Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലകറക്കം രോഗമല്ല ;രോഗലക്ഷണം മാത്രം

22 SEPTEMBER 2016 05:13 PM IST
മലയാളി വാര്‍ത്ത

തലകറക്കം നിസ്സാരമായി കാണരുത്. പലരോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായിട്ടായിരിക്കും തലകറക്കം പ്രത്യക്ഷപ്പെടുന്നത്.
രോഗങ്ങളെ മുന്‍കൂട്ടി അറിയുന്നതിനുള്ള ശരീരത്തിന്റെ മുന്നറിയിപ്പായി തലകറക്കത്തെ കണക്കാക്കാം.
ലക്ഷണങ്ങള്‍
നമ്മള്‍ അല്ലെങ്കില്‍ നമ്മുക്കു ചുറ്റുമുള്ള പരിസരവും വസ്തുക്കളുമെല്ലാം കറങ്ങുന്നതായി തോന്നുന്ന അവസ്ഥയാണ്. തലകറക്കം. ഛര്‍ദ്ദി, ഓക്കാനം, കാതിനുള്ളില്‍ മണി മുഴങ്ങുന്ന ശബ്ദം, കണ്ണുകള്‍ പുറത്തേക്കു തള്ളുക തുടങ്ങിയ ലക്ഷണങ്ങളെല്ലാം തലകറക്കത്തോട് അനുബന്ധിച്ചുണ്ടാവാം.
കാരണങ്ങള്‍
തലകറക്കത്തിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ചെവിയിലെ ആന്തരികഭാഗത്തുള്ള പ്രശ്‌നങ്ങളാണ്. ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നത് ചെവിക്കുള്ളിലെ ലെബ്രിന്ത് എന്ന അപ്പാരറ്റസാണ്. ലെബ്രന്ത്‌സിന് ശരീരത്തു ചില ധര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്.
എന്തെങ്കിലും ഒരു പ്രവര്‍ത്തി ചെയ്യണമെന്ന് നമ്മള്‍ വിചാരിച്ചാല്‍ ഉടന്‍ ലെബ്രിന്തിലാണ് ആദ്യം ആ സന്ദേശമെത്തുന്നത്. ഇവിടെനിന്നും വിവരങ്ങള്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവഹിക്കുന്നു.
ഇങ്ങനെ വെസ്റ്റിബുലര്‍ നേര്‍വിലും അവിടെനിന്നും ബ്രെയിന്‍സ്‌റ്റെമിലും സെറിബല്ലത്തിലും സന്ദേശങ്ങള്‍ എത്തുന്നു.
മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സന്ദേശങ്ങള്‍ സെറിബല്ലത്തില്‍ എത്തുന്‌പോള്‍ മാത്രമാണ് നമ്മള്‍ വിചാരിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്നത്. അതിനാല്‍ ചെവിയിലെ ആന്തരികഭാഗം ശരീരത്തിലെ ഒരു പ്രധാന അവയവമാണ്.
ചെവിക്കുള്ളിലെ രോഗങ്ങള്‍
ചെവിക്കുള്ളില്‍ ഉണ്ടാകുന്ന മിക്ക രോഗങ്ങളും തലകറക്കത്തിന് കാരണമായിത്തീരാം. ചെവിക്കുള്ളിലെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന ഒരു രോഗമാണ് ബെനിഗന്‍ പൊസിഷണല്‍ പ്രോക്‌സിമല്‍ വെര്‍ട്ടിഗോഗ്ഗ.
ശ്വാസനാളത്തിലെ അണുബാധ, തലയ്ക്കുള്ളിലെ ചെറിയ പ്രഹരങ്ങള്‍ തുടങ്ങിയവയെല്ലാം ഈ രോഗത്തിന് ഇടയാക്കാം.
ഈ രോഗത്തിന്റെ പ്രധാന ലക്ഷണം തലകറക്കമാണ്. പെട്ടെന്ന് ശരീരം ചലിപ്പിക്കുക, തല മുകളിലോട്ടും താഴോട്ടും ആക്കുക, കിടക്കുക തുടങ്ങിയ സമയങ്ങളിലാണ് തലകറക്കമുണ്ടാവുന്നത്.
ലെബ്രിന്തിറ്റസ്
ചെവിയുടെ ആന്തരികഭാഗത്തുണ്ടാവുന്ന മറ്റൊരു രോഗമാണ് ലെബ്രിന്തിറ്റസ് . നീര്‍ക്കെട്ട്, ശ്വാസനാളത്തിലെ അണുബാധ, നേര്‍വ് ഡിറ്റീറിയേഷന്‍ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണമാകുന്ന അവസ്ഥകള്‍. ലെബ്രിന്തിറ്റസ് രോഗത്തിന്റെയും പ്രധാനലക്ഷണം തലകറക്കമാണ്.
മറ്റു കാരണങ്ങള്‍
നാഡീവ്യൂഹത്തിലെ തകരാറുകളുടെ പ്രധാനലക്ഷണമായും തലകറക്കം കാണപ്പെടുന്നു. അപസ്മാരം, കഴുത്തിനേല്‍ക്കുന്ന മുറിവുകള്‍, ചെന്നിക്കുത്ത്, തലയിലെ മുഴകള്‍ തുടങ്ങിയവയാണ് നാഡീവ്യൂഹത്തിലെ തകരാറുകള്‍ക്കു കാരണം.
ഓക്കാനം, ലഹരിപദാര്‍ഥങ്ങളുടെ അമിതഉപയോഗം, ഇന്‍സോമ്‌നിയ, തലയില്‍ പെരുപ്പ് അനുഭവപ്പെടുക, അമിതമായി വിയര്‍ക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും തലകറക്കമുണ്ടാവാം.
അമിത രക്തസ്രാവം, ഭയപ്പാട് ഉണ്ടാക്കുന്ന സന്ദര്‍ഭങ്ങള്‍ തുടങ്ങിയ അവസരങ്ങളിലും മാര്‍ച്ച് നടക്കുന്ന സന്ദര്‍ഭങ്ങളിലും മറ്റും തലകറങ്ങിവീഴുന്നത് ഭയപ്പെടേണ്ട അവസ്ഥയല്ല.
പരിശോധനയിലൂടെ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാധ്യമാകൂ. അതിനാല്‍ തലകറക്കത്തെ നിസാരമായി കാണേണ്ട ഒന്നല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (1 hour ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (1 hour ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (1 hour ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (2 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (2 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (2 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (2 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (3 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (3 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (3 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (3 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (4 hours ago)

Malayali Vartha Recommends