Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ് മാറിയവരിൽ ലോങ്ങ് കോവിഡ് : സൂക്ഷിക്കേണ്ടത് ആരെല്ലാം?...

26 OCTOBER 2020 02:02 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗമുക്തിക്ക് ശേഷവും മാസങ്ങളോളം തുടരുന്ന രോഗലക്ഷണങ്ങള്‍. ഇതാണ് ഇന്ന് പലരെയും വലച്ചു കൊണ്ടിരിക്കുന്നത്. കോവിഡ്-19 രോഗം വന്ന് ഭേദമായവരില്‍ അനവധി ആരോഗ്യപ്രശ്‌നങ്ങള്‍ കൊറോണവൈറസ് അവശേഷിപ്പിക്കുമെന്ന് സാംക്രമിക രോഗ വിദഗ്ദ്ധരും ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. അവയില്‍ ചിലത് വരും വര്‍ഷങ്ങളില്‍ രോഗികളില്‍ തുടരുകയും ആരോഗ്യ സംവിധാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്യും

ശ്വാസംമുട്ടല്‍, ചുമ, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നിങ്ങനെ പല പ്രശ്‌നങ്ങളും ദീര്‍ഘകാല കോവിഡിന്റെ ഭാഗമായി വരുന്നു. പല നഗരങ്ങളിലും ഇതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരെ ഉയരുന്നുണ്ട് .

പ്രായം, രോഗചികിത്സ, കോവിഡിന്റെ തീവ്രത, പ്രതിരോധ ശക്തി എന്നിങ്ങനെ പല ഘടകങ്ങളാണ് ദീര്‍ഘകാല കോവിഡിനെ സ്വാധീനിക്കുന്നത്. ലണ്ടനിലെ കിങ്ങ്‌സ് കോളജ് നടത്തിയ പഠനം അനുസരിച്ച് താഴെ പറയുന്ന വിഭാഗക്കാര്‍ക്ക് ദീര്‍ഘകാല കോവിഡ് വരാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും സാധ്യത കൂടുതലാണ്.

കൊറോണ വൈറസിന്റെ നോട്ടപ്പുള്ളികളാണ് മുതിര്‍ന്ന വ്യക്തികള്‍. ഈ പ്രായത്തിലുള്ളവര്‍ കോവിഡ് രോഗമുക്തി നേടിയാലും കുറഞ്ഞ പ്രതിരോധ ശേഷി മൂലം ലക്ഷണങ്ങള്‍ അത്ര വേഗം അപ്രത്യക്ഷമാകണമെന്നില്ല. ക്ഷീണവും ശരീരവേദനയും ശ്വാസമുട്ടലും തലച്ചോറിന് ആകെയൊരു മന്ദതയുമൊക്കെ പ്രായമായവരില്‍ ദീര്‍ഘകാല കോവിഡ് മൂലം വരാം

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ നേരത്തെയുള്ളവര്‍ക്ക് കോവിഡ് വന്നു പോയാലും പ്രശ്‌നങ്ങള്‍ കുറച്ച് കാലം കൂടി അവശേഷിക്കാം. ശ്വാസകോശത്തിന് വലിയ കേട് വരുത്തിക്കൊണ്ടാണ് കോവിഡ് രോഗം കടന്നു പോവുക. ഇതില്‍ നിന്നു മുക്തി നേടാന്‍ ആഴ്ചകളോ മാസങ്ങളോ ഒക്കെ എടുക്കാം. ഇത്തരക്കാര്‍ക്ക് ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ തുടരും.

കോവിഡ് ബാധിക്കാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറവാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അതേ സമയം ദീര്‍ഘകാല കോവിഡിന്റെ പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടുതലാണ്. മുടികൊഴിച്ചില്‍, ക്ഷീണം, മണവും രുചിയും നഷ്ടമാകല്‍, തലച്ചോറിന് മൂടല്‍ അങ്ങനെ പല പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് ദീര്‍ഘകാല കോവിഡ് സമ്മാനിക്കുന്നു. കോവിഡ് ബാധിച്ച സ്ത്രീകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയും ഉയര്‍ന്നതാണെന്ന് ഇറ്റലിയില്‍ നിന്നുള്ള പഠനങ്ങള്‍ പറയുന്നു.

അമിതവണ്ണം ശരീരത്തിന്റെ ചയാപചയത്തെ ബാധിക്കുന്നു. കോവിഡ് മൂലം അമിതവണ്ണക്കാരിലുണ്ടാകുന്ന നീര്‍ക്കെട്ട് , മറ്റ് രോഗാവസ്ഥകള്‍ വളരാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. അതിനാല്‍ കോവിഡ് രോഗികള്‍ അമിതഭാരവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ശ്വാസോച്ഛോസ പ്രശ്‌നങ്ങളെ കൂടാതെ കോവിഡ്-19 രോഗികള്‍ക്ക് പക്ഷാഘാതത്തിലേക്ക് നയിക്കാവുന്നതരത്തില്‍ രക്തം കട്ടപിടിക്കുകയും വിവിധ അയവയവ സംവിധാനങ്ങള്‍ ബാധിക്കുന്ന കടുത്ത വീക്കം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. തലവേദന, തലചുറ്റല്‍, രുചിയും മണവും നഷ്ടപ്പെടുക, ചുഴലി, ആശയക്കുഴപ്പം പോലുള്ള ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതില്‍നിന്നുള്ള വിടുതല്‍ സാവധാനവും അപൂര്‍ണവും ചെലവേറിയതുമാണ് എന്ന് ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിനിലെ ഹൃദ്രോഗ വിദഗ്ദ്ധയായ ഡോക്ടര്‍ സാദിയ ഖാന്‍ പറയുന്നു

ആഴ്ചകളോളം ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞശേഷം കോവിഡ്-19 മുക്തമാകുന്ന രോഗികള്‍ക്ക് ശക്തിയും നടക്കാനുള്ള കഴിവും വീണ്ടെടുക്കുന്നതിന് വീണ്ടും കൂടുതല്‍ സമയമെടുക്കും.നിങ്ങള്‍ ആശുപത്രിയില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും നിങ്ങളുടെ ശക്തി വീണ്ടെടുക്കാന്‍ ഏഴ് ദിവസം വേണ്ടിവരും. നിങ്ങളുടെ പ്രായം കൂടുന്നതിന് അനുസരിച്ച് കാര്യങ്ങള്‍ കഠിനമാകും. ചിലപ്പോള്‍ നിങ്ങള്‍ പഴയ നിലയിലേക്ക് തിരിച്ചു വന്നുവെന്നിരിക്കില്ല, എന്നും ഡോക്ടർ സാദിയ പറയുന്നു.

കൊറോണയുടെ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചകള്‍ കൊണ്ട് മാറുമെങ്കിലും പത്തിലൊരാള്‍ക്ക് ദീര്‍ഘകാലത്തേക്ക് ലക്ഷണങ്ങള്‍ കാണുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ഹെലന്‍ സാലിസ്ബറി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ എഴുതി. പല രോഗികള്‍ക്കും നെഞ്ചിന്റെ എക്‌സ്‌റേ എടുക്കുമ്പോള്‍ സാധാരണ പോലെ ഉള്ളത് തന്നെ ആണ് ലഭിക്കുന്നതെന്നും വീക്കത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും പക്ഷേ, ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ലെന്നും ഹെലന്‍ പറയുന്നു

കോവിഡ് വാക്സിൻ കണ്ടു പിടിച്ചു കഴിഞ്ഞാലും കുറെ കാലം കോവിഡിനൊപ്പം തന്നെ കഴിയേണ്ടി വരും എന്നതിന്റെ സൂചനകളാണ് ഇത്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (43 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends