ബിപിയെ നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും..!, ഫ്‌ളേവനോയിഡ്സ്' അടങ്ങിയ ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്ലേ..

പ്രായമായവരിലും അല്ലാത്തവരിലും കണ്ടുവരുന്ന പ്രശ്‌നമാണ് ബിപി അഥവാ രക്തസമ്മര്‍ദം. ജീവിത ശൈലികള്‍, സ്ട്രെസ് പോലുള്ളവയെല്ലാം തന്നെ ഇത്തരം അവസ്ഥയുണ്ടാക്കുന്നു. ഇതുമാത്രമല്ല.., പാരമ്പര്യമായും ഇത് വരാം. ബിപി നിയന്ത്രിച്ചു നിര്‍ത്തുകയെന്നത് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. അല്ലാത്ത പക്ഷം ഇത് സ്ട്രോക്ക്, ഹൃദയ പ്രശ്നങ്ങള്‍, കിഡ്നി പ്രശ്നങ്ങള്‍ എന്നിവയ്ക്കു പലതിനും കാരണമാകുകയും ചെയ്യും.
ഇതിനായി ഭക്ഷണ കാര്യങ്ങളില്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഫ്‌ളേവനോയിഡ്സ്' എന്ന ഘടകങ്ങളടങ്ങിയ ഭക്ഷണം ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായകമാണെന്നാണ് വിവിധ പഠനങ്ങള്‍ അവകാശപ്പെടുന്നത്. ഇത്തരത്തില്‍ ബിപിയെ നിയന്ത്രിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
. മിക്ക ഭക്ഷണങ്ങളിലും നാം ചേര്‍ക്കുന്നൊരു ചേരുവയാണ് സവാള. ഇതിലും ധാരാളമായി ഫ്ളേവനോയിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ബിപി നിയന്ത്രിക്കുന്നതായി സവാളയും ഡയറ്റിലുള്‍പ്പെടുത്താം.
. മറ്റ് പല പച്ചക്കറികളെയും താരതമ്യപ്പെടുത്തുമ്‌ബോള്‍ ഫ്ളേവനോയിഡ്സ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് കാബേജ്. ഇതും ബിപിയുള്ളവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
. ധാരാളം ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. പല തരത്തിലുള്ള ഫ്ളേവനോയിഡുകളുടെ മികച്ച സ്രോതസാണ്രേത ആപ്പിള്‍. ഇതും ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്.
. ചായയാണ് ഈ പട്ടികയില്‍ ആദ്യമായി ഉള്‍പ്പെടുന്നത്. ചായയിലടങ്ങിയിരിക്കുന്ന 'പോളിഫിനോളിക് ഫ്ളേവനോയിഡ്സ്' ബിപി നിയന്ത്രിക്കാന്‍ സഹായകമാണ്.
. ധാരാളം ആരാധകരുള്ളൊരു ഫ്രൂട്ട് ആണ് സ്ട്രോബെറി. ഇതും പല തരത്തിലുള്ള ഫ്ളേവനോയിഡുകളാല്‍ സമ്ബന്നമാണ്. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ക്ക് ഇത് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.
. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താനുമെല്ലാം ഏറെ സഹായകമായിട്ടുള്ളൊരു പഴമാണ് ഓറഞ്ച്. ഇതും ഫ്ളേവനോയിഡുകളുടെ മികച്ച കലവറയാണ്.
https://www.facebook.com/Malayalivartha