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (47 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (1 hour ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (2 hours ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (2 hours ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (3 hours ago)

Malayali Vartha Recommends