Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അള്‍സറിന് കാരണമാകുന്ന ശീലങ്ങള്‍

10 JULY 2017 10:16 AM IST
മലയാളി വാര്‍ത്ത

സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അള്‍സര്‍. മധ്യവയസ്‌കര്‍ക്കുമിടയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. രോഗത്തിന്റെ പ്രധാന ലക്ഷണം വയറുവേദനയാണ്. പൊക്കിളിനു മുകളിലായി നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടയ്ക്കിടെ വേദനയുണ്ടാകുന്നുവെങ്കില്‍ അള്‍സറിന്റെ ലക്ഷണമായി കരുതാം.

ആഹാരം കഴിച്ച് അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും ഇതിന്റെ ലക്ഷണമാകാം. ഉറക്കത്തിലുണ്ടാകുന്ന വയറുവേദനയും ശ്രദ്ധിക്കണം. ഇത്തരം ലക്ഷണം കാണുമ്പോള്‍തന്നെ ഡോക്ടറെ കാണുന്നത് നന്നായിരിക്കും. അള്‍സറിന് കാരണമാകുന്ന ചില ശീലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

* ചൂടുള്ള ദോശ എരിവുള്ള ചട്‌നിയില്‍ ചേര്‍ത്ത് കഴിക്കുന്നതും ഊണിനൊപ്പം അച്ചാര്‍ തൊട്ടുനക്കുന്നതും പുളിചേര്‍ത്തരച്ച കറികള്‍ കൂട്ടുന്നതുമൊക്കെ അള്‍സറിന് കാരണമാകും. ഇവയൊക്കെ മിതമായ അളവില്‍ മത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണു നല്ലത്.

* ഭക്ഷണം കഴിക്കുമ്പോള്‍ ക്ഷമയോടെ ചവച്ചരച്ചു മാത്രം കഴിക്കുക. ദഹനപ്രക്രിയ വേഗത്തിലാകാനിതുപകരിക്കും. ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

* വയറു നിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിതഭക്ഷണവും ഭക്ഷണത്തിനുശേഷം ആവശ്യം വെള്ളവും ശീലമാക്കുക.

* ചായയും കാപ്പിയുമൊക്കെ ഇടയ്ക്ക് ആകാം. പക്ഷേ പരിധിവിട്ട് വേണ്ട. ചായയുടേയും കാപ്പിയുടേയും അമിത ഉപയോഗം അള്‍സറിന് കാരണമായേക്കാം.

* കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുക.

* എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അത് ആമാശയത്തെ ബാധിക്കുക മാത്രമല്ല ഒന്നില്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

* എന്തിനും ഏതിനും ടെന്‍ഷന്‍ മാറ്റുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും അള്‍സറിലേക്ക് നയിക്കും.

* നിരന്തരമായ പുകവലിയില്‍ നിന്നും ആമാശയത്തില്‍ വന്നടിയുന്ന വിഷാംശംങ്ങള്‍ നിങ്ങളെ രോഗിയാക്കും.

* അമിതമായ തോതിലുള്ള മദ്യപാനം മദ്യത്തോടൊപ്പം രുചിയ്ക്കായി മദ്യത്തില്‍ കലര്‍ത്തുന്ന പാനീയങ്ങള്‍ ഇവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വിഷാംശം ഉദരത്തെ രോഗാവസ്ഥയില്‍ എത്തിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

Malayali Vartha Recommends