Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സാർസ് , എച്ച്1എൻ1 , കോവിഡ് ..വരാനിരിക്കുന്നത് ആ​ന്‍റി​ബ​യോ​ട്ടി​ക്കുകളെ നിർവീര്യമാക്കുന്ന വൈറസ് - എഎംആർ

27 DECEMBER 2020 03:05 PM IST
മലയാളി വാര്‍ത്ത

ഇരുപത്തിയൊന്നാം നൂറ്റാണ്ടു പിറന്നതിൽ പിന്നെ ലോകം മൂന്നു മഹാമാരികളിലൂടെയാണു കടന്നുപോയത്. 2003ൽ സാർസ് , 2009ൽ പന്നിപ്പനി എന്ന എച്ച്1എൻ1 , (2019ൽ കോവിഡ് ...ഇതുവരെയുണ്ടായ യുദ്ധങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടതിനെക്കാളേറെ ആളുകൾ ഈ വൈറസ് ബാധകൾ മൂലം മരിച്ചു കഴിഞ്ഞു .

എച്ച്1എൻ1 പടർന്നതു മെക്സിക്കോയിലെ പന്നിഫാമിൽ നിന്നാണ്. ഇതുകൂടാതെ, കോഴിഫാമുകളിൽ നിന്നു പക്ഷിപ്പനിയും ഒട്ടകത്തിൽ നിന്നു മെർസ് രോഗവും കുരങ്ങ്, പന്നി എന്നിവയിൽനിന്ന് എബോളയും വെസ്റ്റ്നൈലും സിക്കയും കുരങ്ങുപനിയും നിപ്പയും പൊട്ടിപ്പുറപ്പെട്ടു. കാലാവസ്ഥാമാറ്റം ഈ രീതിയിൽ തുടർന്നാൽ ജന്തുജന്യ വൈറസ് രോഗങ്ങൾ പെരുകുമെന്നതിൽ സംശയമില്ല.

അടുത്ത മഹാമാരി എഎംആർ – എന്ന ചുരുക്ക പേരുള്ള വൈറസ്സാണ് ... സൂ​ക്ഷ്മാ​ണു​ജീ​വി​ക​ൾ നി​ല​വി​ലു​ള്ള ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തു​നേ​ടുന്ന ​പ്ര​തി​ഭാ​സ​മാണ് ആ​ന്‍റി മൈ​ക്രോ​ബി​യ​ൽ റെ​സി​സ്റ്റ​ൻ​സ് (എഎംആർ). .

അപൂർവയിനം എന്നു പറഞ്ഞ് പലതരം മാംസങ്ങൾ പച്ചയ്ക്കുപോലും തിന്നുന്ന രീതി ചില രാജ്യങ്ങളിൽ ഇപ്പോഴുമുണ്ട്. മൃഗവേട്ട നിരോധിച്ചിട്ടും ‘ബുഷ്മീറ്റ്’ എന്ന പേരിൽ കാട്ടിറച്ചി വിൽക്കുന്ന രീതിയും പലയിടത്തും തുടരുന്നു. ഇത് പുതിയ രോഗാണുക്കളെ ക്ഷണിച്ചു വരുത്തുകയാണ്.

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഈ ​വി​ഷ​യ​ത്തി​ൽ 2015-ൽ ​ഒ​രു ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. വനനശീകരണം മൂലം വന്യജീവികൾ നാട്ടിലേക്കിറങ്ങി മനുഷ്യരുമായി അടുത്തിടപഴകുന്നതു ജന്തുജന്യരോഗങ്ങൾ പകരാൻ കാരണമാകുന്നു. വളർത്തു മൃഗങ്ങളിലേക്കും ഇവ രോഗം പരത്തുന്നു. റിഫ്റ്റ് വാലി വൈറസ് ഉദാഹരണം.

വനനശീകരണത്തിനും വന്യജീവികടത്തിനുമെതിരെ മിക്ക രാജ്യങ്ങളിലും നിയമമുണ്ട്. മൃഗപരിപാലനത്തിനും ശക്തമായ വ്യവസ്ഥകളുണ്ട്. വവ്വാലിലും മരപ്പട്ടിയിലും വൻതോതിൽ കൊറോണ വൈറസ് സാന്നിധ്യമുണ്ടെന്ന് ചൈനയ്ക്ക് അറിയാമായിരുന്നിട്ടും നിയന്ത്രിക്കാൻ നടപടിയുണ്ടായില്ല.

2003ൽ മരപ്പട്ടിയെ തിന്നുന്നതു ചൈന നിരോധിച്ചിരുന്നു. പക്ഷേ, ഇപ്പോഴും ഉൾപ്രദേശങ്ങളിൽ മരപ്പട്ടി രുചിയൂറും വിഭവമാണ്. വന്യജീവികളെ വളർത്തുന്നതിനും നിരോധനമുണ്ടായിരുന്നിട്ടും ചൈനയുടെ ലാഘവബുദ്ധി ലോകത്തെ അടിയറവു പറയിച്ചിരിക്കുകയാണ്. മറ്റു രാജ്യങ്ങളിലെയും സ്ഥിതി മറിച്ചല്ല.

ഈ ​വെ​ല്ലു​വി​ളി എ​ങ്ങ​നെ കൈ​കാ​ര്യം​ചെ​യ്യ​ണ​മെ​ന്നാ​ണ് ആ ​ക​ർ​മ​പ​ദ്ധ​തി​യി​ൽ പ​റ​യു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​പ​ദ്ധ​തി എ​ണ്‍​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക് ഔ​ഷ​ധ​ങ്ങ​ൾ മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും കൃ​ഷി​യി​ലും വ​ള​രെ ശ്ര​ദ്ധ​യോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ ഓ​രോ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ളെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഏ​കോ​പി​പ്പി​ച്ചു​ന​ട​ത്തു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പേ​ര് വ​ണ്‍ ഹെ​ൽ​ത്ത് എ​ന്നാ​ണ്.

ഈ ​പ​ദ്ധ​തി പ​ല രാ​ജ്യ​ങ്ങ​ളി​ലും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്. ഇ​തു ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​കം അ​തീ​വ​ശ്ര​ദ്ധ​യാ​ണ്.

രോ​ഗാ​ണു​ക്ക​ളു​ടെ അ​തി​ജീ​വ​ന​ശേ​ഷി, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ മ​റ്റൊ​രു വെ​ല്ലു​വി​ളി​യാ​യ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കൂ​ടി അ​ക​റ്റി​നി​ർ​ത്തു​ക എ​ന്ന​തും ഈ ​പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്

ആവശ്യത്തിനും അനാവശ്യത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ ചെറുക്കാനുള്ള ശേഷി പല രോഗാണുക്കളും നേടിക്കഴിഞ്ഞു. പലതും ലോകജനതയെത്തന്നെ അടിച്ചിടാൻ ശേഷിയുള്ള അസാമാന്യ വൈറസുകളായി (സൂപ്പർബഗ്സ്) മാറുന്നു. അവയെ ചെറുക്കാൻ ആന്റിബയോട്ടിക്കുകളോ ആന്റി വൈറൽ മരുന്നുകളോ കണ്ടെത്താനാവുന്നില്ല

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നാണ് ഈ സ്ഥിതിവിശേഷം അറിയപ്പെടുന്നത്. കാലാവസ്ഥാമാറ്റവും എഎംആറും ചേർന്നാൽ മനുഷ്യന്റെ നിലനിൽപിനു തന്നെ ഭീഷണിയുയർത്താൻ കഴിയും.

വൈദ്യശാസ്ത്രം അന്നുവരെ പഠിച്ചിട്ടില്ലാത്ത പുതിയ രൂപത്തിലും ഭാവത്തിലുമാവും പുതിയ വൈറസിന്റെ വരവ് . കാലാവസ്ഥാമാറ്റം മാത്രമല്ല, ദ്രുതനഗരവൽക്കരണവും ആഗോളവൽക്കരണവും കോവിഡ് പോലെയുള്ള പുതിയ രോഗങ്ങൾക്കു വഴിതെളിക്കും.

2.5 ലക്ഷം 10 വർഷം കൂടി കഴിഞ്ഞാൽ ലോകത്തു കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന അധിക മരണം 2.5 ലക്ഷം ആകുമെന്നാണു കണക്ക്. 2050 ആകുമ്പോഴേക്കും കോവിഡ് പോലെ മരുന്നില്ലാത്ത രോഗങ്ങൾ മൂലം ഒരുകോടിയോളം പേർ മരിക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇവയെ രണ്ടിനെയും ഒരുപോലെ ഫലപ്രദമായി നേരിടാനുള്ള സംവിധാനമാണ് ലോകരാജ്യങ്ങൾ മുൻകൂട്ടി തയാറാക്കേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (35 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (48 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends