Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

മൂന്നു മാസത്തിൽ കൂടുതലായി നിങ്ങളുടെ ശരീരത്തിൽ വേദനകൾ അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക! അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം....

25 AUGUST 2022 04:43 PM IST
മലയാളി വാര്‍ത്ത

മൂന്നു മാസത്തിലധികം നീണ്ടു നിൽക്കുന്ന ശരീര വേദനകൾ ശ്രെദ്ധിക്കുകയും സൂക്ഷിക്കേണ്ടതുമാണ്. ഏറെ വ്യത്യസ്തമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗവും രോഗാവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ. പേശിവാതം എന്നും ഈ അസുഖത്തെ സംബോധന ചെയുന്നു. ഈ അസുഖത്തെ കുറിച്ച് ഏറെ കുറെ ആളുകൾക്ക് വലിയ ധാരണ ഇലായിരിക്കും. എങ്കിൽ നിങ്ങൾ ഈ രോഗത്തെ കുറിച്ച അറിയേണ്ടതുണ്ട്.

കേരളത്തില്‍ മൂന്ന് മുതൽ നാല് ശതമാനം ആളുകളില്‍ ഈ രോഗം കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. മറ്റു വാതരോഗങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ മിക്ക രക്ത പരിശോധനാ, സ്‌കാനിങ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ്. പല വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും കണ്ട് ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടു വരാറുണ്ട്. അതുകൊണ്ട് ഈ അസുഖമുള്ള രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം കണ്ടുവരുന്നു.

 

 

ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain), ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടുന്നു (Trigger point), അകാരണമായ ക്ഷീണം, ചിലര്‍ക്ക് ഇത് ശരീരത്തില്‍ കഴപ്പായോ പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം, ഒരു കാരണങ്ങളും ഇല്ലാതെ വ്യാകുലത അനുഭവപ്പെടും (Anxiety), വിഷാദം (Depression). നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ , ഉറക്കക്കുറവ്,ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cognitive Dysfunction) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണപ്പെടുന്നു.

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന അനുബന്ധ രോഗങ്ങള്‍ ഇനി പറയാൻ പോകുന്നവയാണ്-ചെന്നിക്കുത്ത് (Migraine headache), മൂന്നും നാലും തവണയുള്ള വയറിളക്കം, മലബന്ധം (Irritable Bowel Syndrome - IBS), വേദനയോടു കൂടിയ ആര്‍ത്തവം, ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome) എന്നിവയാണ്. പക്ഷെ, ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു എല്ലാ രോഗികളിലും കാണണമെന്നില്ല.

ഫൈബ്രോമയാള്‍ജിയ എങ്ങനെയായാണ് ഒരാളിലേക്ക് ഉണ്ടാകുന്നതെന്നുള്ള കാരണം ഇതുവരെയും വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതിനെ കുറിച്ച പഠനങ്ങൾ നടത്തുന്നതെ ഒള്ളു. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

 

 

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല ഫൈബ്രോമയാള്‍ജിയ. അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിങ് റിപ്പോർട്ടുകളുമായിട്ടായിരിക്കും ഫൈബ്രോമയാള്‍ജിയ രോഗം വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ ഒരു പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വൈറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വൈറ്റമിന്‍ ഡി, ANA test, തൈറോയ്ഡ് ടെസ്റ്റ്, ബോൺ സാക്ൻ തുടങ്ങിയവ ആവശ്യമായി വരാം. സ്‌കോറിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് ഫൈബ്രോമയാള്‍ജിയ എന്ന അസുഖം നിര്‍ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിങ് നിര്‍ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ ഉറപ്പായും ഫൈബ്രോമയാള്‍ജിയ തന്നെയായിരിക്കും..

ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച രീതിയിലുള്ള ചികിത്സാ രീതിയാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ ഒരു പ്രധാനമായ കാര്യം തന്നെയാണ്. നല്ല ഉറക്ക ശീലങ്ങള്‍, ദിവസേനയുള്ള വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക മുതലായവ മാറ്റങ്ങളുടെ ചില ഉദാഹരണങ്ങളാണ്. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഇതിന്റെ ചികിത്സയില്‍ ആവശ്യമായി വരാം.

പൊതുവായി ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ഇപ്പോഴും ജനങ്ങളിൽ വളരെ കുറവാണ്. ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ തേടിയാൽ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം  (1 hour ago)

ചേര്‍ത്തലയില്‍ മേല്‍പാലത്തില്‍നിന്നു കാര്‍ താഴെക്ക് വീണ് ഗര്‍ഭിണിയടക്കം 5 പേര്‍ക്കു പരുക്ക്  (1 hour ago)

യുഎഇയില്‍ വീട്ടുജോലി നിയമങ്ങള്‍ കര്‍ശനമാക്കി  (1 hour ago)

അമുല്‍ പരസ്യത്തില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ് റഫറന്‍സ്  (2 hours ago)

മലയാള സര്‍വകലാശാലക്ക് മുന്നില്‍ ഗവേഷക വിദ്യാര്‍ഥി നടത്തിവന്ന സമരം അവസാനിച്ചു  (2 hours ago)

കെ.സി.എ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പ്  (2 hours ago)

ചാലക്കുടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍  (2 hours ago)

ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു  (2 hours ago)

നടുറോഡിൽ ഇടിച്ചിറക്കി വിമാനം..രണ്ടായി പിളർന്ന് കത്തി..! നിലവിളിച്ചോടി ജനം  (3 hours ago)

"ഇനി പോലീസ് സ്റ്റേഷനിൽ കാണാം..!"റിനിയും രാഹുൽ ഈശ്വറും രണ്ടും കൽപ്പിച്ച് തന്നെ.. അടിപൊട്ടിത്തുടങ്ങി..!  (3 hours ago)

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  (3 hours ago)

വിമര്‍ശനങ്ങളില്‍ ചിലത് ശരിയാണെന്ന് തനിക്ക് തോന്നിയിരുന്നു; 'കിങ് ഓഫ് കൊത്ത' സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി  (3 hours ago)

വി എസിന്റെ ജീവചരിത്രം പ്രകാശനം സെപ്തംബര്‍ 10ന്  (3 hours ago)

പാളയം പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നടന്നില്ല  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയില്‍ അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

Malayali Vartha Recommends