Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ കണ്ണുകളെ ആരോഗ്യത്തോടെ സൂക്ഷിക്കുക

10 JULY 2017 04:57 PM IST
മലയാളി വാര്‍ത്ത

കണ്ണ് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാഴ്ച ശക്തി വളരെ അത്യാവശ്യമാണ്. കണ്ണിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ സ്വയം ചികിത്സിക്കാതെ ഉടന്‍ തന്നെ കണ്ണ് ഡോക്ടറുടെ നിര്‍ദ്ദേശം തേടണം. കണ്ണിന്റെ തകരാര്‍ സ്ഥിരമായിട്ടുള്ളതല്ല എന്ന് ഉറപ്പ് വരുത്താനും ശരിയായ പരിചരണം ലഭിക്കാതെ പ്രശ്‌നം വഷളാവാതിരിക്കാനും ഇത് സഹായിക്കും.

കണ്ണില്‍ ഒഴുകി നടക്കുകയാണന്ന് തോന്നുന്ന ചില കലകള്‍ ചിലപ്പോള്‍ കാണപ്പെടാം. ഇത് ദൃഷ്ടിക്ക് കുറുകെ വരികയും കാഴ്ചയ്ക്ക് മങ്ങല്‍ ഏല്‍പ്പിക്കുകയും ചെയ്‌തെന്നു വരാം. ഫ്‌ളോട്ടര്‍ എന്നറിയപ്പെടുന്ന കണ്ണില്‍ ഉണ്ടാകുന്ന ഇത്തരം കലകള്‍ ശ്രദ്ധിക്കേണ്ടതാണ്. കണ്ണിലെ ദ്രവത്തിലാണ് ഇത്തരം കലകള്‍ ഉണ്ടാകുന്നത് അതിനാല്‍ അവയുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ പ്രയാസമായിരിക്കും. ഇരു കണ്ണുകളിലും ഇവ കണ്ടെന്നു വരാം. പ്രായത്തിന് അനുസരിച്ച് കണ്ണുകളില്‍ ഇവ മാറ്റം വരുത്താം.

കണ്ണിലെ ദ്രവ ഭാഗമായ വിട്രസ് ഹ്യുമറില്‍ നിന്നും രൂപപ്പെടുകയും പ്രായം കൂടുന്നതിന് അനുസരിച്ച് വളരുകയും ചെയ്യും. കണ്ണിന് ഉണ്ടാകുന്ന ക്ഷതം മൂലവും ട്യൂമര്‍ മൂലവും ഇതുണ്ടാകാം. ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം എന്നില്ല . എന്നാല്‍ കാഴ്ചയ്ക്ക് തടസ്സമാവുകയാണെങ്കില്‍ ലേസര്‍ ചികിസ നടത്തുക. അല്ലെങ്കില്‍ കണ്ണിലെ വിട്രസ് ഹ്യുമര്‍ നീക്കം ചെയ്യാനുള്ള വിട്രെക്ടോമി നടത്തുക. വിട്രസ് ഹ്യുമര്‍ കണ്ണില്‍ സ്വാഭാവികമായി വീണ്ടും ഉണ്ടായികൊള്ളും.

വരണ്ട കണ്ണുകളാണ് മറ്റൊരു പ്രശ്‌നം. കണ്ണിന്റെ അയവ് നിലനിര്‍ത്താന്‍ ആവശ്യത്തിന് കണ്ണുനീര്‍ ഉണ്ടാവിതിരിക്കുന്നതാണ് ഇതിന് കാരണം. കണ്ണിന് പുകച്ചിലും അസ്വസ്ഥതയും ഉണ്ടാകാന്‍ ഇത് കാരണമാകും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ നോക്കുന്നതും കാറ്റടിക്കുന്നതും വരണ്ട കണ്ണുകള്‍ക്ക് കാരണമാകാം.

ഈ അവസ്ഥ നീണ്ട് നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. കണ്ണിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകള്‍ ലഭ്യമാകും. എന്നാല്‍ പ്രശ്‌നം സങ്കീര്‍ണമാവുകയാണെങ്കില്‍ കണ്ണുനീര്‍ വരുന്നതിനെ തടസ്സപ്പെടുത്തുന്നതിനാല്‍ കണ്‍പോളകളുടെ മൂലയിലുള്ള അടഞ്ഞ സുഷിരങ്ങള്‍ തുറക്കാന്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും.

കണ്ണിന് ചുവപ്പും ചൊറിച്ചിലും ഉണ്ടാകുന്ന അവസ്ഥയാണ് ചെങ്കണ്ണ്. കണ്‍പോളകളും കോര്‍ണിയയും വീര്‍ക്കുന്നത് വഴി ഉണ്ടാകുന്ന അവസ്ഥയാണിത്. പൂമ്പൊടിയും പൊടിയും മൂലമാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. അലര്‍ജിമൂലമുള്ള ചെങ്കണ്ണാണിത്. പൊടിയടിക്കുന്നത് ഒഴിവാക്കിയും കണ്ണില്‍ മരുന്ന് ഒഴിച്ചും ഇതിന് പരിഹാരം കാണാന്‍ കഴിയും.

കോണ്ടാക്ട് ലെന്‍സ്, പൊടി എന്നിവ മൂലം കോര്‍ണിയയില്‍ പോറലുണ്ടാവാം ശരിയായ രീതിയില്‍ പരിചരിച്ചില്ലെങ്കില്‍ ഇത് അള്‍സറായി മാറാം. വായുവില്‍ കൂടി പൊടി പറന്ന് വരാന്‍ സാധ്യതയുള്ള ജോലികള്‍ ചെയ്യുമ്പോള്‍ ഗ്ലാസ്സുകള്‍ ധരിക്കുക. പോറല്‍ മൂലം അണുബാധ ഉണ്ടായാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് പരിഹാരം കാണുക.

കൃഷ്ണ മണിയിലെ ലെന്‍സില്‍ വെളുത്തതും ഇരുണ്ടതുമായി ശേഖരം അടിയുന്നതാണ് തിമിരത്തിന് കാരണം. ദീര്‍ഘ നേരം സൂര്യപ്രകാശം ഏല്‍ക്കുക, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം,ഉയര്‍ന്ന പ്രമേഹം എന്നിവ മൂലം ഇതുണ്ടാകാം. മങ്ങിയ കാഴ്ച നിങ്ങളുടെ നിത്യജീവിതത്തെയും രാത്രി കാഴ്ചയെയും ബാധിക്കും. ഇരട്ട ദൃഷ്ടിക്കും തിമിരം കാരണമാകാറുണ്ട്. ശസ്ത്രക്രിയ വഴി ലെന്‍സില്‍ അടിഞ്ഞിട്ടുള്ള ശേഖരം നീക്കം ചെയ്യാനും കാഴ്ച മെച്ചപ്പെടുത്താനും കഴിയും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

Malayali Vartha Recommends