Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...മകന്റെ ചോറൂണ് ദിവസം യുവാവ് തൂങ്ങി മരിച്ച നിലയിൽ...


തലസ്ഥാന ന​ഗരത്തിന്റെ മുഖച്ഛായ മാറുന്നു.... ​തി​രു​വ​ന​ന്ത​പു​രം​ ​​മെ​ട്രോ​ ​ റെയി​ൽ പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ ​അ​ലൈ​ൻ​മെ​ന്റി​ന് ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​രം...


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...

പാറ്റ വറുത്തതും, കടൽപായൽ സാലഡും, പഴുതാര നൂഡിൽസിന്റെ കൊതിയൂറും സ്വാദ്... കഞ്ഞിയും പയറും ഇൻസ്റ്റന്റ് ന്യൂഡിൽസ് കോൺഫ്‌ളക്‌സ് ഇവയൊക്കെ ഇപ്പോൾ കയ്യേറിക്കഴിഞ്ഞു. ഇനി ഒരു 50 വർഷങ്ങൾ കഴിഞ്ഞാൽ എന്താകും നമ്മുടെ ഭക്ഷണം ?

21 SEPTEMBER 2022 03:22 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീട്ടിൽ പ്രായമായവരോട് ചോദിച്ചാൽ ഒരു അൻപത് വര്ഷം മുൻപുള്ള ഭക്ഷണം എന്തായിരുന്നു എന്ന് നമുക്ക് അറിയാവുന്നതേ ഉള്ളു. അന്നുള്ളവർക്ക് ഊഹിക്കാൻ പോലും ആകാത്ത ഭക്ഷണങ്ങളാണ് ഇന്ന് നമ്മൾ കഴിക്കുന്നത് . കഞ്ഞിയും പയറും ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലെക്സോ കയ്യേറിക്കഴിഞ്ഞു. ഇനി ഒരു 50 വർഷങ്ങൾ കഴിഞ്ഞാൽ എന്താകും നമ്മുടെ ഭക്ഷണം ?

ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാണുമ്പോൾ തോന്നുന്നത് കൃഷിയൊന്നും കാര്യമായി ഉണ്ടാകില്ല എന്നാണു. പിന്നെന്ത് ഭക്ഷിക്കും ? ഒന്നുകിൽ അരിയും ധാന്യങ്ങളും ഉൾപ്പടെ എല്ലാം കൃത്രിമമായി ഉണ്ടാക്കേണ്ടി വരും . അല്ലെങ്കിൽ കിട്ടുന്നത് കഴിക്കേണ്ടിവരും .

2050ഓടെ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്നാണ് അനുമാനം. ഈ മനുഷ്യർക്ക് മുഴുവനും ഭക്ഷണത്തിന് ആവശ്യമായത് ഉണ്ടാക്കുക എന്നത് തീർത്തും ബുദ്ധിമുട്ടാണ്..

ഇന്ന് മിക്ക രാജ്യങ്ങളിലും ആളുകൾ കഴിക്കുന്ന തരത്തിലുള്ള ധാന്യങ്ങളും പച്ചക്കറികളുമൊന്നും ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ കൃഷിഭൂമി ലഭ്യമായിരിക്കില്ല. 1000 കോടി ജനങ്ങൾക്ക് ആവശ്യമായ മൽസ്യമോ മാംസമോ ലഭിക്കാനും ബുദ്ധിമുട്ടും..അപ്പോൾ പിന്നെ എന്ത് ചെയ്യും?


നിലവിലെ വിളകൾക്ക് പകരമായി കുറച്ച് സ്ഥലത്ത് ഉയർന്ന പോഷകമൂല്യമുള്ളതും മതിയായ അളവിൽ ലഭ്യമാകുന്നതുമായ വിളകളിലേക്ക് മനുഷ്യന് മാറേണ്ടിവരും. ലാബുകളിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ സസ്യങ്ങളും പഴങ്ങളും മാംസവും ആയിരിക്കും പ്രധാന ഭക്ഷണം

ലാബിൽ നിന്നും കൃത്രിമമായി ഉണ്ടാക്കുന്നവ അല്ലാതെ പിന്നെ ലഭ്യമാകുന്നത് പാറ്റ ,പുൽച്ചാടി ,തുടങ്ങിയ പ്രാണികൾ ആയിരിക്കും . ,പ്രാണികളെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയ നിരവധി ജനവിഭാഗങ്ങൾ ഇന്നുണ്ട്. 200 കോടിക്കടുത്ത് ആളുകൾ പ്രാണികളെ കഴിക്കുന്നവരാണ് ...ഭാവിയിൽ ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഘടകമായി മാറും ഈ പ്രാണികൾ.

പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽസ്, അമിനോ ആസിഡ്സ് തുടങ്ങിയവ പ്രദാനം ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സൗഹാർദമായി ഇവയെ വളർത്താമെന്നതും മാംസ ഉപയോഗത്തേക്കാൾ കുറഞ്ഞ മാലിന്യമുണ്ടാക്കുന്നുവെന്നതും പ്രാണികളുടെ മെച്ചമാണ്. വിവിധ സ്റ്റാർട്ടപ്പുകളും വൻകിട കമ്പനികളും ഇതിനകം തന്നെ ഈ രംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.

കടൽപ്പായൽ, ആൽഗകൾ, കടൽ പച്ചക്കറികൾ എന്നിവയും വരും കാലത്ത് നമ്മുടെ ഭക്ഷണ ശീലങ്ങളിലേക്ക് കടന്നുവരും. പ്രാണികളെപ്പോലെ, കടൽപ്പായലുകളും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല. ഇവ വേഗത്തിൽ വളരുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. കനേഡിയൻ കമ്പനിയായ 'കാസ്‌കാഡിയ സീവീഡ്' ഇതിനകം തന്നെ ഓഫ്‌ഷോർ ഫാമുകളും കടൽപ്പായലുകളുടെ വിത്ത് നഴ്‌സറിയും ആരംഭിച്ചത് ഭാവിയിലെ ഇവയുടെ ആവശ്യം മുൻനിർത്തിയാണ്.

സസ്യങ്ങളെ അടിസ്ഥാനമാക്കി ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന മാംസസമാനമായ ഭക്ഷ്യവസ്തുവാണിത്. മാംസത്തിന്‍റെ രുചിയിലും ഘടനയിലും തന്മാത്രകളെ കൃത്രിമമായി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഗോതമ്പ് അധിഷ്ഠിത പ്രോട്ടീൻ, വെളിച്ചെണ്ണ, ഉരുളക്കിഴങ്ങ് സ്റ്റാർച്ച് തുടങ്ങിയ മറ്റ് ചേരുവകളും ഇവയുടെ ഭാഗമായി ചേർക്കും. കൃത്രിമ മാംസത്തിന്‍റെ മേഖലയിൽ വൻ ഗവേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

 

 

കൃത്രിമ മാംസം (ഇൻ വിട്രോ മീറ്റ്)

മൃഗങ്ങളെ കൊന്ന് ഉപയോഗിക്കാതെ തന്നെ ലബോറട്ടറിയിൽ കൃത്രിമമായി പോഷകഗുണമേറിയ മാംസം വളർത്തിയെടുക്കുന്ന രീതിയാണിത്. ജീവന്റെ അടിസ്ഥാന ഘടകമായ വിത്തുകോശങ്ങൾ കൊണ്ടാണ് ഇത് നിർമിക്കുന്നത്. കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെ തന്നെയാവും ഇവ. ലോകത്ത് ഒരു വർഷം ആവശ്യമായി വരുന്നത് കോടിക്കണക്കിന് കിലോ മാംസമാണ്. ഇത്തരത്തിൽ ഭാവിയിൽ വരാനിരിക്കുന്ന വലിയ മാംസ പ്രതിസന്ധിയെ മുന്നിൽകണ്ട് ശാസ്ത്രലോകം കൃത്രിമ മാംസ ഗവേഷണത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.

2013ൽ കൃത്രിമ മാംസം ഉപയോഗിച്ച് ആദ്യമായി നിർമിച്ച ബർഗറിന് 3,25,000 ഡോളറായിരുന്നു വിലവന്നത്. പശുക്കളിൽ നിന്ന് എടുത്ത മൂന്ന് കോശങ്ങളിൽ നിന്നാണ് ഇതിന്നായി വേണ്ടുന്ന 20000 പേശി ഫൈബറുകൾ നിർമിച്ചത്. രണ്ട് വർഷമെടുത്തു ഉൽപ്പാദനത്തിന്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതിന്‍റെ ചിലവ് ഗണ്യമായി കുറഞ്ഞു. നിരവധി സ്ഥാപനങ്ങൾ കൃത്രിമ മാംസ നിർമാണ മേഖലയിൽ ഗവേഷണം നടത്തുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ ഇവ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതോടെ 2040 ആവുമ്പോഴേക്കും ആഗോള മാംസവിപണിയുടെ 35 ശതമാനവും ലബോറട്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ മാംസം ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടിയുടെ CT SCAN കണ്ട് ഞെട്ടി ഡോക്ടർ..! വെന്റിലേറ്ററിൽ നിന്നും മാറ്റി  (4 minutes ago)

പ്രാർത്ഥനയ്‌ക്ക് പോകാനായി റൂംമേറ്റ് വിളിച്ചെങ്കിലും... ആത്മഹത്യാകുറിപ്പ് കണ്ടെത്തി  (19 minutes ago)

ഉറങ്ങിക്കിടക്കവേ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി...  (32 minutes ago)

'രാഹുലിനെ എന്തിന് ഇറക്കി 'രാഹുലിനെ എന്തിന് ഇറക്കി വിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹവിടണം' പൊട്ടിത്തെറിച്ച് ശിവൻകുട്ടി..!ഞെട്ടി സതീശൻ..! രാഹുലിനെ കെട്ടിപിടിച്ച് ശിവൻകുട്ടി  (43 minutes ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല..  (1 hour ago)

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇന്നിറങ്ങും....  (1 hour ago)

രഥോത്സവത്തിന്‌ ഇന്ന് കൊടിയേറും....  (1 hour ago)

ഗവർണർ ആരാ മോൻ ? പിണറായിയുടെ അജണ്ട പൊളിച്ച് ഗവർണർ .... ജഡ്ജിയുടെ പേരിലും വിരട്ട്!  (1 hour ago)

ശിവൻകുട്ടിയിരുന്ന വേദിയിൽ ഓടിക്കയറി രാഹുൽ..!ഞെട്ടി സതീശൻ ചിതറിയോടി DYFI,പ്രാഗി ഇറങ്ങി BJP കൗൺസിലർ..  (1 hour ago)

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം...  (2 hours ago)

വാഹനാപകടത്തിൽ രണ്ടു മരണം, രണ്ടു പേർക്ക് പരുക്ക്  (2 hours ago)

സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഒന്നിച്ചെത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും മന്ത്രിമാരായ വി. ശിവൻകുട്ടിയും എം.ബി. രാജേഷും; പാലക്കാട് നഗരസഭാ കൗൺസിലറായ മിനി കൃഷ്ണകുമാർ ചടങ്ങിൽനിന്ന് ഇറങ്ങ  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ  (2 hours ago)

സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം....  (2 hours ago)

എം ആർ രഘുചന്ദ്രബാൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends